For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉറക്കം കെടുത്തി സുരാജിന്റെ ഫോണ്‍ കോള്‍! പിന്നില്‍ ഇന്ദ്രന്‍; മറക്കാനാകാത്ത അനുഭവമെന്ന് മല്ലിക

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മല്ലിക സുകുമാരന്‍. മലയാള സിനിമയിലെ മിന്നും താരങ്ങളായ പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അമ്മയും അന്തരിച്ച നടന്‍ സുകുമാരന്റെ ഭാര്യയുമാണ് മല്ലിക. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കള്‍ സിനിമയിലെത്തിയത് പോലെ തന്നെ മരുമക്കളും സിനിമയിലെ സജീവ സാന്നിധ്യമാണ്. മൂത്ത മരുമകള്‍ പൂര്‍ണിമ അഭിനേത്രിയായി കയ്യടി നേടിയപ്പോള്‍ രണ്ടാമത്തെ മരുമകള്‍ സുപ്രിയ നിര്‍മ്മാണത്തിലാണ് കയ്യൊപ്പ് ചാര്‍ത്തിയത്.

  Also Read: 'ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ദിൽഷ ഓക്കെയായിരുന്നു, അവൾ പറയുന്നത് റെസ്പെക്ട് ചെയ്ത് മിണ്ടാതിരുന്നു'; സൂരജ്

  മല്ലികയുടെ കൊച്ചുമക്കളും ഇതിനോടകം തന്നെ താരങ്ങളായി മാറിയിരിക്കുകയാണ്. തന്റെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെ മല്ലികയുടെ വാക്കുകള്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തും നടന്‍ സുരാജ് വെഞ്ഞാറമൂടും ചേര്‍ന്ന് തന്നെ പറ്റിച്ച കഥ പറയുകയാണ് മല്ലിക. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ആദ്യമായിട്ടാണ് എനിക്ക് അങ്ങനൊരു ഫോണ്‍ വരുന്നത്. ഇപ്പോഴൊന്നുമല്ല, രണ്ട് കൊല്ലം മുമ്പാണ്. ഏതോ ഒരു പടത്തിന്റെ സെറ്റിലാണ്. രാത്രി ഒരു മണിക്കൊരു കോള്‍. ഇന്ദ്രന്റെ നമ്പറില്‍ നിന്നുമാണ്. ആ സമയത്തൊന്നും കോള്‍ വരത്തില്ലാത്തതാണ്. അവര്‍ക്കറിയാം പത്തരയാകുമ്പോള്‍ ഞാന്‍ കിടക്കുമെന്ന്. എന്തെങ്കിലും എമര്‍ജെന്‍സിയുണ്ടെങ്കിലേ വിളിക്കൂ. ഞാന്‍ ഹലോ എന്ന് പറഞ്ഞപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല, കട്ടായി. വീണ്ടും അതേ നമ്പറില്‍ നിന്നും കോള്‍. എടുത്തപ്പോള്‍ സുകുവേട്ടന്റെ മല്ലികേ ഉറങ്ങിയോ എന്ന ചോദ്യം.

  Also Read: എന്റെ ഗര്‍ഭം, എന്റെ അവകാശം അത് ചോദിക്കാന്‍ നിങ്ങളാരാ? ആരാധകന് ചുട്ടമറുപടിയുമായി സമാന്ത


  സുകുവേട്ടന്‍ സംസാരിക്കുന്നത് പോലെ തന്നെ. അതുശരി ഞാനിവിടെ ഉറങ്ങാതിരിക്കുമ്പോള്‍ നീ നേരത്തെ കയറി കിടന്നോ എന്നൊക്കെ ചോദിച്ചു. സുരാജായിരുന്നു അത്. എന്തൊരു കറക്ടാണ് സുരാജ് സംസാരിക്കുന്നത്. ഇത് ഇന്ദ്രനല്ലല്ലോ ആരാണെന്ന് ഞാന്‍ ചോദിച്ചു. അതുശരി എന്റെ ശബ്ദം പോലും മനസിലാകാതായല്ലോ എന്നായി. ആരാണെന്ന് പറയണമെന്ന് ഞാന്‍ പറഞ്ഞു. ഇന്ദ്രന്‍ വേഗം ഫോണ്‍ വാങ്ങിയിട്ട് അമ്മേ സുരാജേട്ടനാണ് എന്ന് പറഞ്ഞു.

  Also Read: വയ്യാതിരുന്നിട്ടും നന്നായി മത്സരിച്ചു, എന്നിട്ടും കുറ്റപ്പെടുത്തലും ട്രോളുകളും; വിഷമിപ്പിച്ച അനുഭവം പങ്കുവച്ച്

  പോടാ അവിടുന്നെന്ന് ഞാന്‍ പറഞ്ഞു. ഇത് ആദ്യമായിട്ടാണ് ഒരാള്‍ സുകുവേട്ടന്റെ ശബ്ദത്തില്‍ വിളിക്കുന്നത്. ഒന്ന് കിടുങ്ങി. എന്റെ ഉറക്കം പോയി എന്തായാലും എന്ന് ഞാന്‍ പറഞ്ഞു. സുരാജ് പറയുന്നത് ടിപ്പിക്കല്‍ സുകുവേട്ടന്റെ ശബ്ദത്തിലാണ്. ആ മൂളലും വിളിയുമൊക്കെയുണ്ട്. ഇന്ദ്രനും സുകുവേട്ടന്റെ ശബ്ദം എടുക്കും. ഉറക്കം പോക്കി തന്നതിന് സുരാജിനോട് വലിയ നന്ദിയുണ്ടെന്ന് പറയാന്‍ പറഞ്ഞു. എല്ലാത്തിലും ഇത്തിരി തമാശകലര്‍ത്തുന്നയാളാണ് ഇന്ദ്രന്‍. രാജു വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയാണെന്നാണ് മല്ലിക പറയുന്നത്.


  തന്റെ മരുമക്കളെക്കുറിച്ചും മല്ലിക സുകുമാരന്‍ മനസ് തുറക്കുന്നുണ്ട്. മരുമക്കള്‍ രണ്ടു പേരും ഞാന്‍ നോക്കിയിടത്തോളം കറക്ടാണ്. പൃഥ്വിയെ സംബന്ധിച്ചാണെങ്കില്‍ അവന് ഒന്നും സമയമില്ല തിരക്കാണ്. അതിനാല്‍ അതൊക്കെ അറിയാവുന്ന എല്ലാം മാനേജ് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ തന്നെ വേണമായിരുന്നു. അത് സുപ്രിയയ്ക്ക് കഴിയുന്നുണ്ട്. ഇന്ദ്രനും പൂര്‍ണിമയും അങ്ങനെ തന്നെയാണ്. പൂര്‍ണിമയ്ക്ക് ബുട്ടീക്കുണ്ട്. വീടിന്റെ പണി നടക്കുന്നു. ഇതൊക്കെ നോക്കണം. അതിനാല്‍ അവര്‍ക്ക് തീരെ അറിവില്ലാത്ത പെണ്‍പിള്ളേര്‍ പറ്റില്ല, കുറച്ചൊക്കെ സ്മാര്‍ട്ട് ആയിരിക്കണമെന്നാണ് മല്ലികയുടെ അഭിപ്രായം.

  ഇഷ്ടം പുറമെ കാണിക്കില്ലെങ്കിലും ഉള്ളില്‍ ഒരുപാട് സ്നേഹമുള്ളയാളാണ് പൃഥ്വി. ഞാനൊരു കാര്യം പറഞ്ഞാല്‍ ചെയ്തിരിക്കും. അതേപോലെയാണ് സുപ്രിയയുമെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. സുപ്രിയയ്ക്ക് വരാനും കാണാനുമൊന്നും സമയമില്ല. നിര്‍മ്മാണത്തിന്റെ തിരക്കുകളാണ്. അതേസമയം തിരക്കാണെങ്കിലും പൂര്‍ണിമ ഇടയ്ക്കൊക്കെ ഓടി വരും. ഇന്ദ്രന്‍ പിന്നേയും വരത്തില്ല. അതുവച്ച് നോക്കുമ്പോള്‍ മക്കളേക്കാള്‍ ബേധം മരുമക്കളാണെന്നും മല്ലിക പറയുന്നു.

  Read more about: mallika sukumaran
  English summary
  Mallika Sukumaran Recalls How Indrajith And Suraj Venjaramoodu Pranked Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X