അവരുടെ ഒരു കാര്യത്തിലും തലയിടാൻ ചെല്ലാറില്ല; പൊന്നുമോനേ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കല്ലേന്ന് പറയും: മല്ലിക!

അമ്മായിയമ്മ എന്ന നിലയിൽ താൻ എങ്ങനെയാണെന്ന ചോദ്യത്തിന് മല്ലിക സുകുമാരൻ നൽകിയ രസകരമായ മറുപടി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരൻ. നടി എന്നതിലുപരി പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് എന്നീ രണ്ടു സൂപ്പർതാരങ്ങളുടെ അമ്മ കൂടിയാണ് മല്ലിക. സുകുമാരന്റെ മരണ ശേഷം രണ്ടു മക്കളെയും വളർത്തി ഇന്ന് കാണുന്ന നിലയിലേക്ക് അവരെ എത്തിച്ചത് മല്ലികയാണ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ രണ്ടുപേരും അതിവേഗം വലിയ താരങ്ങളുമായി.

മക്കൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ മല്ലിക സുകുമാരനും അഭിനയത്തിൽ സജീവമാണ്. മിനിസ്ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും സജീവ സാന്നിധ്യമാണ് നടി ഇന്ന്. നിരന്തരം അഭിമുഖങ്ങളിലും എത്താറുണ്ട് മല്ലിക സുകുമാരൻ. താരത്തിന്റെ പല അഭിമുഖങ്ങളും ശ്രദ്ധനേടാറുണ്ട്.

രണ്ടു മരുമകളും തനിക്ക് മക്കളെ പോലെയാണ്

മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും കൊച്ചു മക്കളെ കുറിച്ചുമെല്ലാം മല്ലിക അഭിമുഖങ്ങളിൽ വാചാലയാവാറുണ്ട്. മരുമക്കളായ പൂർണിമ ഇന്ദ്രജിത്തിനോടും പൃഥ്വിരാജിന്റെ പത്നി സുപ്രിയ മേനോനോടും നടിയ്ക്കുള്ള സ്നേഹവും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. രണ്ടു മരുമകളും തനിക്ക് മക്കളെ പോലെയാണ് എന്നാണ് മല്ലിക പറഞ്ഞിട്ടുള്ളത്.

സുപ്രിയ നിർമ്മാണ രംഗത്ത് സജീവമായത് കൊണ്ട് തന്നെ ആ തിരക്കുകളിലേക്ക് പോകുമ്പോൾ അമ്മയുടെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്നത് പൂർണിമയാണെന്നും നടി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, വെറൈറ്റി മീഡിയക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മല്ലിക മകളെയും മരുമകളെയും കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

തനിക്ക് അതാണ് കൂടുതൽ ഇഷ്ടമെന്ന് മല്ലിക

ജോലിയുമായി ബന്ധപ്പെട്ട് ഇന്ദ്രജിത്തും പൃഥ്വിരാജും കൊച്ചിയിലാണ് താമസം. മൂത്ത മരുമകൾ പൂർണിമയും ഇളയ മരുമകൾ സുപ്രിയയും കൊച്ചിയിൽ തന്നെയാണ്. കൊച്ചുമക്കളും പഠനവുമായി തിരക്കിലും. അപ്പോഴും മല്ലിക സുകുമാരൻ തിരുവനന്തപുരത്തെ വീട്ടിലാണ് താമസിക്കുന്നത്. തനിക്ക് അതാണ് കൂടുതൽ ഇഷ്ടമെന്ന് മല്ലിക പറഞ്ഞിട്ടുണ്ട്

എവിടെക്കിട്ടും ഇതുപോലൊരു അമ്മായിയമ്മയെ

അഭിമുഖത്തിൽ അമ്മായിയമ്മ എന്ന നിലയിൽ താൻ എങ്ങനെയെന്ന് ചോദിക്കുമ്പോൾ പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ രസകരമായ കാര്യമാണ് മല്ലിക പറഞ്ഞത്. 'എന്റെ ഒരു വിഗ്രഹം ഉണ്ടാക്കി രണ്ടു മരുമക്കളും പൂജാമുറിയിൽ വെക്കുക. നേരം വെളുക്കുമ്പോൾ പൂവൊക്കെയിട്ട് രണ്ടുമൂന്നു പ്രാവശ്യം പ്രാർത്ഥിക്കുക. എവിടെക്കിട്ടും ഇതുപോലൊരു അമ്മായിയമ്മയെ എന്ന് ഞാൻ പറഞ്ഞിട്ടുണ്ടെന്നാണ് മല്ലിക പറഞ്ഞത്'.

അക്കാര്യത്തിൽ മുടക്കം വരുത്താറില്ല

മക്കളുടെയും മരുമക്കളുടേയും കാര്യത്തിൽ തലയിടാൻ താൻ അങ്ങോട്ട് ചെല്ലാറില്ലെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. മക്കൾ രണ്ടുപേരും തകർത്തുപിടിച്ചു ലോകം ചുറ്റിക്കാണുന്ന കൂട്ടത്തിലാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും രണ്ടുപേരും അക്കാര്യത്തിൽ മുടക്കം വരുത്താറില്ല. അവർക്കൊപ്പം പൂർണിമയും സുപ്രിയയും കൊച്ചുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരുമെല്ലാം മിക്ക വേൾഡ് ടൂറുകളിലും ഒപ്പം ഉണ്ടാവുകയും ചെയ്യാറുണ്ട്.

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കല്ലേ

അതേസമയം, ഇന്ദ്രജിത് ഇടയ്ക്കിടെ അമ്മയെക്കൂടി ക്ഷണിക്കാറുണ്ടെന്നും മല്ലിക പറയുന്നു. 'നമുക്ക് തായ്‌ലൻഡിലോ മറ്റെവിടെയെങ്കിലോ പോകാം എന്ന് ഇന്ദ്രൻ ചോദിക്കാറുണ്ട്. നീയും ഭാര്യയും കൂടെ പോകുമ്പോൾ, പിന്നാലെ ഞാനും. എന്റെ പൊന്നുമോനേ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കല്ലേ, ഞാൻ വരണില്ല,' എന്നാണ് പറയാറുള്ളതെന്നാണ് നടി പറഞ്ഞത്.

എനിക്ക് എന്റെ നാട്ടിൽ, എന്റെ നാട്ടുകാരെയും വീട്ടുകാരെയും കണ്ട് ഇങ്ങനെയിരിക്കാനാണ് ഇഷ്‌ടം' എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. അതേസമയം, സന്തോഷമാണ് മല്ലിക സുകുമാരന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അനു സിത്താര, ഷാജോൺ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ അമ്മുമ്മയുടെ വേഷത്തിലാണ് മല്ലിക അഭിനയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടി.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X