ബാല സാര്‍ തല്ലിയിട്ടില്ല, എന്റെ വാക്കുകള്‍ വളച്ചൊടിച്ചു; വാര്‍ത്തകള്‍ നിഷേധിച്ച് മമിത ബൈജു

മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് ഇന്ന് മമിത ബൈജുവിന്റെ സ്ഥാനം. സൂപ്പര്‍ ശരണ്യയിലൂടെ ശ്രദ്ധ നേടിയ താരം ഇപ്പോഴിതാ പ്രേമലുവിലൂടെ വന്‍ വിജയം സ്വന്താക്കിയിരിക്കുകയാണ്. ഇതിനിടെ മമിതയെ തേടി മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങളെത്തിയിരുന്നു. അങ്ങനെ വന്ന അവസരങ്ങളിലൊന്നായിരുന്നു സൂര്യയ്‌ക്കൊപ്പമുള്ള സിനിമ. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്നു വാനാങ്കന്‍ എന്ന സിനിമയിലായിരുന്നു മമിത അഭിനയിക്കാനിരുന്നത്.

എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്നും സൂര്യ പിന്മാറി. പിന്നാലെ തന്നെ മമിതയും പിന്മാറുകയായിരുന്നു. നാല്‍പ്പത് ദിവസങ്ങളോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം വീണ്ടും ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത പിന്മാറിയത്. അതേസമയം, കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ ഈ സിനിമയില്‍ അഭിനയിക്കവെ നടന്ന സംഭവത്തെക്കുറിച്ച് മമിത പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു.

Mamitha Baiju

ചിത്രത്തിന്റെ സംവിധായകന്റെ ബാലയെക്കുറിച്ച് മമിത പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായി മാറിയത്. ബാല തന്നെ തല്ലിയെന്ന് മമിത പറഞ്ഞുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിക്കുകയാണ് മമിത. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മമിതയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ഹലോ എവരിവണ്‍! ഒരു തമിഴ് സിനിമയുമായുള്ള എന്റെ ഇന്‍വോള്‍മെന്റിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരിഹതമാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു സിനിമാ പ്രൊമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ നിന്നുമൊരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി ക്വാട്ട് ചെയ്താണ് ഈ നിരുത്തരവാദിത്തപരമായ തലക്കെട്ട് സൃഷ്ടിച്ചിരിക്കുന്നത്. ആ സിനിമയുടെ പ്രീ പ്രൊഡക്ഷും പ്രൊഡക്ഷനുമൊക്കെയായി ബാല സാറിനൊപ്പം ഒരു വര്‍ഷത്തോളം കാലം വര്‍ക്ക് ചെയ്തിട്ടുണ്ട് ഞാന്‍. കൂടുതല്‍ മെച്ചപ്പെട്ട അഭിനേതാവാകാന്‍ എന്നെ അദ്ദേഹം എന്നും സഹായിച്ചിട്ടുണ്ട്.'' എന്നാണ് മമിത പറയുന്നത്.

എനിക്ക് ഒരു തരത്തിലുമുള്ള മാനസികവും ശാരീരികവുമായ വേദനകളോ മറ്റോ ആ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് എടുത്തു പറയട്ടെ. പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ മൂലമാണ് ഞാന്‍ ആ സിനിമയില്‍ നിന്നും പിന്മാറിയത്. പബ്ലിഷ് ചെയ്യും മുമ്പ് വ്യക്തതയ്ക്കായി എന്നെ ബന്ധപ്പെട്ട മാധ്യമങ്ങളോട് നന്ദി പറയാനും ആഗ്രഹിക്കുകയാണ്. മനസിലാക്കിയതിന് നന്ദിയെന്നും മമിത പറയുന്നുണ്ട്.

നേരത്തെ ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമിത ബാലയെക്കുറിച്ച് സംസാരിച്ചത്. സര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ഞാന്‍ ഇങ്ങനൊക്കെ പറയും ഒന്നും കാര്യമാക്കണ്ട. ആ സമയത്ത് വിഷമമായേക്കും പക്ഷെ വിട്ടേക്കണം എന്ന്. അതുകൊണ്ട് ഞാന്‍ ആ സെറ്റില്‍ അങ്ങനെ തന്നെയായിരുന്നു നിന്നത്. പുറത്ത് വെറുതെ അടിക്കുകയൊക്കെ ചെയ്യുമായിരുന്നുവെന്നുമാണ് മമിത പറഞ്ഞത്.

Mamitha Baiju

സൂര്യ സറിന് ഓള്‍റെഡി അറിയാം ബാല സാര്‍ എങ്ങനെയാണെന്ന്. അവര്‍ ഒരുമിച്ച് മുന്നേയും വര്‍ക്ക് ചെയ്തിട്ടുള്ളതാണല്ലോ. അതുകൊണ്ട് അവര്‍ തമ്മിലുള്ള റാപ്പോ രസകരമായിരുന്നു. പക്ഷെ നമ്മള്‍ക്കിത് പുതിയ അനുഭവമാണല്ലോ എന്നും മമിത പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു.

അതേസമയം ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് പ്രേമലു. മമ്മൂട്ടിയുടെ ഭ്രമയുഗത്തിനൊപ്പം ഇറങ്ങിയാണ് പ്രേമലു 70 കോടി നേടിയിരിക്കുന്നത്. ഗിരിഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ നസ്ലന്‍ ആണ്. സംഗീത് പ്രതാപ്, ശ്യാം മോഹന്‍, അഖില ഭാര്‍ഘവന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X