twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ 2-ാം ക്ലാസുകാരന്റെ വാക്കുകൾ ഇമോഷനലാക്കി!, ഇവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂവെന്ന് പറഞ്ഞ് ഒതുക്കിയെന്ന് ഉണ്ണി!

    |

    മലയാളത്തിലെ യുവനടന്മാരിലെ മിന്നും താരമാണ് ഇന്ന് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ ഫിറ്റ്നസ് ഐക്കണായി ഒക്കെ അറിയപ്പെട്ടിരുന്ന ഉണ്ണി ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയാണ്. മാസിലളിയൻ ഇമേജ് തകർത്ത് ജനപ്രീയ നായകനായി മാറികൊണ്ടിരിക്കുകയാണ് താരം.

    പത്ത് വർഷം നീണ്ട കരിയറിൽ നായകൻ, വില്ലൻ, സഹ നടൻ എന്നീ വേഷങ്ങളിലെല്ലാം നടൻ തിളങ്ങിയിട്ടുണ്ട്. തുടക്ക കാലത്ത് കരിയറിൽ കയറ്റിറങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് നടന്. എന്നിരുന്നാലും സിനിമ പാരമ്പര്യങ്ങൾ ഒന്നുമില്ലാതെ വന്ന് മലയാളത്തിൽ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ് ഉണ്ണി മുകുന്ദൻ ഇന്ന്.

    Also Read: 'മമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ കയറി ചെല്ലാൻ പറ്റുന്നവർ രണ്ടു പേരെയുള്ളൂ, അത്..!', മണിയൻപിള്ള രാജു പറഞ്ഞത്Also Read: 'മമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ കയറി ചെല്ലാൻ പറ്റുന്നവർ രണ്ടു പേരെയുള്ളൂ, അത്..!', മണിയൻപിള്ള രാജു പറഞ്ഞത്

    കരിയറിനെ കുറിച്ച് മനസ് തുറക്കുകയാണ് ഉണ്ണി

    അഭിനയത്തിന് പുറമെ നിർമ്മാണത്തിലും തിളങ്ങിയിട്ടുണ്ട് താരം. മേപ്പടിയാൻ ആയിരുന്നു ഉണ്ണി നിർമ്മിച്ച ആദ്യ ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രവും ഉണ്ണിയാണ് നിർമ്മിച്ചത്. മാളികപ്പുറം ആണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

    ഇപ്പോഴിതാ, മാളികപ്പുറം ഗംഭീര വിജയമായി കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ തന്റെ കരിയറിനെ കുറിച്ച് മനസ് തുറക്കുകയാണ് ഉണ്ണി മുകുന്ദൻ. ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ചും മാറ്റി നിർത്ത പെട്ടതിനെ കുറിച്ചെല്ലാം നടൻ സംസാരിക്കുന്നുണ്ട്. വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

    പോസ്റ്റ് കോവിഡ് കാലത്താണ് ഈ മാറ്റം

    അടുത്തിടെ തന്റെ സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ മകനെ വിളിക്കാൻ തിരുവനന്തപുരത്തെ സ്കൂളിൽ പോയപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി വന്ന് തന്നോട് മേപ്പടിയാൻ അവനെ ഇമോഷണലാക്കി എന്ന് പറഞ്ഞ അനുഭവം പങ്കുവച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ സംസാരിച്ചു തുടങ്ങിയത്. ആ വാക്കുകൾ കേട്ട് താൻ വല്ലാതെ ഇമോഷനലായെന്നും കരിയറിയിൽ താനാഗ്രഹിച്ച മാറ്റം യാഥാർഥ്യമായി എന്ന് ആ നിമിഷം മനസ്സിലായെന്നും ഉണ്ണി പറയുന്നു.

    മസിലളിയൻ ഇമേജിൽ നിന്നു കുടുംബ നായകനായുള്ള മാറ്റത്തെ കുറിച്ചും ഉണ്ണി മുകുന്ദൻ സംസാരിച്ചു. പോസ്റ്റ് കോവിഡ് കാലത്താണ് ഈ മാറ്റം സംഭവിക്കുന്നത്. മേപ്പടിയാൻ സിനിമയായിലൂടെ ആയിരുന്നു അതിന്റെ തുടക്കം. മസിലളിയൻ എന്ന കാഴ്ചപ്പാടു മാറ്റാൻ സിനിമ വളരെയധികം സഹായിച്ചു.

    അഞ്ചുവർഷത്തോളം വില്ലൻ കഥാപാത്രങ്ങൾ മാത്രം

    മസിൽ ഇമേജിൽ കുടുങ്ങുന്നുവെന്നു തോന്നിയപ്പോഴാണു മനഃപൂർവം നായകവേഷങ്ങൾ പലതും വേണ്ടെന്നു വച്ചത്. ഈ പോക്കു പോയാൽ ഔട്ട് ആകും എന്ന തോന്നിയപ്പോഴാണു വില്ലൻ വേഷങ്ങളിലേക്ക് മാറിയതും. ഇനി എന്തൊക്കെ ചെയ്യണം എന്നൊരു പദ്ധതി തയാറാക്കിയപ്പോൾ അഞ്ചുവർഷത്തോളം വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്യാമെന്നായിരുന്നു തീരുമാനമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

    Also Read: ഇനിയൊരു പങ്കാളിയെ വേണമെന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ഉണ്ടാവും; തീരുമാനത്തെ കുറിച്ച് നടി ലെനAlso Read: ഇനിയൊരു പങ്കാളിയെ വേണമെന്ന് തോന്നിയാല്‍ എത്രയും പെട്ടെന്ന് ഉണ്ടാവും; തീരുമാനത്തെ കുറിച്ച് നടി ലെന

    അവിടെയാണ് മാറ്റം തുടങ്ങിയത്

    ഒരു ബി ഗ്രേഡ് സിനിമയിലെ നായകനാകുന്നതിലും നല്ലത് എ ഗ്രേഡ് സിനിമയിലെ വില്ലനാകുന്നതാണെന്ന ചിന്തയിലേക്കെത്തി. നായകനേക്കാൾ നന്നായി അഭിനയിക്കണം എന്ന ആരോഗ്യകരമായ മത്സരബുദ്ധിയും ഉണ്ടായിരുന്നു.

    കൊറോണ കാരണം സിനിമാ മേഖല നിശ്ചലമായപ്പോൾ എന്നെക്കുറിച്ചു പഠിക്കാൻ തുടങ്ങി. അവിടെയാണ് മാറ്റം തുടങ്ങിയത്. എന്തൊക്കെ വേണ്ട എന്തൊക്കെ വേണം എന്നു മനസ്സിലാക്കി. നേരത്തത്തെ തീരുമാനങ്ങൾ വൈകാരികമായിരുന്നു. ഇപ്പോൾ അതു മാറിയെന്നും ഉണ്ണി പറഞ്ഞു.

    തനിക്ക് മലയാളത്തിൽ നായകനായി നിൽക്കാൻ പറ്റില്ലെന്നു പറഞ്ഞവരുണ്ട്. മറ്റുള്ള നായകന്മാർക്ക് ഇടിക്കാൻ പാകത്തിലുള്ള ഒരു ശരീരം മാത്രമാകും പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ താനെന്ന് പറഞ്ഞു. വില്ലനായി അഭിനയിക്കുക മോശം കാര്യമായി എനിക്കു തോന്നുന്നില്ല. നടനെന്ന നിലയിൽ തന്റെ പ്രൊഫൈൽ കൂടുതൽ വലുതാവുകയാണ് ചെയ്തതെന്നും നടൻ പറയുന്നു.

    അവനെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ

    സിനിമയിലെത്തിയ ശേഷവും തുടക്കത്തിൽ നല്ല അവസരങ്ങൾ കിട്ടിയില്ല. പലരും അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. അവനെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്ന ധാരണയോടെ ഒതുക്കി നിർത്തി. അതു വാശിയായി എടുത്തു. അഹമ്മദാബാദിൽ നിന്നു തൃശൂരിലേക്കു വന്ന ആ 17 വയസ്സുകാരന്റെ സീൽ ഇപ്പോഴും എന്നിലുണ്ടെന്നതിന്റെ തെളിവാകും ഈ പുതിയ മാറ്റങ്ങൾ.

    എന്നിലെ വ്യക്തിയല്ല, നടനാണു മാറിയത്. എട്ടു വർഷം മുൻപേ എന്നിലെ നടനെ ആളുകൾ കാണണം എന്ന് ആഗ്രഹിച്ചിരുന്നു. ഒരു ബ്രേക്ക് ത്രൂ കിട്ടിയില്ല. ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടതു പൊളിക്കാൻ പറ്റാത്ത സാഹചര്യങ്ങളുമുണ്ടായി. എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്നും ഉണ്ണി പറയുന്നു.

    Read more about: unni mukundan
    English summary
    Malikkappuram Actor Unni Mukundan Opens Up About His Career And Struggles Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X