ആ പെണ്ണ് നീയാണോ? ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം കോളേജില്‍ നേരിട്ട റാഗിങിനെക്കുറിച്ച് മമിത ബൈജു

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ മമിതയ്ക്കായി. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ മമിത എന്നാണ ആരാധകര്‍ പറയുന്നത്. ഖോ ഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ സൂപ്പര്‍ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു. സൂപ്പര്‍ ശരണ്യയിലെ കഥാപാത്രത്തെ സൂപ്പര്‍ സോന എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഇപ്പോഴിതാ തമിഴിലേക്കും ചുവടുവെക്കുകയാണ് മമിത.

ഓപ്പറേഷന്‍ ജാവയിലെ മമിതയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ റിലീസിന് ശേഷമായിരുന്നു മമിത കോളേജിലേക്ക് എത്തുന്നത്. കോളേജ് ജീവിതത്തിലെ ആദ്യ ദിവസം താന്‍ നേരിടേണ്ടി വന്ന റാഗിംങിനെക്കുറിച്ച് ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ് മമിത. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഫസ്റ്റ് ഡേ

''എസ്.എച്ച് കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റ് ഇയറാണ്. കേളേജില്‍ എത്തിയ ഫസ്റ്റ് ഡേ തന്നെ അവര്‍ അവിടെ പിടിച്ചുനിര്‍ത്തി. താനല്ലേ ഈ സിനിമയ്ക്ക് അകത്തൊക്കെ ഉള്ളതെന്ന് ചോദിച്ചു. ആ അതെ എന്ന് പറഞ്ഞു. ഏത് സിനിമയില്‍ ആണെന്ന് ചോദിച്ചു. ഓപ്പറേഷന്‍ ജാവയിലാണെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ജാവയ്ക്ക് അകത്ത് എവിടെയാണെന്നായി അവര്‍. ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലു ചേട്ടന്റെ പെയര്‍ ആയിട്ടുള്ള അല്‍ഫോണ്‍സ ആയിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു.അതേതോ വലിയ കൊച്ചല്ലേ അത് താനല്ലല്ലോ തന്റെ മാസ്‌ക് ഒന്ന് മാറ്റിക്കേ എന്ന് പറഞ്ഞു. അവസാനം ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്ത് കാണിച്ചുകൊടുത്തു. ദേ ചേട്ടാ ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ഇത് നീയാണോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ട് സിനിമ ഡയലോഗ് പറയെന്ന് പറഞ്ഞു. ഞാന്‍ സവാരി ഗിരി ഗിരിയൊക്കെ പറഞ്ഞ് തടിതപ്പി'' എന്നാണ് മമിത പറയുന്നത്.

സൂപ്പര്‍ ശരണ്യ

സൂപ്പര്‍ ശരണ്യയില്‍ അനശ്വര രാജന്‍ അവതരിപ്പിച്ച ശരണ്യയുടെ അ്ടുത്ത സുഹൃത്തായ സോനയുടെ വേഷത്തിലാണ് മമിത എത്തിയത്. സൂപ്പര്‍ ശരണ്യയിലെ പെണ്‍ സൗഹൃദം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഗേള്‍സ് ഗ്യാങ് എന്നത് സിനിമയില്‍ പൊതുവെ കാണാത്ത ഒന്നാണെന്നും സൂപ്പര്‍ ശരണ്യയിലെ ഗേള്‍സ് ഗ്യാങ് അടിപൊളിയാണെന്നുമായിരുന്നു ആരാധകരുടെ അഭിപ്രായം. ഇതുപോലൊരു സൗഹൃദവലയം തനിക്കുമുണ്ടായിരുന്നുവെന്നാണ് മമിത പറയുന്നത്. എനിക്ക് ഞാനായി അവരുടെ മുന്നില്‍ നില്‍ക്കാം. ചെറിയ ഗ്രൂപ്പാണ്. എന്നാല്‍ സൂപ്പര്‍ ശരണ്യയിലെ പോലെ തങ്ങളുടെ ഗ്രൂപ്പിന് അങ്ങനെ പേരൊന്നും ഇല്ലായിരുന്നുവെന്നും മമിത പറയുന്നത്.

Recommended Video

ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
പ്ലസ് ടു

''അതുപോലെ പ്ലസ് ടു പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. എവിടെ പോയാലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ത്രിമൂര്‍ത്തികള്‍ എന്നായിരുന്നു ഞങ്ങളെ ടീച്ചര്‍മാര്‍ വിളിച്ചിരുന്നത്'' എന്നും മമിത പറയുന്നു. അതേസമയം ചിത്രത്തിലെ സോന എന്ന കഥാപാത്രവും തന്റെ സ്വഭാവവുമായി പ്രത്യേകിച്ച് സാമ്യമൊന്നും ഇല്ലെന്നും മമിത പറയുന്നുണ്ട്. സോന ഒപ്പീനിയേറ്റഡ് ആണ്. പക്ഷേ ഞാന്‍ അങ്ങനെയല്ലെന്നാണ് സോന പറയുന്നത്. താന്‍ അങ്ങനെ പൊട്ടിത്തെറിക്കാറൊന്നുമില്ല. പുതിതയായിട്ട് കാണുന്ന ആളുകളോട് ദേഷ്യപ്പെടാനൊന്നും എനിക്ക് പറ്റില്ലെന്നാണ് മമിത പറയുന്നത്.

ഇപ്പോഴിതാ തമിഴിലേക്ക് എത്തുകയാണ് മമിത ബൈജു. സൂപ്പര്‍ താരം സൂര്യയുടെ പുതിയ ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും താരമാണ് മമിത. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഫോര്‍ ആണ് മലയാളത്തില്‍ പുറത്തിറങ്ങാനുള്ള മമിതയുടെ പുതിയ സിനിമ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X