മോശം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്! പേടി തോന്നാറുണ്ട്; വെളിപ്പെടുത്തി മമിത ബൈജു

മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യയില്‍ മമിത അവതരിപ്പിച്ച സോന എന്ന കഥാപാത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ഇതോടെ മമിതയെ തേടി ധാരാളം അവസരങ്ങളുമെത്തി. ഭാവിയിലെ മുന്‍നിര നായികയായിട്ടാണ് മമിതയെ സിനിമാപ്രേമികള്‍ കണക്കാക്കുന്നത്. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലും മമിത ജനപ്രീയയാണ്.

ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് മമിത. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമിതയുടെ തുറന്ന് പറച്ചില്‍. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് മോശം അനുഭവമുണ്ടായതിനെക്കുറിച്ച് ഈയ്യടുത്ത് ദുല്‍ഖര്‍ സല്‍മാന്‍ തുറന്നു പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മമിതയുടെ മറുപടി.

Mamitha Baiju

''പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം'' എന്നാണ് മമിത പറയുന്നത്. അതേസമയം, ആളുകളെയാണോ ക്യാമറയെയാണോ പേടിക്കേണ്ടത് എന്ന ചോദ്യത്തിനും മമിത മറുപടി നല്‍കുന്നുണ്ട്. താരങ്ങളെ സൂം ചെയ്യാനായി തയ്യാറെടുത്തിരിക്കുന്ന ക്യാമറക്കണ്ണുകളെക്കുറിച്ചാണ് മമിത സംസാരിക്കുന്നത്.

''ഞാന്‍ ഒട്ടും കോണ്‍ഷ്യസ് അല്ല. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്റെ മുഖത്ത് അറിയും. എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ. അല്ലാതെ പ്രത്യേകിച്ച് എക്‌സ്ട്രാ ഫിറ്റിംഗ്‌സ് ഒന്നുമില്ലല്ലോ. ഞാന്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ഡ്രസ് ആയിരിക്കും ഇട്ടിട്ട് പോവുക. ചിലപ്പോള്‍ തിക്കും തിരക്കുമൊക്കെ കാരണം സാരിയൊക്കെ മാറിപോയെന്ന് വരാം. അത് പക്ഷെ പെട്ടെന്ന് എന്റെ ശ്രദ്ധയില്‍ പെടില്ല. ശ്രദ്ധിച്ചാല്‍ നമ്മളത് ശരിയാക്കും'' മമിത പറയുന്നു.

ചിലപ്പോള്‍ ശ്രദ്ധിക്കില്ല. അപ്പോള്‍ ക്യാമറ അങ്ങോട്ട് തന്നെയാകും ഫോക്കസ് ചെയ്യുക. അതിനിപ്പോള്‍ എന്താണ് പറയുക? എത്രമാത്രം റിപ്പോര്‍ട്ട് ചെയ്യാനാകും. നമ്മള്‍ എപ്പോഴും ഇതും നോക്കിയല്ലല്ലോ ഇരിക്കുന്നത്. ഇതു തന്നെ നോക്കി ഇരിക്കുന്നവുണ്ടാകും. ഞാന്‍ ഇഗ്നോര്‍ ചെയ്ത് വിടും. കണ്ടാല്‍ മാറ്റി വിടും. ഒരാള്‍ സാരി മാറിപ്പോയത് തന്നെ പിടിക്കാനായി ഇരിക്കുകയാണെങ്കില്‍ എനിക്ക് എന്ത് ചെയ്യാനാകും? ഞാന്‍ സംസാരിക്കുകയോ മറ്റോ ചെയ്യുകയാണെങ്കില്‍ ഇത് ശ്രദ്ധിക്കാന്‍ പോകില്ലല്ലോ എന്നാണ് മമിത ചോദിക്കുന്നത്.

Mamitha Baiju

എനിക്ക് അതിലൊന്നും താല്‍പര്യമില്ല. ഇതൊക്കെ കണ്ടിട്ട് എന്ത് കിട്ടാനാണ്? ചിലതൊക്കെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്റെ മാത്രമല്ല എനിക്ക് അറിയാവന്നവരുടെ ആണെങ്കിലും ഞാന്‍ റിപ്പോര്‍ട്ട് ചെയ്യും. പക്ഷെ, എത്രത്തോളം റിപ്പോര്‍ട്ട് ചെയ്യും. പിന്നേയും വരും. ഒന്നും പറയാനില്ലെന്നും മമിത പറയുന്നു. റിവ്യു എന്ന പേരിലുള്ള ഡീഗ്രേഡിംഗിനെക്കുറിച്ചും മമിത സംസാരിക്കുന്നുണ്ട്.

സിനിമയെക്കുറിച്ച് റിവ്യു പറയാം. പക്ഷെ മനപ്പൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് ശരിയല്ല. സത്യസന്ധമായി അഭിപ്രായം പറയുന്നവരുണ്ട്. പക്ഷെ ഇത് ഊള സിനിമയാണ്, വെറുതെ പോയി കണ്ട് കാശ് കളയരുത് എന്നൊക്കെയുള്ള ഡിഗ്രേഡിംഗ് അംഗീകരിക്കാനാകില്ല. ഒരുപാട് പേരുടെ അധ്വാനത്തെയാണ് ഇല്ലാതാക്കുന്നതെന്നാണ് മമിതയുടെ അഭിപ്രായം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X