ഒറ്റക്കാലില്‍ തപസ് ചെയ്താല്‍ കിട്ടില്ല എന്നെ പോലൊരു അമ്മായിയമ്മയെ! അലംകൃതയുടെ മലയാളത്തെക്കുറിച്ചും മല്ലിക

മലയാള സിനിമയിലെ മുന്‍നിര താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. രണ്ടു പേരും തങ്ങളുടേതായൊരു ഇടം മലയാള സിനിമയില്‍ നേടിക്കഴിഞ്ഞു. മക്കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അമ്മ മല്ലിക സുകുമാരന് നൂറ് നാവാണ്. തന്റെ മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മല്ലിക സുകുമാരന്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക മനസ് തുറന്നത്.

പൃഥ്വിരാജ് അമ്മയോട് ഇംഗ്ലീഷ് പറയാറുണ്ടോ? എന്ന ചോദ്യത്തിന് മല്ലിക മറുപടി നല്‍കുന്നുണ്ട്. പൃഥ്വിരാജിന്റെ ഇംഗ്ലീഷ് വളരെ ഫെയ്മസ് ആണ്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും പൃഥ്വിയുടെ ഇംഗ്ലീഷ് വഴിയൊരുക്കാറുണ്ട്. എന്നോട് അങ്ങനെ ഇംഗ്ലീഷില്‍ കടുക് വറക്കാറില്ല ഇവരെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. അമ്മയായത് കൊണ്ടാകും എന്നും മല്ലിക പറയുന്നു.

അലംകൃതയുടെ ഇംഗ്ലീഷ്

കൊച്ചുമകള്‍ അലംകൃതയുടെ ഇംഗ്ലീഷിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അലംകൃത പോകുന്ന സ്‌കൂളില്‍ എല്ലാവരും ഇംഗ്ലീഷാണ് സംസാരിക്കുന്നത്. ഞാന്‍ പോയാലും അതിനകത്ത് കയറിയാല്‍ ഇംഗ്ലീഷാണ് സംസാരിക്കുക. എന്നാല്‍ രാജു അവളോട് പറയും മോളെ അച്ഛമ്മയോട് മലയാളത്തില്‍ സംസാരിക്കണമെന്ന്. മാതൃഭാഷ അങ്ങനെ വിട്ടു പോകരുതെന്നത് കൊണ്ടാകും. എന്നാലും ഞാന്‍ അവളോട് മോളെ നോക്കൂ അച്ഛമ്മ എന്താണ് കൊണ്ടുവന്നതെന്ന് പറഞ്ഞാല്‍ അവളുടെ നാക്കില്‍ ഇംഗ്ലീഷേ വരൂ, വാട്ട് ഈസ് ദാറ്റ് പ്ലീസ് ടെല്‍മി അച്ഛമ്മ എന്നാകും. പെട്ടെന്ന് മലയാളം വരില്ല. രണ്ടാമത് മലയാളം പറയാന്‍ തുടങ്ങുമ്പോള്‍ നങ്കള്‍, നീങ്കള്‍ എന്നൊക്കെയാകും. ഞാന്‍ പറയും ഇതിലും നല്ലത് ഇംഗ്ലീഷാ മക്കളേ എങ്ങനെയെങ്കിലും മനസിലാക്കി എടുത്തോളാം എന്ന് എന്നാണ് മല്ലിക പറയുന്നു.

നന്നായി ആസ്വദിക്കുന്നു

ഈയൊരു ഫേസ് നന്നായി ആസ്വദിക്കുന്നുണ്ട്. മൂന്ന് മക്കളും ഒരുമിച്ച് വന്നാ എനിക്ക് ഭയങ്കര ഇഷ്ടാണ്. പക്ഷെ ഓണ്‍ ലൈന്‍ ക്ലാസൊക്കെയായി മൂന്നാളേയും ഒരുമിച്ച് കിട്ടാന്‍ പാടാണ്. ഇനി വെക്കേഷന്‍ വരുമ്പോള്‍ ഞാന്‍ അവരുടെ അടുത്തേക്ക് പോകും. ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കി മൂന്ന് നാല് ദിവസം നടന്നാല്‍ പിന്നെ കൊച്ചുമക്കളെ കണ്ടിട്ട് കുറേയായല്ലോ എന്ന് തോന്നും. ഇങ്ങോട്ട്് വരാന്‍ പറ്റുമോ എന്ന് ചോദിക്കുമ്പോള്‍ തിരക്കാണ് അമ്മേ എന്നു പറയും. അതോടെ ഞാന്‍ തന്നെ അങ്ങോട്ട് പോകും എന്നും താരം പറയന്നു.

അമ്മായിയമ്മ

എന്നെ പോലൊരു അമ്മായിയമ്മയെ പൂര്‍ണിമയ്ക്കും സുപ്രിയയ്ക്കും ഒറ്റക്കാലില്‍ തപസ് ചെയ്താല്‍ കിട്ടില്ലെന്നും ചിരിച്ചു കൊണ്ട് മല്ലിക പറയുന്നു. കണ്ടാല്‍ പറയണം എന്നും അവര്‍ അവതാരകയോട് ചിരിയോടെ പറയുന്നു. ഞാന്‍ ഒന്നിനുമില്ല. നിങ്ങളായി നിങ്ങളുടെ പാടായി, പടം നിര്‍മ്മിക്കുകയോ സംവിധാനം ചെയ്യുകയോ എംജിആര്‍ ആവുകയോ ചെയ്‌തോളൂവെന്നാണ് അവര്‍ പറയുന്നത്. ''എന്റെ മക്കളെ സന്തോഷായിട്ട് ഇരിക്കുക. ഓണത്തിനും മറ്റും സാരിയൊക്കെ വാങ്ങി തരും. അമ്മയ്ക്ക് ഇതൊക്കെ മതി. സന്തോഷം. പണ്ടും സുകുവേട്ടന്‍ പറയും ആണ്‍ പിള്ളേരാണ് അവരെ അവരുടെ പാട്ടിന് വിട്ടോണം, നിനക്ക് ജീവിക്കാനുള്ളതൊക്കെ ഞാനുണ്ടാക്കുമെന്ന്. അദ്ദേഹം പലയിടത്തും സ്ഥലവും മറ്റും വാങ്ങിയിട്ടിട്ടുണ്ട്. എന്നെ രക്ഷിക്കാന്‍ വന്ന അവതാര പുരുഷനാണ് സുകുമാരന്‍. അതുകൊണ്ട് എനിക്ക് വിഷമങ്ങളൊന്നുമുണ്ടായിട്ടില്ല. ഇപ്പോള്‍ സ്വസ്ഥമാണ്.'' എന്നും മല്ലിക പറയുന്നു.

Recommended Video

ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | filmibeat Malayalam
ആവശ്യമുണ്ടായാല്‍ അവര്‍ വിളിക്കും

എന്തെങ്കിലും ആവശ്യമുണ്ടായാല്‍ അവര്‍ വിളിക്കും. രണ്ട് ദിവസം കൂടുമ്പോഴൊക്കെ വിളിക്കും. പൂര്‍ണിമയൊക്കെ വാട്‌സ് ആപ്പില്‍ മെസേജ് അയക്കും. പിന്നെ പിള്ളേരുമായി ഞാനിങ്ങനെ സംസാരിക്കുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും വാഹന പ്രിയന്മാരാണ്. എന്നാല്‍ തനിക്ക് വണ്ടി ഓടിക്കുന്നത് പേടിയാണെന്നും പലപ്പോഴും ഇതിന്റെ പേരില്‍ മക്കളെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും മല്ലിക പറയുന്നു. രാജുവിന് ഇത്തിരി സ്പീഡ് കൂടുതലാണ. ഒരു ദിവസം ഞങ്ങള്‍ ഒരിടം വരെ പോകാനായി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു. അവിടെ എത്തുന്നത് വരെ ഞാന്‍ വണ്ടിയില്‍ ഇരുന്ന് നാമം ജപിക്കുകയായിരുന്നു. അതിന്റെ നടയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ശംഭോ മഹാദേവാ എന്ന് പറഞ്ഞു പോയി എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X