twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആകുമായിരുന്നു: ഷാജി കൈലാസ്

    |

    മലയാളയുടെ സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് ഇന്ന് അമ്പതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നും ആരാധകര്‍ക്ക് ആവേശം പകരുന്ന, അത്ഭുതപ്പെടുത്തുന്ന അഭിനയ പ്രതിഭയാണ് മമ്മൂട്ടി. വിശേഷങ്ങളോ നിര്‍വചനങ്ങളോ ആവശ്യമില്ല മലയാളിയ്ക്ക് മമ്മൂട്ടി ആരെന്ന് അറിയാന്‍. തങ്ങളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് അരനൂറ്റാണ്ട് പിന്നിട്ടപ്പോള്‍ ആശംസകളുമായി എത്തുകയാണ് മലയാളികള്‍.

    മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാംമനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

    ഇതിനിടെ ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള സംവിധായകന്‍ ഷാജി കൈലാസിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ഷാജി കൈലാസ് മമ്മൂട്ടിയെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്.

    മലയാളിയില്‍ മാറാതെ നിന്ന സ്വത്വം

    മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആകുമായിരുന്നു. മമ്മൂട്ടി നടന്‍ ആകാന്‍ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്‌കരിക്കുന്നത് മമ്മൂട്ടിയുടെ മുന്‍പില്‍ മാത്രമാണെന്നാണ് ഷാജി കൈലാസ് പറയുന്നത്. ആ വാക്കുകളിലേക്ക്,


    ''കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി. എഴുപതുകളില്‍ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികള്‍ കണ്ടു, എണ്‍പതുകളില്‍ ഗള്‍ഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളില്‍ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബല്‍ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ മലയാളി ധനികര്‍ക്കുള്ള ഫോബ്സ് പട്ടികയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചു. 2010ല്‍ തുടങ്ങിയ ദശകത്തില്‍ മലയാളി കണ്‍സ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പത് കൊല്ലവും മലയാളിയില്‍ മാറാതെ നിന്ന സ്വത്വം മമ്മൂട്ടിയായിരുന്നു''.

    മറ്റൊരു നടനും കിട്ടാത്ത ഭാഗ്യം

    ഇക്കാലമത്രയും മമ്മൂട്ടി സ്‌ക്രീനില്‍ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. .മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്. ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം വെറും ഭാഗ്യം മാത്രമായിരുന്നില്ല. മമ്മൂട്ടി എന്ന പ്രതിഭ ആവാഹിച്ച് സ്വരുക്കൂട്ടിയ അഭിനയകലയിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ക്കുള്ള ആദരം കൂടിയായിരുന്നു.

    ചിത്രത്തിന് കടപ്പാട്: ഷാജി കെെലാസ് ഫെയ്സ്ബുക്ക്

    ചെറിയ കാലയളവ് മാത്രമാകട്ടെ

    മമ്മൂട്ടി ചന്തുവായി.. മമ്മൂട്ടി പഴശ്ശിരാജയായി.. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി.. മമ്മൂട്ടി അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മള്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല... മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്. മമ്മൂട്ടി ഒരു ഗായകന്‍ ആയിരുന്നെങ്കില്‍ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരന്‍ ആയിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആകുമായിരുന്നു. മമ്മൂട്ടി നടന്‍ ആകാന്‍ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്‌കരിക്കുന്നത് മമ്മൂട്ടിയുടെ മുന്‍പില്‍ മാത്രമാണ്. 50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ എന്നാശംസിക്കുന്നു. എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

    Recommended Video

    50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam
    അണിയറിലൊരുങ്ങുന്നത്

    സിനിമാലോകത്തു നിന്നും മമ്മൂട്ടിയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം മമ്മൂട്ടിയുടെതായി നിരവധി സിനിമകളാണ് അണിയറിയിലൊരുങ്ങുന്നത്. ലോക്ക്ഡൗണ്‍ കാലത്തിനിടെ തീയേറ്റര്‍ തുറന്നപ്പോള്‍ രണ്ട് ചിത്രങ്ങളായിരുന്നു മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്. ദ പ്രീസ്റ്റും വണ്ണും. അതേസമയം ബിലാല്‍, ഭീഷ്മപര്‍വ്വം തുടങ്ങിയ സിനിമകളാണ് അണിയറിലൊരുങ്ങുന്നത്. ഇതിനിടെ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ തെലുങ്കിലേക്ക് വീണ്ടും എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

    ഞങ്ങള്‍ക്ക് പറയാനുള്ളത്

    ആശംസകള്‍ പ്രിയപ്പെട്ട മമ്മൂക്ക, സിനിമാലോകത്തെ വിസ്മയിപ്പിക്കുന്നത് തുടരുക. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ശരീരവും ശബ്ദവുമായി മാറുക.

    Read more about: mammootty
    English summary
    Mammootty Completes 50 Years In Malayalam Cinema Shaji Kailas Pens A Heartlet Note
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X