'എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? എന്റെ മുഖം പോയെടാ'; മുകേഷിന് മുന്നില്‍ പൊട്ടികരഞ്ഞ മമ്മൂട്ടി
മലയാളികളുടെ പ്രിയനടനാണ് മുകേഷ്. ഒരുകാലത്ത് നായകനായും സഹനടനായുമെല്ലാം നിറഞ്ഞു നിന്നിരുന്ന താരം. പിന്നീട് ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടാന്‍ മുകേഷിന് സാധിച്ചു. സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലും തമാശ പറഞ്ഞ് ആളുകളെ കയ്യിലെടുക്കാന്‍ മുകേഷിന് സാധിക്കും. മലയാളത്തിലെ പല താരങ്ങളെക്കുറിച്ചുമുള്ള രസകരമായ കഥകള്‍ മുകേഷിന്റെ പക്കിലുണ്ട്.
ഒരിക്കല്‍ മമ്മൂട്ടിയെക്കുറിച്ചൊരു കഥ മുകേഷ് പറയുകയുണ്ടായി. മമ്മൂട്ടിയും മുകേഷും ഒരേകാലത്ത് സിനിമയിലേക്ക് വന്നവരാണ്. അതുകൊണ്ട് തന്നെ വര്‍ഷങ്ങളുടെ ആഴമുള്ള സൗഹൃദമാണ് ഇരുവര്‍ക്കുമിടയില്‍. തന്റേയും മമ്മൂട്ടിയുടേയും തുടക്കകാലത്ത് ഉണ്ടായൊരു സംഭവമാണ് മുകേഷ് പങ്കുവെക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്.

''കൊല്ലത്തുള്ള എന്റെ സുഹൃത്ത് ഭദ്രന്‍ ബുള്ളറ്റില്‍ ലൊക്കേഷനില്‍ വരും. ബുള്ളറ്റ് കണ്ടാല്‍ മമ്മൂക്ക അതെടുത്ത് ഒരു റൗണ്ട് അടിക്കും. ഒരു ദിവസം എന്നെക്കൂടി വിളിച്ചു. അദ്ദേഹം എല്ലാകാര്യത്തിലും അല്‍പ്പം സ്പീഡാണ്. കാറാണെങ്കിലും ബൈക്ക് ആണെങ്കിലും. മമ്മൂക്കയ്ക്ക് നല്ലത് പോലെ ഓടിക്കാനൊക്കെ അറിയുമോ എന്ന് ഞാന്‍ ചോദിച്ചു. ഇത് ഓടിക്കാന്‍ അറിയാവുന്നത് കൊണ്ടാണ് മേള എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ കെജി ജോര്‍ജ് വിളിച്ചത്, ധൈര്യമായിട്ട് കേറിക്കോ എന്നു പറഞ്ഞു'' മുകേഷ് പറയുന്നു.
ഒരു ദിവസം റൗണ്ട് അടിച്ചു. രണ്ടാമത്തെ ദിവസം റൗണ്ട് അടിച്ചു. മൂന്നാമത്തെ ദിവസം ഒരു വളവ് തിരിഞ്ഞപ്പോല്‍ സൈക്കിളുകാരനായുമായി കൂട്ടിയിടിച്ച് താഴെ വീണുവെന്നാണ് മുകേഷ് പറയുന്നത്. എന്നാല്‍ റോഡ് പണി നടക്കുന്നതിനാല്‍ മെറ്റലും ചലരുമിട്ടുണ്ടായിരുന്നു. ചരലിന് പുറത്ത് കയറി സ്‌കിഡ് ചെയ്ത് വീണതാണെന്നാണ് മമ്മൂട്ടി തിരുത്തുന്നത്. മുഖമടിച്ചാണ് വീഴുന്നതെന്നും മമ്മൂട്ടി പറയുന്നുണ്ട്.
ഞാന്‍ ചാടിയെഴുന്നേറ്റു. ഇദ്ദേഹത്തിന്റെ മുഖത്ത് ചെറുതായി മുറിഞ്ഞുവെന്നും മുകേഷ് പറയുന്നു. എന്നാല്‍ ചെറുതൊന്നുമല്ല മുഖത്തിന്റെ ഒരു സൈഡ് പോയി എന്നാണ് മമ്മൂട്ടി പറയുന്നത്. ''അതൊന്നുമില്ല ചെറിയ മുറിവാണ്. പിന്നീട് ന്യൂഡല്‍ഹിയിലെ ജികെയേയും, സെന്‍സിബിലിറ്റിയെന്നൊക്കെ പറയുന്നതും കാണുമ്പോള്‍ എനിക്ക് അന്നത്തെ ആ രംഗമാണ് ഓര്‍മ്മ വരുന്നത്. ഇദ്ദേഹം എഴുന്നേറ്റിട്ട് പൊട്ടി പൊട്ടി കരയുകയാണ്. എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? എന്നെ സിനിമയില്‍ എടുക്കുമോടാ? എന്റെ മുഖം പോയെടാ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ്'' എന്നാണ് മുകേഷ് ചിരിയോടെ ഓര്‍ക്കുന്നത്.
ഞാന്‍ എങ്ങനെയൊക്കെ സമാധാനിപ്പിക്കാന്‍ നോക്കിയിട്ടും മലയാളത്തിന്റെ ഈ പൗരുഷ്യം പൊട്ടിപ്പൊട്ടിക്കരയുകയാണ്. ഓരോ ഗംഭീരമായ റോളുകള്‍ വരുമ്പോഴും, തനിയാവര്‍ത്തനത്തിലെ ബാലഗോപാലനെ കാണുമ്പോള്‍ പോലും ഞാനിങ്ങനെ ചിരിക്കും. സീരിയസ് രംഗത്ത് എന്തിനാണ് ചിരിക്കുന്നതെന്ന് എല്ലാവരും ചോദിക്കും. വേറൊരു കാര്യം ആലോചിച്ച് ചിരിച്ചതാണെന്ന് ഞാന്‍ പറയുമെന്നും മുകേഷ് പറയുന്നു.

എന്തായാലും മമ്മൂട്ടിയുടെ ആശങ്ക വെറുതെയായി. താരത്തില്‍ നിന്നും മെഗാ താരത്തിലേക്ക് മമ്മൂട്ടി വളര്‍ന്നു. കൈരളി ടിവിയുടെ ഒരു സ്‌റ്റേജ് പരിപാടിയില്‍ വച്ചായിരുന്നു മുകേഷ് മമ്മൂട്ടിയുടെ കരച്ചിലിന്റെ കഥ പങ്കുവച്ചത്. മമ്മൂട്ടിയും ഒപ്പമുണ്ട്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പിന്നീട് മുകേഷ് നിര്‍മ്മാതാവായ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.
അതേസമയം കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് മമ്മൂട്ടി. ഒടുവില്‍ പുറത്തിറങ്ങിയ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും വരാനിരിക്കുന്ന സിനിമകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമയടക്കം നിരവധി ചിത്രങ്ങള്‍ അണിയറയിലുണ്ട്.


Click it and Unblock the Notifications











