For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഉമ്മ ഒരു പാവമാണ്, സിനിമയില്‍ അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും; മമ്മൂട്ടിയുടെ വാക്കുകള്‍

  |

  മലയാളികളുടെ മമ്മൂക്കയ്ക്ക് ഇന്ന് 71 ന്റെ ചെറുപ്പമാണ്. പതിറ്റാണ്ടുകളായി തന്നെ സ്വയം പുതുക്കി കൊണ്ട് മലയാള സിനിമയെ മുന്നില്‍ നിന്നും നയിക്കുന്ന വല്യേട്ടനാണ് മമ്മൂട്ടി. താരത്തിന് ആശംസകളുമായി മോഹന്‍ലാല്‍, സുരേഷ് ഗോപി, പൃഥ്വിരാജ്, തുടങ്ങി മലയാളി സിനിമ മൊത്തം എത്തിയിട്ടുണ്ട്.

  Also Read: പത്ത് രൂപയുടെ ബോളിന് വേണ്ടി പതിനാറായിരം രൂപ കളഞ്ഞു, ആദ്യമേ അത് ചെയ്താൽ മതിയായിരുന്നുവെന്ന് ധ്യാൻ

  ഇതിനിടെ ഇപ്പോഴിതാ ഒരിക്കല്‍ തന്റെ ഉമ്മയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഉമ്മയെക്കുറിച്ച് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണിഷ്ടം, ഏത് കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈ മലര്‍ത്തും. അങ്ങനൊന്നും പറയാന്‍ ഉമ്മയ്ക്കറിയില്ല.

  Also Read: മനഃപൂർവം എടുത്ത ഇടവേള ആയിരുന്നു, എവിടെയോ വച്ച് സിനിമയോടുള്ള ആവേശം നഷ്ടമായി; പത്മപ്രിയ പറയുന്നു

  ഉമ്മ ഇപ്പോള്‍ കുറേദിവസമായി ഉമ്മ എന്റെ വീട്ടിലുണ്ട്. പെട്ടെന്നൊരു ദിവസം ഉമ്മയ്ക്ക് തോന്നും ഇളയമകന്റെ അടുത്തേക്ക് പോണമെന്ന്. എന്നെ അവിടെക്കൊണ്ടാക്ക എന്ന് പറഞ്ഞ് ബഹളം തുടങ്ങും. ഒരാഴ്ച അവിടെ താമസിച്ചു കഴിഞ്ഞ് അടുത്ത മകന്റെ വീട്ടിലേക്ക് പോകും. എല്ലാ വീടുകളിലുമായി പറന്നു നടന്ന് എല്ലായിടത്തും തന്റെ കണ്ണ് എത്തുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഉമ്മ.

  ഉമ്മയ്ക്ക് എന്നെ ഒട്ടും ഇഷ്ടമല്ല. മറ്റു മക്കളോടാണു കൂടുതല്‍ സ്‌നേഹം എന്നു പറഞ്ഞ് ഞാനിടയ്ക്ക് ഉമ്മയെ പ്രകോപിപ്പിക്കും. അപ്പോഴും ഉമ്മ ചിരിക്കും എന്നാണ് താരം ഉമ്മയെക്കുറിച്ച് പറയുന്നത്. പിന്നാലെ ഒരു നടന് വേണ്ട ഏറ്റവും വലിയ ഗുണം എന്താണെന്നും മമ്മൂട്ടി പറയുന്നുണ്ട്. ആ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം.

  Also Read: മമ്മൂട്ടിയെന്ന് കേൾക്കുമ്പോൾ ജനം കൂവി, സുഹൃത്തുക്കളായ നിർമാതാക്കൾ തിരിഞ്ഞു നോക്കിയില്ല; ആ പരാജയ കാലം

  ഒരു നടന് വേണ്ട ഏറ്റവും വലിയ ഗുണമാണ് നിരീക്ഷണം. നിരീക്ഷണങ്ങളിലൂടെയാണ് ഒരു നടന്റെ വളര്‍ച്ച. പലരുടേയും മാനറിസങ്ങള്‍ ശ്രദ്ധിക്കുന്നതും മനസില്‍ സൂക്ഷിച്ചു വയ്ക്കുന്നതും പിന്നീട് നമ്മുടെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് സഹായിക്കും. ഓരോ യാത്രയിലും ഞാന്‍ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാറുണ്ട്. പക്ഷിമൃഗാദികളെ വരെ ഞാന്‍ നിരീക്ഷിക്കും.

  മുക്കുവന്റെ വേഷം അഭിനയിക്കുമ്പോള്‍ കടപ്പുറത്തു പോയി പത്തു മുക്കുവരെ നിരീക്ഷിക്കണം എന്നെനിക്ക് തോന്നാറില്ല. പക്ഷെ പണ്ടു ഞാന്‍ കണ്ടു മനസില്‍ കുറിച്ചുവച്ച ഒരു മുക്കുവന്റെ ഭാവവും പെരുമാറ്റവും അപ്പോഴെനിക്ക് ഓര്‍മ്മ വരും. ചിലപ്പോള്‍ മറ്റൊരാളുടെ ചില മാനറിസങ്ങള്‍ കൂടി അയാളിലേക്ക് പകര്‍ത്തും. അങ്ങനെ കഥാപാത്രം എന്റെ മനസില്‍ നിറയും.

  കുളിങ് ഗ്ലാസ് മമ്മൂട്ടിയുടെ വീക്ക്‌നെസ് ആണെന്നാണ് പൊതുവെ പറയാറുള്ളത്. എ്ന്നാല്‍ അതിന് പിന്നിലൊരു കാരണം കൂടിയുണ്ട്. അതേക്കുറിച്ച് താരം പറയുന്നത് ഇങ്ങനാണ്.

  മറ്റൊരാള്‍ നീരീക്ഷിക്കുന്നുണ്ട് എന്നറിഞ്ഞാല്‍ സ്വാഭാവികമായ പെരുമാറ്റങ്ങള്‍ പിന്നെ നമ്മളിലുണ്ടാകില്ല. ബോധ പൂര്‍വ്വം കൃത്രിമമായിട്ടായിരിക്കും പിന്നെ നമ്മള്‍ പെരുമാറുക. അതിനാല്‍ ഞാന്‍ നിരീക്ഷിക്കുന്നത് ആരും അറിയരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. എന്റെ നിരീക്ഷണം പുറം ലോകം അറിയാതിരിക്കാനാണു ഞാന്‍ സ്ഥിരം കൂളിങ് ഗ്ലാസ് ധരിക്കുന്നത്. ഞാന്‍ കണ്ടു പിടിച്ച ഒരു സൂത്രമാണത്.

  പുഴുവാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം ആണ് റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളില്‍ ഒന്ന്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്ക തരംഗമായി മാറിയിരുന്നു പിന്നാലെ റൊഷാക്ക് ആണ് വരാനുള്ളത്. ത്രില്ലര്‍ സിനിമയായ റൊഷാക്കിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എന്നിവയും അണിയറയിലുണ്ട്.

  Read more about: mammootty
  English summary
  Mammootty Birthday When Megastar Opened Up About His Mother His Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X