പൃഥ്വി ദുഃഖങ്ങള്‍ ഉള്ളിലൊതുക്കും; എല്ലാം അടക്കിപ്പിടിക്കും; അച്ഛന്റെ മൃതദേഹത്തിന് അരികില്‍ അനങ്ങാതെ നിന്നവന്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മല്ലിക സുകുമാരന്‍. നടന്മാരായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും അമ്മയായ മല്ലിക സുകുമാരന്റെ മരണ ശേഷം മക്കളെ വളര്‍ത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്. സുകുമാരന്റെ മരണ ശേഷം മക്കളുടെ അവസ്ഥ എന്തായിരുന്നുവെന്നാണ് മല്ലിക സംസാരിക്കുന്നത്.
അവര്‍ അന്ന് പത്തിലും പന്ത്രണ്ടിലും പഠിക്കുകയാണ്. വളര്‍ന്നു വരുന്നതേയുള്ളൂ. സുകുവേട്ടന്‍ മരിച്ച ശേഷം നാലഞ്ച് മാസം രണ്ടു പേരും എന്റെ ഇടവും വലവുമായിരുന്നു കിടന്നിരുന്നത്. ഞാനപ്പോള്‍ ചോദിക്കും ഇതെന്താ പതിവില്ലാതെ എന്ന്. സ്‌കൂളില്‍ പോയി വന്നാല്‍ വല്ലതും കഴിച്ച് എന്റെ ചുറ്റും വന്നിരിക്കും. അമ്മ എന്തിനാണ് ഇപ്പോഴേ കിടക്കുന്നതെന്ന് പറയും. ഒന്നിമില്ല വെറുതെ കിടന്നതാണെന്ന് ഞാന്‍ പറയും. സുകുവേട്ടന്‍ പോയ ശേഷം എന്റെ അമ്മ കൂടെ വന്ന് നില്‍ക്കുമായിരുന്നുവെന്നാണ് മല്ലിക പറയുന്നത്.

പോകെ പോകെ എനിക്ക് മനസിലായി. ഞാന്‍ ഡിപ്രസീവ് ആയി ഇരിക്കുന്നതോ മൂഡ് ഓഫ് ആകുന്നതോ അവര്‍ പെട്ടെന്ന് തിരിച്ചറിയുന്നുണ്ട്. എനിക്കത് പേടിയായി. സുകുവേട്ടന്‍ എപ്പോഴും പറയുമായിരുന്നു മക്കളെ പഠിപ്പിക്കണം, ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ അന്തസായി മറുപടി നല്‍കാന്‍ സാധിക്കണം, സത്യം മാത്രമേ പറയാന്‍ പാടുള്ളൂവെന്നൊക്കെ എന്നാണ് മല്ലിക പറയുന്നത്. സുകുമാരന്റെ മൃതദേഹത്തിന് അരികില്‍ അനങ്ങാതെ നില്‍ക്കുന്ന പൃഥ്വിയുടെ വീഡിയോ വൈറലായിരുന്നു. അതേക്കുറിച്ചും മല്ലിക സംസാരിക്കുന്നുണ്ട്.
ഇപ്പോഴും അവന്റെ സ്വഭാവം അങ്ങനെയാണ്. ഒരുപാട് ദുഖങ്ങള്‍ ഉള്ളിലൊതുക്കും. പലരും പറയും അതൊന്ന് മാറ്റണമെന്ന്. ഇന്ദ്രനെ പോലെ ഒന്ന് കരഞ്ഞാലും കുഴപ്പമില്ല, ഇങ്ങനെ അടക്കിപ്പിടിച്ച് നില്‍ക്കരുതെന്ന്. കുറച്ചൊക്കെ ഇപ്പോള്‍ മാറിക്കാണും. അന്ന് കൊച്ചു കുഞ്ഞല്ലേ? ഓര്‍ക്കാപ്പുറത്ത് ഇന്നലെ വരെ കൂടെയുണ്ടായിരുന്ന അച്ഛനങ്ങ് പോയി എന്ന് പറയുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ അന്ന് വലിയ പ്രയാസമായിരുന്നുവെന്നും മല്ലിക പറയുന്നു.

ഞാന്‍ കുറേശ്ശെ മാറി. സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങി. തമാശയൊക്കെ പറഞ്ഞ് അവരെയും മാറ്റിയെടുത്തു. അവര്‍ പഠിക്കാനൊക്കെയായി ഓരോ സ്ഥലത്തൊക്കെ പോയി. അപ്പോഴാണ് എനിക്ക് സമാധാനമായത്. ഞാന്‍ അങ്ങനെ ഇരുന്നിരുന്നുവെങ്കില്‍ ഇവരുടെ ഈ നേട്ടങ്ങളൊക്കെ നഷ്ടമാകുമായിരുന്നല്ലോ എന്ന് എനിക്ക് തോന്നിയത് അപ്പോഴാണ്. അതിന് ശേഷം അവരുടെ മുന്നില്‍ മൂഡ് ഓഫ് ആകാറില്ലെന്നാണ് താരം പറയുന്നത്.
ഇപ്പോഴും ഞാന്‍ എവിടെയെങ്കിലും മിണ്ടാതിരിക്കുന്നത് കണ്ടാല്‍ രണ്ടാളും ചോദിക്കും. മല്ലിക സുകുമാരന് ഇന്ന് മൂഡ് ശരിയല്ലല്ലോ എന്ന്. എന്തുപറ്റിയമ്മേ എന്ന് ചോദിക്കും. എന്നെ കണ്ടാല്‍ അവര്‍ക്ക് മനസിലാകും എന്തോ സംഭവമുണ്ടെന്ന്. ലോകത്തിന്റെ ഏത് മൂലയ്ക്ക് കിടന്നാലും സുകുവേട്ടന്റെ ആണ്ട് ബലിയ്ക്ക് അവര്‍ കൃത്യമായി വരികയും ബലിയിടുകയും ചെയ്യും. അമ്മ പറഞ്ഞാല്‍ അനുസരിക്കുകയും അമ്മയ്‌ക്കൊരു ആവശ്യം വന്നാല്‍ കൂടെ നില്‍ക്കുകയും ചെയ്യുന്ന രണ്ട് മക്കളെ കിട്ടിയതാണ് എന്റെ ഏറ്റവും വലിയ ധനമെന്നും മല്ലിക പറയുന്നു.


Click it and Unblock the Notifications