സാര്‍ അറിഞ്ഞാല്‍ ഞങ്ങളെ കൊല്ലുമെന്ന് മാനേജര്‍; മമ്മൂട്ടിയോട് ഇപ്പോഴും ആ കടം ബാക്കിയുണ്ട്: മല്ലിക
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് മല്ലിക സുകുമാരന്‍. അഭിനയ ജീവിതത്തില്‍ അമ്പത് വര്‍ഷമെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മല്ലിക. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചുമൊക്കെ മല്ലിക പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്.മല്ലികയുടെ 50 വര്‍ഷത്തെ സിനിമാ ജീവിതത്തിന്റെ ആഘോഷമായിരുന്നു പരിപാടി. അഭിനേത്രിയായ ഗായത്രി സുരേഷ് ചോദിച്ച ചോദ്യങ്ങള്‍ക്കായിരുന്നു മല്ലിക മറുപടി നല്‍കിയത്. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയാണ് മല്ലിക സുകുമാരന്‍ മറുപടികള്‍ നല്‍കിയത്. ആ വാക്കുകള്‍ വായിക്കാം.

ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എന്താണെന്നായിരുന്നു ഗായത്രിയുടെ ആദ്യ ചോദ്യം. അതിന് മല്ലിക നല്‍കിയ മറുപടി സാധാരണക്കാരുമായി ഇടപെടുക, സെലിബ്രിറ്റികളുടെ കൂടെ അധികം കറങ്ങാതിരിക്കുക എന്നതാണ്. ഒരു അഭിനേതാവിന് വേണ്ട ക്വാളിറ്റി എന്തെന്ന് ചോദിച്ചപ്പോള്‍ തന്റെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനും കമ്മിറ്റ്‌മെന്റുമാണെന്നാണ് മല്ലിക പറയുന്നത്.
കൊച്ചുമക്കളില്‍ ഏറ്റവും കൂടുതല്‍ വികൃതി അലംകൃതയ്ക്കാണെന്നാണ് മല്ലിക പറയുന്നത്. അതേസമയം അവള്‍ക്ക് നല്ല ബുദ്ധിയാണെന്നും മല്ലിക പറയുന്നു. അലംകൃതയോട് സൂക്ഷിച്ച് പെരുമാറണം ഇല്ലെങ്കില്‍ അടുത്ത എഴുതുന്ന ആര്‍ട്ടിക്കിള്‍ തന്നെക്കുറിച്ചായിരിക്കുമെന്നാണ് മല്ലിക പറയുന്നത്. നക്ഷത്ര നല്ല കുസൃതിയായിരുന്നുവെന്നും എന്നാല്‍ വളര്‍ന്നതോടെ അതിന്റെ തീവ്രത കുറഞ്ഞുവെന്നാണ് മല്ലിക പറയുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമ നഷ്ടമായതിനെക്കുറിച്ചും മല്ലിക സംസാരിക്കുന്നുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം. മമ്മൂട്ടിയുടെ ഒരു സിനിമയ്ക്കായി 30 ദിവസം ഡേറ്റ് ചോദിച്ചിരുന്നു. പൊള്ളാച്ചിയിലായിരുന്നു ഷൂട്ട്. ഇപ്പോഴതിന്റെ പേര് മാറ്റി. അതിന്റെ സമയത്താണ് എന്റെ കാലില്‍ ഇന്‍ഫക്ഷന്‍ വരുന്നത്. കാല താഴെ ഇടരുതെന്നും പൊക്കി തന്നെ വെക്കണമെന്നും പറഞ്ഞു. ഇതില്‍ പലരം ഒരു സങ്കടം എനിക്കില്ലെന്നാണ് മല്ലിക പറയുന്നത്.
താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. വളരെ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡാണ്. അതുകൊണ്ടാണ് ശത്രുക്കള്‍ വരുന്നതെന്നുമാണ് എന്റെ അഭിപ്രായം. എല്ലാ കാര്യങ്ങള്‍ക്കും ഉറച്ച അഭിപ്രായമുണ്ട്. ചാഞ്ചാടില്ല. ഉറച്ചു നില്‍ക്കും. ഈ ചാന്‍സ് നഷ്ടമായപ്പോള്‍ സങ്കടമായി. എനിക്ക് അഡ്വാന്‍സ് വരെ തന്നിരുന്നു. അഭിനയിക്കാന്‍ പറ്റില്ല, ഇതെങ്ങോട്ടാണ് അയക്കേണ്ടത് എന്ന് ചോദിച്ച് മാനേജരെ വിളിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ പറഞ്ഞോളാം ചേച്ചി ഇപ്പോഴത് തിരിച്ച് അയച്ചാല്‍ സാര്‍ ഞങ്ങളെ കൊല്ലും എന്നായിരുന്നുവെന്നും മല്ലിക പറയുന്നു.

ഈയ്യടുത്ത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, എന്തായാലും ശരി പുതിയ സിനിമയില്‍ എനിക്കൊരു വേണം തരണം. എന്നാല്‍ മാത്രമേ എനിക്ക് ഈ കടം വീട്ടാന്‍ പറ്റൂ. വലിയൊരു വ്യക്തിത്വമാണ് മമ്മൂട്ടി. ഒരുപാട് സംസാരിക്കില്ല. ആവശ്യത്തിനേ സംസാരിക്കുകയുള്ളൂവെന്നും മല്ലിക പറയുന്നു.
ഈയ്യടുത്ത് മല്ലികയുടെ അമ്പതാം സിനിമാ വര്‍ഷം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. പരിപാടിയില്‍ വച്ച് മല്ലികയെക്കുറിച്ച് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും പറഞ്ഞ വാക്കുകളും വൈറലായിരുന്നു. താനും ചേട്ടനുമൊക്കെ ഇന്ന് എത്തി നില്‍ക്കുന്ന പൊസിഷന്‍ അമ്മയുടെ അധ്വാനത്തിന്റെ ഫലമാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അതേസമയം അഭിനയത്തില്‍ സജീവമായി തന്നെ മല്ലിക ഇപ്പോഴുമുണ്ട്.


Click it and Unblock the Notifications