'നിങ്ങളുടെ അമ്മ പലതവണ എന്നെ സ്‌കൂളിലേക്ക് കൊണ്ടു പോയിട്ടുണ്ട്'; മോഹന്‍ലാലിന്റെ കുട്ടിക്കാലം ഓര്‍ത്ത് മല്ലിക

പൃഥ്വിരാജിന്റെ സംവധാനത്തില്‍ മോഹന്‍ലാല്‍ വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ആദ്യ ചിത്രമായ ലൂസിഫറിന് ശേഷം പൃഥ്വിരാജ് എത്തുന്നത് ഒരു ഫാമിലി എന്റര്‍ടെയ്‌നറുമായാണ്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് മോഹന്‍ലാലിന്റെ മകന്‍ ആയിട്ടാണ് അഭിനയിക്കുന്നത് എന്നതും പ്രത്യേകതയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബ്രോ ഡാഡിയില്‍ പൃഥ്വിരാജിന്റെ വല്ല്യമ്മച്ചിയായാണ് മല്ലിക എത്തുന്നത്. ഇപ്പോഴിതാ ബ്രോ ഡാഡിയെക്കുറിച്ചും മകന്റെ സംവിധാനത്തെ കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമെല്ലാം മല്ലിക സുകുമാരന്‍ മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദയമായി.

 Prithviraj

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. ലാലിനോട് പറഞ്ഞിരുന്നുവെങ്കില്‍ നടക്കുമായിരുന്നുവെങ്കിലും പറഞ്ഞില്ലെന്നാണ് മല്ലിക പറയുന്നത്. സിനിമയിലൊക്കെ എത്തും മുമ്പ് തന്നെ, കുട്ടിക്കാലം മുതല്‍ക്കു തന്നെ മോഹന്‍ലാലുമായിട്ടുള്ള അടുത്ത ബന്ധത്തെക്കുറിച്ചും മല്ലിക സുകുമാരന്‍ മനസ് തുറക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ചേട്ടന്‍ പ്യാരിലാലും താനും മണിയന്‍പിള്ള രാജുവും ഒരു ക്ലാസില്‍ പഠിച്ചവരാണെന്നും തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ വലിയ അടുപ്പമായിരുന്നുവെന്നും താനും ചേട്ടനുമായാണ് കുട്ടിക്കാലത്ത് ലാലിന് കൂടുതല്‍ അടുപ്പമുണ്ടായിരുന്നതെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

ലാലിനെ കുട്ടിക്കാലത്തു തങ്ങളുടെ വീട്ടിലാക്കിയിട്ടാണു പലപ്പോഴും ലാലിന്റെ അച്ഛന്‍ വിശ്വന്‍ ചേട്ടനും അമ്മ ശാന്തേച്ചിയും എവിടെയെങ്കിലും പോകുക. അവര്‍ വൈകുന്നേരം വരുമ്പോള്‍ തിരികെ വിളിച്ചുകൊണ്ടു പോകും. ലാലിന് അന്ന് എട്ടോ ഒന്‍പതോ വയസ്സേയുള്ളൂ. വലിയ കുസൃതിയായിരുന്നുവെന്നും മല്ലിക ഓര്‍ക്കുന്നുണ്ട്. ഈ കാലത്തുണ്ടായൊരു അനുഭവവും അവര്‍ പങ്കുവെക്കുന്നുണ്ട്. ഒരിക്കല്‍ ഞങ്ങളുടെ അച്ഛന്‍ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ അവിടത്തെ മാവിന്റെ തുഞ്ചത്ത് ഇരിക്കുകയാണ് ലാല്‍. പിന്നെ ഒരിക്കല്‍, രണ്ടാം നിലയില്‍നിന്ന് കൈവരിയിലൂടെ അതിവേഗം തെന്നി താഴേക്കു വന്ന് അച്ഛന്റ മുന്നിലാണ് ലാല്‍ വന്നു വീണതെന്നും മല്ലിക ഓര്‍ക്കുന്നുണ്ട്.

മോഹന്‍ലാല്‍ ചെറുപ്പത്തില്‍ വളരെ കുസൃതിയായിരുന്നുവെന്നും വിശ്വനാഥന്‍ നായരും ശാന്തകുമാരിയും വരുമ്പോള്‍ കയ്യോ കാലോ ഒടിയാതോ ഇവനെ തിരികെ ഏല്‍പ്പിക്കേണ്ടതാണെന്ന് തന്റെ അച്ഛന്‍ പറയുമായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു. തന്റെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും മോഹന്‍ലാല്‍ മല്ലിക സുകുമാരനെ വിളിക്കുമെന്നാണ് അവര്‍ പറയുന്നത്. ്‌നിങ്ങളുടെ അമ്മ പണ്ട് പലതവണ എന്നെ മോഡല്‍ സ്‌കൂളിലേക്ക് കൊണ്ടു പോയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ തന്റെ മക്കളോട് പറയാറുണ്ടെന്നും മല്ലിക പറയുന്നു.

അതേസമയം ബ്രോ ഡാഡിയിലേക്ക് താന്‍ എത്തുന്നതിന് പിന്നിലും മോഹന്‍ലാല്‍ ആണെന്നാണ് മല്ലിക പറയുന്നത്. ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഒരു ക്രിസ്ത്യന്‍ അമ്മച്ചിയുടെ വേഷമുണ്ടെന്ന് പൃഥ്വി പറയുന്നതെന്നും സാറാസിലെ പ്രകടനം കണ്ട് മോഹന്‍ലാല്‍ തന്നെയാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും മല്ലിക പറയുന്നു. അതേസമയം സെറ്റില്‍ പൃഥ്വിരാജിനോട് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് മല്ലിക പറയുന്നത്. മകനാണെങ്കിലും അവന്‍ ഓക്കെ പറയാതെ താന്‍ മുറിയിലേക്ക് പോകില്ലെന്നാണ് മല്ലിക പറയുന്നത്.

ഓരോ കഥാപാത്രത്തിന്റെ മേക്കപ്പ് മുതല്‍ വിഗ് വരെയുള്ള കാര്യങ്ങളില്‍ പൃഥ്വിരാജിന് വലിയ ശ്രദ്ധയാണെന്നും മല്ലിക ചൂണ്ടിക്കാണിക്കുന്നു. എങ്ങനെ അഭിനയിക്കണമെന്ന് അവന്‍ അഭിനയിച്ച് കാണിക്കുമെന്നും അതിന് അമ്മയെന്നോ അച്ഛനെന്നോ വ്യത്യാസമില്ലെന്നും നന്നായിട്ട് ഹോം വര്‍ക്ക് ചെയ്തിട്ടേ സെറ്റില്‍ എത്തൂവെന്നും മല്ലിക സാക്ഷ്യം പറയുന്നു. തന്റെ മകന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഭാഗ്യവും ആയുസും തന്നതിന് ദൈവത്തിന് നന്ദി പറയുന്നതായും മല്ലിക പറയുന്നു.

അതേസമയം മോഹന്‍ലാലിനെപ്പോലെ സഹകരിക്കുന്ന നടനെ താന്‍ കണ്ടിട്ടില്ലെന്നാണ് മല്ലിക പറയുന്നു. പത്ത് തവണ റിഹേഴ്‌സല്‍ എടുക്കണമെങ്കിലും മടിയില്ലെന്നും മുഴുവന്‍ സമയവും കൂടെ തന്നെ നിക്കുമെന്നുമാണ് മല്ലിക പറയുന്നത്. ക്യാമറ ഓണ്‍ ആക്കിയാല്‍ സ്വിച്ച് ഇട്ടത് പോലെ കഥാപാത്രമാകുമെന്നും സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം നല്‍കുന്ന നടനാണെന്നും എന്തൊരു നടനാണെന്ന് താന്‍ കരുതിയിട്ടുണ്ടെന്നും പറയുന്ന മല്ലിക അഭിപ്രായപ്പെടുന്നത് കിലുക്കത്തിലേയും ചിത്രത്തിലേയും മോഹന്‍ലാലിനെ ബ്രോ ഡാഡിയില്‍ കാണാം എന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X