ഞാൻ അതിലൊന്നും ഇടപെടാറില്ല; എല്ലാം മക്കളുടേയും മരുമക്കളുടേയും ഇഷ്ടമാണ്: മല്ലിക സുകുമാരൻ മനസ് തുറക്കുന്നു
പ്രായത്തിന്റെ അതിർ വരമ്പുകളില്ലാതെ ഇപ്പോഴും ജീവിതം ആസ്വദിച്ചു വരികയാണ് മല്ലിക സുകുമാരൻ. മക്കളും കൊച്ചു മക്കളുമായി സന്തോഷത്തോടെ ജീവിക്കുകയാണ് താരം. കന്യാകുമാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അഭിനേത്രിയാണ് മല്ലിക സുകുമാരൻ. പിന്നീട് അഭിനയത്തിനൊപ്പം ഡബ്ബിംഗിലും താരം തിളങ്ങിയിരുന്നു.
രണ്ട് മക്കളും തിരക്കുള്ള അഭിനേതാക്കളാണ്. സ്വാഭാവികമായും ഇരുവർക്കും അമ്മയെ എന്നും കാണാൻ സാധിക്കില്ല. ഇടക്കിടെ പല സിനിമകളിലും മല്ലിക സുകുമാരൻ പ്രത്യക്ഷപ്പെടാറുണ്ട്. കൂടുതലും കോമഡി കലർന്ന അമ്മ വേഷങ്ങളാവും. അവസാനം റിലീസ് ചെയ്തത് ക്വീൻ എലിസബത്ത് ആണ്. മക്കളെക്കാൾ കൂടുതൽ ഇപ്പോൾ കൊച്ചു മക്കളുമായാണ് മല്ലിക കൂട്ട് കൂടുന്നത്. അതിനാൽ പണ്ടത്തെ പോലെ മക്കളെ കാണാതിരുന്നാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല. പക്ഷേ കൊച്ചു മക്കളെ കണ്ടില്ലെങ്കിൽ വല്ലാത്തൊരു വിഷമം ആണ്. മല്ലിക സുകമാരൻ പറഞ്ഞു.

ആലി അച്ഛമ്മ എന്നാണ് വിളിക്കുന്നത് മറ്റവർ രണ്ടും അമ്മൂമ്മ എന്നും. നക്ഷത്രയുടേയും അലംകൃതയുടേയും വാചകമടി കേട്ടാൽ അവിടെ ഇരുന്നു പോകും. അതുകൊണ്ട് സമയം പോകുന്നത് അറിയില്ല. ഞാൻ ഒരു മോഡേൺ അമ്മൂമ്മയാണ്. അതുപോലെ തന്നെ മക്കളുടെ കാര്യത്തിൽ പോലും അനാവശ്യമായിട്ട് ഇടപെടാറില്ല. അവരുടെ ഇഷ്ടത്തിനൊത്ത് സഹകരിക്കുന്ന അമ്മയാണ്.
അവരുടെ മക്കൾക്ക് രണ്ടാളും തന്നെയാണ് പേരിട്ടത്. അതിൽ ഞാൻ ഇടപെട്ടിട്ടില്ല. ഇതാണ് പേരെന്ന് എന്നോട് പറഞ്ഞു, ഞാൻ കേട്ടു. രാജു വലിയൊരു ലിസ്റ്റ് തന്നെ ഉണ്ടാക്കി വച്ചിരുന്നു. അതുപോലെ ആയിരുന്നു ഇന്ദ്രനും. വീടിന്റെ ഉള്ളിൽ ഞങ്ങൾ സുഹൃത്തുക്കളെപോലെയാണ്. എന്നെ അതുപോലെ അവർ കരുതുന്നു എന്നുള്ളതാണ് സുകുവേട്ടൻ എന്നെ ഏൽപ്പിച്ച ഏറ്റവും വലിയ സന്തോഷവും, സമ്മാനവും. സുകുവേട്ടന് സ്‌ക്രീനിൽ മാത്രമേ അഭിനയിക്കാൻ അറിയൂ. അത്രയും പച്ചയായ മനുഷ്യൻ ആണ്. അല്ലാതെ അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല. മല്ലിക സുകുമാരൻ പറയുന്നു.

റൊമാൻസ് രംഗങ്ങളൊന്നും എങ്ങനെ ചെയ്യണമെന്ന് സുകുവേട്ടന് അറിയില്ലായിരുന്നു. ആ കാര്യത്തിൽ മാത്രം എപ്പോഴും ഒരു ടെൻഷൻ ആയിരുന്നു. പക്ഷേ ഞങ്ങൾക്കിടയിലെ പ്രണയം പോലും ഒരു സിനിമാറ്റിക് രീതിയിൽ ഒന്നുമായിരുന്നില്ല. സുകുവേട്ടന്റെ ജീവിതരീതിയും, കാര്യങ്ങളും എല്ലാം വ്യത്യസ്ഥമായിരുന്നു. ലണ്ടനിൽ വരെ ഡബിൾ മുണ്ടും ഹവായ് ചെരുപ്പും ഇട്ടിട്ടു പോയ ആളാണ്. ഞാൻ ഇങ്ങനെ ആണ്, എന്നെ ഇങ്ങനെ അംഗീകരിച്ചാൽ മതി എന്ന നിലപാടാണ് എന്നും അദ്ദേഹത്തിന്.
സുകുവേട്ടന് അത്തരത്തിൽ ഒരു ടെനഷൻ ഒന്നുമില്ല. ഒരു റിബൽ മോഡ് ആയിരുന്നു അദ്ദേഹം, അതുകൊണ്ടുതന്നെ ആരാധകരും ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് എംടി സാറിന്റെ എല്ലാ കഥകളിലും നായകൻ സുകുവേട്ടൻ ആയിരുന്നു. നമ്മൾ എപ്പോഴും കാണുന്ന സാമൂഹിക വ്യവസ്ഥതിക്ക് എതിരുനിൽക്കുന്ന ചെറുപ്പക്കാരൻ ഒക്കെയായി സുകുവേട്ടൻ വരുമ്പോൾ അന്നത്തെ തലമുറക്ക് ഒരു ഹരമായിരുന്നു അദ്ദേഹം- മല്ലിക സുകുമാരൻ പറയുന്നു.


Click it and Unblock the Notifications