Don't Miss!
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- News
യുഎസ്സിലെ ആകാശത്ത് വീണ്ടും പറക്കുംതളിക; കപ്പലിന് മുകളില്‍ തിളക്കമേറിയ വസ്തു, കണ്ടത് സൈനികന്
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
മമ്മൂട്ടിയുടെ നാക്ക് പിശകെങ്കിലും മനസ് നല്ലത്; മരിക്കും വരെ സുകുവേട്ടന് ഒരു സംഭവം പറയുമായിരുന്നു
മലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. തന്റെ അഭിനയം കൊണ്ട് മലയാളികളെ മുഴുവന്‍ തന്റെ ആരാധകരാക്കി മാറ്റിയ പ്രതിഭ. മലയാള സിനിമയുടെ ചരിത്രം എന്നത് മമ്മൂട്ടിയുടെ ചരിത്രം കൂടിയാണ്. ഓണ്‍ സ്ക്രീനിലെ മമ്മൂട്ടിയെ പോലെ ആരാധകരെ നേടിയതാണ് ഓഫ് സ്ക്രീനിലെ മമ്മൂട്ടിയും. തനിക്ക് പറയാനുള്ളത് പറയാന്‍ യാതൊരു മടിയും മമ്മൂട്ടി കാണിക്കാറില്ല. ഇതിനെ ചിലരൊക്കെ അഹങ്കാരമായി വിധിക്കുമ്പോഴും തന്റെ കറയില്ലാത്ത വ്യക്തിത്വത്തിലൂടെ അവരേയും ആരാധകരാക്കി മാറ്റാന്‍ മമ്മൂട്ടിയ്ക്ക് സാധിക്കുന്നുണ്ട്.
Also Read: വേർപിരിഞ്ഞിട്ടും അകലാതെ; മുൻകാമുകൻ സുസ്മിതയുടെ കുടുംബത്തിന്റെ പ്രിയങ്കരൻ; ചിത്രങ്ങൾ വൈറൽ
മമ്മൂട്ടിയെ പോലെ തന്നെ ഉറച്ച നിലപാടുകളുണ്ടായിരുന്ന നടനാണ് സുകുമാരന്‍. ഒരിക്കല്‍ മമ്മൂട്ടി തന്നെ പോലെയാണെന്ന് സുകുമാരന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. മമ്മൂട്ടിയുമായുള്ള ഒരു അനുഭവം സുകുമാരന്‍ മരിക്കുവോളം പറയുമായിരുന്നുവെന്നും മല്ലിക ഓര്‍ക്കുന്നുണ്ട്. മല്ലികയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മമ്മൂട്ടിയും സുകുമാരനും തമ്മിലുള്ള ബന്ധം താന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നാണ് മല്ലിക പറയുന്നത്. ഇരുവരും സഹാദരന്മാരെ പോലെയായിരുന്നുവെന്നും മല്ലിക പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങള്‍ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''മമ്മൂട്ടിക്ക് സുകുവേട്ടനോടുള്ള ബന്ധം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. രണ്ട് പേരും തമ്മില്‍ സഹോദര സ്നേഹമാണ്. സുകുവേട്ടന് മമ്മൂട്ടിയെക്കുറിച്ച് ഒരു ദിവസം എന്നോട് ഇമോഷണലായിട്ട് സംസാരിച്ചിട്ടുണ്ട്'' എ്ന്നാണ് മല്ലിക പറയുന്നത്. പിന്നാലെ ആ സംഭവത്തിലേക്ക് കടക്കുകയാണ് മല്ലിക സുകുമാരന്‍.
'നിനക്ക് അറിയാമോ ഞാന്‍ പടയണി പടമെടുക്കുമ്പോള്‍ മമ്മൂസിനെ വിളിച്ചിട്ട് അഡ്വാന്‍സ് തരാന്‍ വരുകയാണെന്ന് പറഞ്ഞ് ഗ്രാന്‍ഡ് ഹോട്ടലിലേക്ക് പോവാന്‍ വിചാരിച്ചു. എന്തെങ്കിലും ഒന്ന് കൊടുക്കേണ്ടെ വലിയ നടനല്ലെയെന്ന് വിചാരിച്ചാണ് പോവാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ മമ്മൂട്ടി വിളിച്ചിട്ട് ഇങ്ങോട്ടേക്ക് വരാമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ കാര്യത്തെക്കുറിച്ച് സുകുവേട്ടന് മരിക്കുന്നത് വരെ പറയുമായിരുന്നു'' എന്നാണ് മല്ലിക പറയുന്നത്.
മമ്മൂട്ടി അദ്ദേഹത്തെ പോലെയാണെന്ന് സുകുമാരന്‍ തന്നോട് എപ്പോഴും പറയുമായിരുന്നുവെന്നും മല്ലിക ഓര്‍ക്കുന്നുണ്ട്. മമ്മൂട്ടിയുടെ മനസ് നല്ലതാണെന്നും സുകുവേട്ടനെ പോലെ മനസ് നല്ലതും നാക്ക് കുറച്ച് പിശകും ആയിട്ടുള്ള വ്യക്തിയാണെന്ന് പറഞ്ഞ് ചിരിക്കുമായിരുന്നുവെന്നും മല്ലിക ഓര്‍ക്കുന്നുണ്ടു. ആദ്യം എന്തെങ്കിലും പറഞ്ഞെന്ന് വരും പക്ഷെ പിന്നെ വിളിച്ചിട്ട് പോട്ടെടോ ഞാന്‍ അങ്ങോട്ട് വരാമെന്നൊക്കെ പറയുമെന്നാണ് മല്ലിക പറയുന്നത്.
Also Read: എനിക്ക് ശരിക്കും തുണി അലര്‍ജി, അതാണ് തുണിയിടാതെ നടക്കുന്നത്; വീഡിയോ തെളിവുമായി ഉര്‍ഫി
അതേസമയം മമ്മൂട്ടിയെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു കടന്നു പോയത്. ഏറെ നാളുകള്‍ക്ക് ശേഷം ബോക്സ് ഓഫീസ് ഇളക്കി മറിച്ചൊരു ചിത്രം മമ്മൂട്ടി ഭീഷ്മ പര്‍വ്വത്തിലൂടെ നേടി. പോയ വര്‍ഷത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഭീഷ്മ. പിന്നാലെ വന്ന പുഴുവും കയ്യടി നേടി. നെഗറ്റീവ് കഥാപാത്രമായി എത്തി മമ്മൂട്ടി ഞെട്ടിക്കുകയായിരുന്നു പുഴുവില്‍. റോഷാക്ക് എന്ന ചിത്രത്തിലൂടെയും മമ്മൂട്ടി പോയ വര്‍ഷം തന്റേതാക്കി മാറ്റി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ റിലീസ് കാത്തു നില്ക്കുന്ന സിനിമ. പോയ വര്‍ഷം ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒരുമിച്ച ചിത്രമാണിത്. ജനുവരി 19 നാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ തീയേറ്റര്‍ റിലീസ്. ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
2023ലും മമ്മൂട്ടിയുടെ ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്ന സിനിമകളാണ് റിലീസ് കാത്തുനില്‍ക്കുന്നത്. ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന ക്രിസ്റ്റഫര്‍ ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. സിനിമയുടെ ടീസര്‍ ആരാധകരില്‍ ആകാംഷ ജനിപ്പിച്ചിരുന്നു. പിന്നാലെ ജിയോ ബേബി ഒരുക്കുന്ന കാതലും അണിയറയിലുണ്ട്. ജ്യോതികയാണ് ചിത്രത്തിലെ നായിക.
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!