പുഞ്ചിരിക്കുന്ന നല്ല മനസ്സ്! പൂർണിമയ്ക്ക് മല്ലികാമ്മയുടെ പിറന്നാൾ സ്നേഹം; ഹൃദയംതൊടുന്ന കുറിപ്പുമായി പ്രാർത്ഥന!

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി മല്ലിക സുകുമാരൻ. നടൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയും അന്തരിച്ച നടന്‍ സുകുമാരന്റെ ഭാര്യയുമൊക്കെയാണ് എന്നതു,മാണ് മല്ലികയോട് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം തോന്നാനുള്ള മറ്റൊരു കാരണം. മികച്ച അഭിനേത്രി ആയ മല്ലിക ഇന്ന് മിനിസ്ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും സജീവ സാന്നിധ്യമാണ്. നിരന്തരം അഭിമുഖങ്ങൾ നൽകാറുള്ള മല്ലിക അങ്ങനെയും ശ്രദ്ധനേടാറുണ്ട്.

മല്ലിക മരുമക്കളായ പൂർണിമ ഇന്ദ്രജിത്തിനോടും പൃഥ്വിരാജിന്റെ പത്നി സുപ്രിയ മേനോനോടും കാണിക്കുന്ന സ്നേഹവും ശ്രദ്ധനേടാറുണ്ട്. രണ്ടുപേരും ഒരുപോലെ പ്രിയപ്പെട്ടവരാണെങ്കിലും മല്ലികയ്ക്ക് ഏറ്റവും കൂടുതൽ അടുപ്പം മൂത്ത മരുമകൾ പൂർണിമയോട് തന്നെയാണ്. സുപ്രിയ നിർമ്മാണ രംഗത്ത് സജീവമായത് കൊണ്ട് തന്നെ ആ തിരക്കുകളിലേക്ക് പോകുമ്പോൾ അമ്മയുടെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്നത് പൂർണിമയാണെന്ന് നടി പറഞ്ഞിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ആശംസ ശ്രദ്ധനേടുകയാണ്

രണ്ടു മരുമക്കളും തനിക്ക് മക്കളെ പോലെ തന്നെയാണെന്നും മല്ലിക പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മൂത്തമരുമകൾ പൂർണിമയുടെ പിറന്നാളിന് ആശംസ നേർന്ന് എത്തിയിരിക്കുകയാണ് മല്ലിക. നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ആശംസ ശ്രദ്ധനേടുകയാണ്. പൂർണിമയുടെ ഫോട്ടോയും അതിനൊപ്പം രണ്ടു വരി കുറിപ്പും വരുന്ന ഒരു ചിത്രമാണ് മല്ലിക പങ്കുവച്ചിരിക്കുന്നത്.

'പുഞ്ചിരിക്കുന്ന ഒരു നല്ല മനസിന് പൂക്കാലത്തേക്കാൾ ഭംഗിയുണ്ട് സ്നേഹമുള്ള മനസ് പോലെ' എന്നാണ് ചിത്രത്തിലെ വരികൾ. 'ഹാപ്പി ബർത്ത്ഡേ മോളു' എന്നും മല്ലിക കുറിച്ചിട്ടുണ്ട്. മല്ലികയുടെ പിറന്നാൾ ആശംസകൾ നേർന്നുള്ള പോസ്റ്റിന് പൂർണിമ മറുപടിയും നൽകിയിട്ടുണ്ട്. അമ്മയ്ക്ക് നന്ദി പറഞ്ഞ താരം, അമ്മയെ ഒരുപാട് സ്നേഹിക്കുന്നു എന്നും കുറിച്ചിട്ടുണ്ട്. മല്ലികയുടെ പോസ്റ്റിന് താഴെ നിരവധി പേർ പൂർണിമയ്ക്ക് ആശംസയുമായി എത്തുന്നുണ്ട്. നടി വീണ നായർ ഉൾപ്പെടെയുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്.

മകൾ പ്രാർത്ഥനയും അമ്മയ്‌ക്ക് ഹൃദയം തൊടുന്ന ആശംസയുമായി എത്തിയിട്ടുണ്ട്

അതേസമയം, പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും മകൾ പ്രാർത്ഥനയും അമ്മയ്‌ക്ക് ഹൃദയം തൊടുന്ന ആശംസയുമായി എത്തിയിട്ടുണ്ട്. അമ്മയ്‌ക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ കോർത്തിണക്കിയുള്ള ഒരു വീഡിയോ പങ്കുവച്ചു കൊണ്ടാണ് പ്രാർത്ഥനയുടെ പോസ്റ്റ്. പുറത്ത് പഠിക്കാൻ പോയിരിക്കുന്നതിനാൽ അമ്മയോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിയാത്തതിന്റെ സങ്കടം പറഞ്ഞു കൊണ്ടാണ് പ്രാർത്ഥനയുടെ പോസ്റ്റ്.

അമ്മ കാരണമാണ് ഞാൻ ഇന്ന് ഞാൻ ആയിരിക്കുന്നത്

'ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. ഞാൻ ഒരാളുടെ ജന്മദിനത്തിൽ നീണ്ട ദുഃഖകരമായ വലിയ കുറിപ്പുകൾ എഴുതുന്ന ആളല്ല, എന്നാൽ ഇന്ന് ഞാൻ അമ്മയിൽ നിന്ന് വളരെ അകലെയായതിനാൽ വികാരാധീനയാണ്. അമ്മ കാരണമാണ് ഞാൻ ഇന്ന് ഞാൻ ആയിരിക്കുന്നത്. ഒരു നല്ല മനുഷ്യനാകാൻ എന്നെ പഠിപ്പിച്ച വ്യക്തി, എന്ത് വന്നാലും എന്നെ കൈവിടാത്ത ആൾ.

നിങ്ങളില്ലെങ്കിൽ ഈ ലോകത്തിലെ എല്ലാം അർത്ഥശൂന്യമാകും

എങ്ങനെ ക്ഷമിക്കണമെന്നും എല്ലാറ്റിലൂടെയും എങ്ങനെ എന്നെത്തന്നെ സ്നേഹിക്കണമെന്നും അമ്മ എന്നെ പഠിപ്പിച്ചു. നിങ്ങളില്ലെങ്കിൽ ഈ ലോകത്തിലെ എല്ലാം അർത്ഥശൂന്യമാകും. എന്റെ ജീവിതത്തിൽ ഉള്ളതെല്ലാത്തിനും, ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു, കാരണം ഞാൻ ഇന്ന് ഞാനായിരിക്കുന്നത് അമ്മ കാരണമാണ്. എന്റെ എല്ലാമെല്ലാമായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളും എന്നെ സ്നേഹിക്കുന്നുണ്ടന്ന് അറിയാം. ജന്മദിനാശംസകൾ അമ്മ' എന്നാണ് പ്രാർത്ഥന കുറിച്ചിരിക്കുന്നത്.

ഇന്ന് തന്നെയാണ് പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും വിവാഹ വാർഷികവും

2002 ലാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അന്ന് പൂർണിമയ്ക്ക് 23 വയസായിരുന്നു പ്രായം. ഇന്ദ്രജിത്തിന് 22 ഉം. രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. പ്രാർത്ഥന ഇന്ദ്രജിത് നക്ഷത്ര ഇന്ദ്രജിത് എന്നിവരാണ് മക്കൾ. സോഷ്യൽ മീഡിയിൽ സജീവമായ രണ്ടുപേരും പ്രേക്ഷകർക്ക് പ്രിയങ്കരികളാണ്. ഇന്ന് തന്നെയാണ് പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും വിവാഹ വാർഷികവും.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X