നിലനിൽപ്പിനു വേണ്ടി സിനിമയിലെത്തി; കരിയറിലെ മികച്ച കഥാപാത്രത്തെ സമ്മാനിച്ചത് ആ സംവിധായകനാണ്

മലയാള സിനിമയിൽ ഇന്നും മല്ലികാ സുകുമാരൻ തരം​ഗം നിലനിൽക്കുന്നുണ്ട്. ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും മികച്ച കഥാപാത്രങ്ങളാണ് മല്ലിക ചെയ്തിട്ടുള്ളത്. ചെറിയ വേഷങ്ങളിലും വലിയ വേഷങ്ങളിലും താരം അഭിനയിച്ചു. സിനിമയിൽ എത്തിയ തുടക്ക കാലത്ത് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. സിനിമയിൽ എത്തിയിട്ടും ഒരു നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അധികം കൈകാര്യം ചെയ്യാൻ സാധിച്ചിട്ടില്ല. സിനിമാ വിശേഷങ്ങളുമായി ഫ്ലവേഴ്സ് ഒരു കോടിയിൽ മല്ലികാ സുകുമാരൻ.

"കോളേജിൽ പഠിക്കുമ്പോഴായിരുന്നു കടുത്ത പ്രണയം മനസിൽ കയറിക്കൂടിയത്. എന്നാൽ ആ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. എന്തു ചെയ്യുമെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. പക്ഷേ എങ്ങനെയെങ്കിലും ഒന്നിച്ച് ജീവിക്കാമെന്ന് തീരുമിച്ചു. ജോലി ചെയ്യാൻ പോകുന്നത് സിനിമയിൽ ആണെന്ന് അന്ന് അറിയുന്നില്ല. അങ്ങനെ നടൻ രവികുമാറിന്റെ അച്ഛൻ കെ.എം.കെ മേനോന്റെ വീട്ടിൽ താമസിച്ചു. അദ്ദേഹം ഞങ്ങളുടെ അടുത്ത ബന്ധുവാണ്.

Mallika Sukumaran

അങ്ങനെ ഒരിക്കൽ മേനോൻ അങ്കിൾ എന്നോട് ചോദിച്ചു നിനക്ക് അഭിനയിക്കാൻ സാധിക്കുമോ എന്ന്. അങ്ങനെ അഭിനയിക്കാമെന്ന് ഞാനും സമ്മതിച്ചു. അഭിനയത്തിൽ ഒരുപാട് അനുഭവമില്ലെങ്കിലും പറഞ്ഞു തരുന്ന പോലെ ചെയ്യാമെന്ന് ഉറപ്പ് നൽകി. കാർത്തിക വിളക്ക് എന്ന സിനിമയിലൂടെ അവസരം ലഭിക്കുന്നു. അതിനു ശേഷം ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കിട്ടി. സിനിമയിൽ എത്തുന്നതു വരെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. കൊണ്ടുപോയ സ്വർണമെല്ലാം പണയത്തിലായി.

സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ കുറച്ച് കുറച്ചായി പണം കിട്ടാൻ തുടങ്ങി. അതിൽ സന്തോഷം തോന്നി തുടങ്ങി. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കും. അങ്ങനെ കുറച്ച് നാളുകൾക്ക് ശേഷം ശ്രീകുമാരൻ തമ്പി സാറിന്റെ സിനിമയിലേക്ക് ഒരു അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ രാജിയും ഞാനും വലിയ സുഹൃത്തുക്കളാണ്. അതുവഴി എനിക്കൊരു അവസരം ലഭിച്ചു." മല്ലികാ സുകുമാരൻ പറയുന്നു.

മല്ലിക സുകുമാരന്റെ കരിയറിൽ ഏറ്റവും നല്ല അവസരം നൽകിയത് കെ.ജി ജോർജിന്റെ സിനിമയായ സ്വപ്നാടനത്തിലൂടെയാണ്. മല്ലിക സുകുമാരൻ പൊതുവേ ചെറിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കൂട്ടുകാരി വേഷങ്ങളിലും മറ്റു ചെറിയ കഥാപാത്രങ്ങളിലും. കന്യാകുമാരി, ദുർ​ഗ, രാ​ഗം, ഓമനക്കുഞ്ഞ്, പെൺപട അങ്ങനെ നിരവധി സിനിമകളിൽ താരം അഭിനയിച്ചു.

Mallika Sukumaran

നടൻ സുകുമാരൻ മരിച്ചത് വല്ലാത്ത നോവായി ഇന്നും നിലനിൽക്കുന്നു. സിനിമാ മേഖലയിലെ ഏറ്റവും വലിയ നഷ്ടം തന്നെയാണ് ആ നടന്റെ വിയോ​ഗം. സുകുമാരൻ മരിക്കുമ്പോൾ സാമ്പത്തികമായി വലിയ നിലയിൽ ആയിരുന്നില്ല ആ കുടുംബം. "ആ സമയത്ത് ഇന്ദ്രന് 17 വയസും രാജുവിന് 15 വയസുമായിരുന്നു. ഇരുവരും എന്റെ അടുത്ത് നിന്ന് മാറില്ലായിരുന്നു. പിന്നെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. "

സുകുമാരന്റെ മരണ ശേഷം മല്ലികാ സുകുമാരൻ സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു. "അദ്ദേഹത്തിന്റെ മരണ ശേഷം കുട്ടികൾ മാനസികമായി വിൽമിക്കാൻ തുടങ്ങി. പഠനത്തിൽ ശ്രദ്ധിക്കാതെ വന്നു. അവർക്കു വേണ്ടി അൽപം മാറി നിന്നു. ആ ​ഗ്യാപിനു ശേഷമാണ് പെയ്തൊഴിയാതെ എന്ന സീരിയൽ ചെയ്യുന്നത്. ആ സീരിയലിന്റെ സെറ്റിൽ വെച്ചാണ് പൂർണിമയെ ഇന്ദ്രജിത്ത് കാണുന്നതും പ്രണയത്തിലാവുന്നതും പിന്നെ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നതും." മല്ലികാ സുകുമാരൻ പറഞ്ഞു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X