For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓസ്‌ട്രേലിയയില്‍ 2300 കി.മീ കാറോടിച്ച് മമ്മൂട്ടി! സിനിമയല്ലെന്ന് വിശ്വസിക്കാന്‍ പാടുപെട്ട കാഴ്ചകള്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് വാഹനങ്ങളോടുള്ള പ്രിയം പ്രശസ്തമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ വണ്ടികള്‍ തന്നെ അതിന്റെ തെളിവാണ്. പുതിയ വണ്ടികള്‍ വാങ്ങാനും ഓടിക്കാനുമൊക്കെ അദ്ദേഹം ശ്രമിക്കാറുണ്ട്. തന്റെ ഡ്രൈവറെ പിന്നിലിരുത്തി വണ്ടിയോടിക്കുന്ന മമ്മൂട്ടിയുടെ കഥ ഒരുപാട് കേട്ടിട്ടുണ്ട് നമ്മള്‍. ഇപ്പോഴിതാ മമ്മൂട്ടിയുടെ വണ്ടിക്കമ്പം ഒരിക്കല്‍ കൂടി കാഴ്ചക്കാര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്.

  Also Read: 'വർഷങ്ങളുടെ കാത്തിരിപ്പ് യാഥാർഥ്യമാകുന്നു'; മഷൂറയുടെ ബേബി ഷവർ ആഘോഷമാക്കി ബഷീറും സുഹാനയും കുടുംബവും!

  ഓസ്‌ട്രേലിയയില്‍ വണ്ടിയോടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മമ്മൂട്ടയുടെ സുഹൃത്തായ റോബര്‍ട്ട് കുര്യാക്കോസ് പങ്കുവച്ച് വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ മമ്മൂട്ടി 2300 കിലോമീറ്റര്‍ ദൂരമാണ വണ്ടിയോടിച്ചത്. സ്ഡിനിയല്‍ നിന്നും കാന്‍ബറിയിലേക്കും അവിടെ നിന്നും മെല്‍ബണിലേക്കുമാണ് മമ്മൂട്ടി വണ്ടിയോടിച്ചത്.

  മമ്മൂട്ടിയുടെ യാത്രയെക്കുറിച്ച് റോബര്‍ട്ട് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.

  Also Read: ഭര്‍ത്താവിന്റെ കൂടിയാവുമ്പോള്‍ എനിക്കുമിത് സന്തോഷമാണ്; ഗോപി സുന്ദറിനൊപ്പം പുതിയ സന്തോഷം പങ്കുവെച്ച് അമൃത


  മ്മൂക്കയെക്കുറിച്ച് മുമ്പെങ്ങോ വായിച്ച ഒരു ഫീച്ചറിലെ വാചകം എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണ്. മമ്മൂക്കയ്‌ക്കൊപ്പം സഞ്ചരിച്ച് തയ്യാറാക്കിയ അതിലെ ആ വാചകം ഇങ്ങനെയായിരുന്നു: 'കാലമേ.... എനിക്ക് പിമ്പേ എന്ന് പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്...' ഓസ്‌ട്രേലിയന്‍ പാതയിലൂടെയുള്ള ഈ സഞ്ചാരത്തില്‍ എനിക്ക് അരികിലുള്ളത് അതേ മമ്മൂക്കയും അദ്ദേഹത്തിന് പിന്നില്‍ കാലവുമായിരുന്നു. സിഡ്‌നിയില്‍ നിന്ന് കാന്‍ബറയിലേക്ക്. അവിടെ നിന്ന് മെല്‍ബണിലേക്ക് പിന്നെ ടാസ്മാനിയയില്‍, എന്നാണ് റോബര്‍ട്ട് കുറിക്കുന്നത്.

  പുല്‍മേടുകള്‍ക്കും വന്‍ മരങ്ങള്‍ക്കും നടുവിലൂടെ അതീവ ശാന്തനായി മമ്മൂക്ക കാറോടിച്ചു കൊണ്ടേയിരുന്നു. കാറോടിക്കുമ്പോള്‍ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് മമ്മൂക്ക പലപ്പോഴും ദേഷ്യപ്പെടും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓസ്‌ട്രേലിയയിലെ യാത്രികര്‍ നമ്മുടെ നാട്ടിലേതുപോലുള്ളവരല്ലാത്തതു കൊണ്ടാകാം, മമ്മൂക്ക ഒരിക്കല്‍പ്പോലും ദേഷ്യപ്പെട്ടില്ല. പകരം മൂളിപ്പാട്ട് പാടി, മഴ പെയ്യുന്നത് കണ്ട് സന്തോഷിച്ചു, കോളേജ് കാലത്തെക്കുറിച്ചോര്‍ത്തു, ഒരു പാട് തമാശപറഞ്ഞു. കൂടെ ഞങ്ങള്‍ മൂന്നു പേര്‍. മമ്മൂക്കയുടെ ആത്മമിത്രം രാജശേഖരന്‍, സുള്‍ഫത്ത് മേഡം,പിന്നെ ഞാനും എന്നാണ് റോബര്‍ട്ട് പറയുന്നത്.

  കേരളത്തിനേക്കാള്‍ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീര വശങ്ങള്‍ മമ്മൂക്ക കാറില്‍ പിന്നിട്ടു. ഹോബാര്‍ട്ടില്‍ നിന്ന് ലോണ്‍സസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാന്‍സി,പോര്‍ട്ട് ആര്‍തര്‍ വഴി തിരിച്ചു ഹോബാര്‍ട്ട്. മടുപ്പേതുമില്ലാതെ, എന്നാല്‍ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായി കാര്‍ പായിച്ചു.റോഷിതിന്റെ 'DON007' നമ്പര്‍ പ്ലെയിറ്റുള്ള ബ്രാന്‍ഡ് ന്യൂ കാറുമെടുത്തു രണ്ടു ദിവസം കൊണ്ട് ടാസ്മാനിയ ചുറ്റിക്കണ്ടതോടെ മമ്മൂക്ക ഓസ്ട്രേലിയയിലെ ആദ്യ ഘട്ട സന്ദര്‍ശനത്തില്‍ ഡ്രൈവ് ചെയ്ത ആകെ ദൂരം രണ്ടായിരത്തി മുന്നൂറു കിലോമീറ്റര്‍! ആണെന്നാണ് അദ്ദേഹം പറയുന്നത്.

  വീണ്ടും ഒരു അദ്ഭുതം. ഓസ്‌ട്രേലിയയില്‍ 10 വര്‍ഷമായി വാഹനമോടിക്കുന്ന എന്നേക്കാള്‍ ഇവിടത്തെ ഗതാഗത നിയമങ്ങള്‍ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്. ഇടയ്ക്ക് ഏതോ ഒരു ഗതാഗത നിയമത്തിന്റെ പേരില്‍ ഞങ്ങള്‍ തര്‍ക്കിച്ചു. മമ്മൂക്ക വിട്ടു തന്നില്ല. ഒടുവില്‍ കാറിലിരുന്നു കൊണ്ട് സംശയം തീര്‍ക്കാന്‍ ടാസ്മാനിയന്‍ ഗതാഗതവകുപ്പിലെ പരിചയക്കാരനായ ഒരുദ്യോഗസ്ഥനെ( സനില്‍ നായര്‍ )ഞാന്‍ വിളിച്ചു. മമ്മൂക്ക പറഞ്ഞതായിരുന്നു ശരി എന്നാണ് റോബര്‍ട്ട് പറയുന്നത്.

  സ്ഥലങ്ങള്‍ പരിചയപ്പെടുത്തിത്തരാന്‍ സിഡ്‌നിയില്‍ കിരണ്‍ജയിംസും മെല്‍ബണില്‍ ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവിന് മദനന്‍ ചെല്ലപ്പനും ഫിലിപ്പ് അയലന്‍ഡ് ഉള്‍പ്പെടുന്ന തീരദേശ ഡ്രൈവിന് കിരണ്‍ ജയ പ്രകാശും കൂടെയുണ്ടായിരുന്നു. പക്ഷേ അവരെയൊക്കെ കാഴ്ചക്കാരാക്കി മമ്മൂക്ക തികച്ചും ഓസ്‌ട്രേലിയന്‍ നിവാസിയായി. അങ്ങനെ കുറച്ചു നല്ല ദിവസങ്ങള്‍, നല്ല നിമിഷങ്ങള്‍, സിനിമയല്ല കണ്‍മുന്നില്‍ ഓടുന്നതെന്ന് വിശ്വസിക്കാന്‍ പാടുപെട്ട കാഴ്ചകള്‍.. ദൈവത്തിനും കാലത്തിനും നന്ദി.. പിന്നെ എന്നെ സഹയാത്രികനാക്കിയ എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും എന്നു പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Read more about: mammootty
  English summary
  Mammootty Drives 2300 KM In Australia Video Shared By Friend Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X