വിരോധമില്ലെങ്കില്‍ ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാമെന്ന് സുകുവേട്ടന്‍; കാഴ്ച മറച്ചുകൊണ്ട് എന്റെ കണ്ണു നിറഞ്ഞു!

മലയാളികള്‍ക്ക് സുപരിചിതയാണ് മല്ലിക സുകുമാരന്‍. സിനിമാക്കഥ പോലെ നാടകീയവും സംഭവ ബഹുലവുമാണ് മല്ലികയുടെ ജീവിതം. ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെയാണ് മല്ലികയുടെ ജീവിതത്തിലേക്ക് സുകുമാരന്‍ കടന്നു വരുന്നത്. ഇപ്പോഴിതാ തന്നോട് സുകുമാരന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്.

''ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായി മനസില്‍ നിറയുന്ന രംഗം സുകുവേട്ടന്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന മുഹൂര്‍ത്തമാണ്. ഇവിടെ വരെയെത്താനും നിങ്ങളുടെയെല്ലാം ചേച്ചീ എന്ന സ്‌നേഹത്തോടെയുള്ള വിളി കേള്‍ക്കാനും ഒക്കെ കാരണമായത് ആ വരവാണ്'' എ്ന്നാണ് മല്ലിക പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Mallika Sukumaran

നിഴലേ നീ സാക്ഷി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വിവാഹ കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം സുകുവേട്ടന്‍ എന്നോട് പറയുന്നത്. ഒന്നിച്ചഭിനയിച്ച ചില സിനിമകളുടെ സെറ്റില്‍ വച്ച് ചോദിച്ചിട്ടുണ്ട്, എന്തിനാണ് ഒറ്റയ്ക്ക് മദ്രാസില്‍ കഴിയുന്നത്, തിരിച്ചു വീട്ടിലേക്ക് പോയ്ക്കൂടെ? അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ടാകും. എന്തു സഹായവും ഞാന്‍ നല്‍കാം എന്നൊക്കെ.

അഞ്ചുവര്‍ഷമാകാന്‍ പോകുന്നു അച്ഛനേയും അമ്മയേയും കണ്ടിട്ട്. ഒന്നുമിണ്ടിയിട്ട്. വീടുവിട്ടിറങ്ങുമ്പോള്‍ ഉടന്‍ തിരികെ വീട്ടിലേക്ക് പോകാനാകും എന്നാണു കരുതിയിരുന്നത്. സുകുവേട്ടന്‍ പറഞ്ഞതു കേട്ടപ്പോള്‍ എനിക്കും തോന്നിത്തുടങ്ങിയിരുന്നു. അച്ഛനേയും അമ്മയേയും ഒന്നു കാണണമെന്ന്.

നിഴലേ നീ സാക്ഷിയുടെ ഷൂട്ടിങ് ഹൈദരാബാദില്‍ തുടങ്ങിയ സമയം. എനിക്കൊപ്പം അന്ന് സഹായിയായി കോഴിക്കോട്ടുകാരി സൗദാമിനിയുണ്ട്. ഞങ്ങള്‍ മുറിയില്‍ സംസാരിച്ചിരിക്കുമ്പോള്‍ കോളിങ് ബെല്‍ മുഴങ്ങി. കുതിരവട്ടം പപ്പുച്ചേട്ടനാണ്. തൊട്ടുചേര്‍ന്നു സുകുവേട്ടന്‍. നിന്നോട് സുകുവിന് ഒരു കാര്യം പറയാനുണ്ട് എന്നു പപ്പുച്ചേട്ടന്‍ പറഞ്ഞതു കേട്ടു ഞാന്‍ സുകുവേട്ടനെ നോക്കി.

സിനിമയിലെ അതേ ഗൗരവ്വത്തോടെ അദ്ദേഹം പറഞ്ഞു. വിരോധമില്ലെങ്കില്‍ ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാം. വീട്ടില്‍ ചെന്ന് അച്ഛനോടും അമ്മയോടും സംസാരിച്ച്, അവരുടെ സമ്മതത്തോടെ മതി വിവാഹം. മറുപടി ആലോചിച്ചു പറഞ്ഞാല്‍ മതി. ഞാന്‍ ഞെട്ടിപ്പോയി. അദ്ദേഹം അന്ന് വലിയ താരമാണ്. ശംഖുപുഷ്പം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൊക്കെ അഭിനയിച്ചു താരാകാശത്തിലേക്ക് ഉയര്‍ന്നു പൊങ്ങുകയാണ്. അതിനിടയില്‍ ഈ വിവാഹ വാര്‍ത്ത വന്നാല്‍.

ഞെട്ടല്‍ മറച്ചുവെക്കാതെ ഞാന്‍ പറഞ്ഞു ' സുകുവേട്ടന്റെ വീട്ടില്‍ ഇതറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്നോര്‍ത്തിട്ടുണ്ടോ? വീട്ടുകാര്‍ മാത്രമല്ല എടപ്പാളിലെ നാട്ടുകാരും കൂടി ചേര്‍ന്ന് എന്നെ തല്ലിക്കൊല്ലും. പകുതി തമാശ കൂടി ചേര്‍ത്തു ഞാന്‍ കാര്യം പറഞ്ഞു. അപ്പോള്‍ സിനിമയിലെ പോലെ അടുത്ത ഡയലോഗ്, അതു ഞാന്‍ നോക്കിക്കോളാം. നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍ അതു പറഞ്ഞാല്‍ മതി. അച്ഛന്റേയും അമ്മയുടേയും അടുത്തേക്കു മടങ്ങിപ്പോണം. ഇനി ഒറ്റയ്ക്ക് മദിരാശിയില്‍ കിടന്നു കഷ്ടപ്പെടേണ്ട.

Mallika Sukumaran

അന്ന് ആ ഹോട്ടലിന്റെ വരാന്തയില്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് മാത്രം നോക്കി നിന്നത് ഇപ്പോഴും ഓര്‍മയുണ്ട്. കാഴ്ചയെ മറച്ചു കൊണ്ട് കണ്ണു നിറഞ്ഞു പോയി. അതുകണ്ട് അദ്ദേഹത്തിന്റെ ഡയലോഗ്. നിങ്ങളെന്തിനാണു കണ്ണു നിറയ്ക്കുന്നത്. ഈ കോന്തനെ വേണ്ട എന്നു വച്ചിട്ടാണോ? ചിരിച്ചുകൊണ്ട് അദ്ദേഹവും പപ്പുച്ചേട്ടനും തിരികെ നടന്നു പോയി.

അതുവരെ പിടിച്ചു വച്ച കരച്ചില്‍ മുറിക്കുള്ളില്‍ കയറിയതോടെ പൊട്ടിപ്പോയി. എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ ഒരാള്‍ തയ്യാറാകുന്നു. അതിനു മുന്നേ എന്നെ അച്ഛന്റേയും അമ്മയുടേയും അടുത്ത് ഏല്‍പ്പിക്കാന്‍ മുന്‍കയ്യെടുക്കുന്നു. മനുഷ്യത്വം എന്ന വാക്കിന്റെ രൂപമാണ് സുകുവേട്ടന്‍ എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X