twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുപ്രിയയ്ക്ക് സമയമില്ല, അമ്മയെ മനസിലാക്കി ഓടി വരുന്നത് പൂര്‍ണിമ; മരുമക്കളെക്കുറിച്ച് മല്ലിക

    |

    മലയാളികള്‍ക്ക് സുപരിചിതരായ താരുകുടംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം താരങ്ങളാണ്. ഇന്ദ്രജിത്തും പൃഥ്വിരാജും പൂര്‍ണിമയും അഭിനയത്തില്‍ തകര്‍ക്കുമ്പോള്‍ സുപ്രിയ നിര്‍മ്മാണ രംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. കൊച്ചുമക്കളും ഇതിനോടകം തന്നെ താരങ്ങളായി മാറിയിരിക്കുകയാണ്. ഭാവിയില്‍ സിനിമയിലേക്ക് എത്തുമെന്നാണ് ആരാധകര്‍ കരുതുന്നതും.

    Also Read: ബാലയ്ക്ക് എന്തുപറ്റി, അസുഖം എന്തെങ്കിലും! ക്ഷീണിച്ചു പോയല്ലോ; പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർAlso Read: ബാലയ്ക്ക് എന്തുപറ്റി, അസുഖം എന്തെങ്കിലും! ക്ഷീണിച്ചു പോയല്ലോ; പുതിയ ലുക്ക് ചർച്ചയാക്കി ആരാധകർ

    ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    മരുമക്കള്‍

    മൂന്ന് പേരും ഒരുമിച്ചിരിക്കുന്ന സമയം കുറവാണ്. മരുമക്കള്‍ രണ്ടു പേരും ഞാന്‍ നോക്കിയിടത്തോളം കറക്ടാണ്. പൃഥ്വിയെ സംബന്ധിച്ചാണെങ്കില്‍ അവന് ഒന്നും സമയമില്ല തിരക്കാണ്. അതിനാല്‍ അതൊക്കെ അറിയാവുന്ന എല്ലാം മാനേജ് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ തന്നെ വേണമായിരുന്നു. അത് സുപ്രിയയ്ക്ക് കഴിയുന്നുണ്ട്. ഇന്ദ്രനും പൂര്‍ണിമയും അങ്ങനെ തന്നെയാണ്. പൂര്‍ണിമയ്ക്ക് ബുട്ടീക്കുണ്ട്. വീടിന്റെ പണി നടക്കുന്നു. ഇതൊക്കെ നോക്കണം. അതിനാല്‍ അവര്‍ക്ക് തീരെ അറിവില്ലാത്ത പെണ്‍പിള്ളേര്‍ പറ്റില്ല, കുറച്ചൊക്കെ സ്മാര്‍ട്ട് ആയിരിക്കണം.

    Also Read: അമ്മ പറയുന്നത് കേട്ട് നിന്നാല്‍ പോരായിരുന്നോ, ഇപ്പോള്‍ എങ്ങനെയുണ്ട്? അനുശ്രീയുടെ വീഡിയോ കണ്ട് ആരാധകര്‍Also Read: അമ്മ പറയുന്നത് കേട്ട് നിന്നാല്‍ പോരായിരുന്നോ, ഇപ്പോള്‍ എങ്ങനെയുണ്ട്? അനുശ്രീയുടെ വീഡിയോ കണ്ട് ആരാധകര്‍

    മക്കളേക്കാള്‍ ബേധം മരുമക്കളാ

    എന്നോട് ആര്‍ക്കാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ അതിപ്പോള്‍ പറയണമോ എന്ന് ചോദിച്ച് ചിരിക്കുകയാണ് മല്ലിക. ഇഷ്ടം പുറമെ കാണിക്കില്ലെങ്കിലും ഉള്ളില്‍ ഒരുപാട് സ്‌നേഹമുള്ളയാളാണ് പൃഥ്വി. ഞാനൊരു കാര്യം പറഞ്ഞാല്‍ ചെയ്തിരിക്കും. അതേപോലെയാണ് സുപ്രിയ. വരാനും കാണാനുമൊന്നും സമയമില്ല. നിര്‍മ്മാണത്തിന്റെ തിരക്കുകളാണ്. അതേസമയം തിരക്കാണെങ്കിലും പൂര്‍ണിമ ഇടയ്‌ക്കൊക്കെ ഓടി വരും. ഇന്ദ്രന്‍ പിന്നേയും വരത്തില്ല. അതുവച്ച് നോക്കുമ്പോള്‍ മക്കളേക്കാള്‍ ബേധം മരുമക്കളാണെന്നാണ് അവർ പറയുന്നത്.

    Also Read: പാഞ്ഞുവന്ന പാമ്പ് കാലിൽ ചുറ്റി, പിറ്റേന്ന് ബാഗിനുള്ളിലും പാമ്പ്; സെറ്റിലെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് സീനത്ത്<br />Also Read: പാഞ്ഞുവന്ന പാമ്പ് കാലിൽ ചുറ്റി, പിറ്റേന്ന് ബാഗിനുള്ളിലും പാമ്പ്; സെറ്റിലെ മറക്കാനാവാത്ത അനുഭവം പറഞ്ഞ് സീനത്ത്

    മരുമക്കള്‍ വല്ലപ്പോഴെങ്കിലും വരും. മക്കള്‍ വീഡിയോ കോളിലൂടെ ഇതാണോ ഞങ്ങളുടെ അമ്മ എന്ന് ചോദിക്കുന്നത് പോലെയാണ്. ഒന്നും ഉണ്ടായിട്ടല്ല എന്ന് ഞാന്‍ മനസിലാക്കുകയും ചെയ്യുന്നുണ്ട്. പൂര്‍ണിമ പിന്നേയും മാനേജ് ചെയ്യും. ആരും ചെന്നില്ലെങ്കില്‍ അമ്മയ്ക്ക് വിഷമമാകുമെന്ന് മനസിലാക്കുന്നത് കുറേക്കൂടിയും പൂര്‍ണിമയാണ്. സുപ്രിയയ്ക് മനസിലാകാഞ്ഞിട്ടല്ല തിരക്കാണ്. കൊച്ച് കുട്ടിയും. ഇന്ദ്രന്റെ രണ്ട് കുട്ടികളും വലുതായി. പക്ഷെ അലംകൃത രാജുവിനെ കൊണ്ട് ക്ഷ ണ്ണ വരപ്പിക്കുന്നയാളാണ്. അതുകൊണ്ട് ഇട്ടേച്ച് വരാനൊക്കില്ല.

    ഏറ്റവും കൂടുതല്‍ സ്‌നേഹം

    സത്യത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹം എന്നോടുള്ളത് കൊച്ചുമക്കള്‍ക്കാണ്. ഇന്നാളൊരു ദിവസം രാജു താമശയ്ക്ക് എന്തോ പറഞ്ഞപ്പോള്‍ ഡാഡ ഡോണ്ട് ഡു ദാറ്റ് എന്നവള്‍ പറഞ്ഞു. അച്ഛമ്മയെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് നക്ഷത്രയ്ക്കും അലംകൃതയ്ക്കും ഇഷ്ടമല്ല. പ്രാര്‍ത്ഥന ഇത്തിരികൂടി വലുതായത് കൊണ്ട് ഇന്ദ്രനെ പോലെ മര്യാദയോടുകൂടിയൊക്കെ സംസാരിക്കും. മറ്റ് രണ്ടു പേരും അങ്ങനല്ല പച്ചയ്ക്ക് പറയും.

    പലയിടത്തുള്ള താമസമുണ്ടാകില്ല

    സുകുവേട്ടനുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പോലത്തെ പലയിടത്തുള്ള താമസമുണ്ടാകില്ല. എല്ലാവരും ഒരുമിച്ച് താമസിക്കണമെന്നേ പറയുമായിരുന്നുള്ളൂ. മക്കള്‍ അച്ഛന്റേയും അമ്മയുടേയും കൂടെ തന്നെയുണ്ടാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഉണ്ടായിരുന്നുവെങ്കില്‍ എന്തിനാടാ ഇങ്ങനെ അഞ്ചാറു സ്ഥലത്ത് നില്‍ക്കുന്നതെന്ന് ചോദിച്ചേനെ. അമ്മയത് പറയില്ല, അമ്മായിപ്പന് പറയാമല്ലോ. തിരുവനന്തപുരത്ത് നില്‍ക്കുന്നത് എന്താണെന്ന് മക്കള്‍ ചോദിക്കാറുണ്ട്. എനിക്ക് അവിടെ വീടുണ്ട്, ആരെയെങ്കിലും കാണണമെന്ന് തോന്നിയാല്‍ അവിടെ തന്നെ എല്ലാവരുമുണ്ട്. ഇവിടെയാണെങ്കില്‍ രണ്ടാളും എവിടെയെങ്കിലും ആയിരിക്കും

    Read more about: mallika sukumaran
    English summary
    Mallika Sukumaran Talks About Poornima Indrajith And Supriya Menon And Grand Daughters
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X