For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക പുലിമുരുകന്‍ കണ്ടത് പോലെ 96 കണ്ടു!കൊച്ചുണ്ണിയ്‌ക്കൊപ്പം മത്സരിച്ച് കോടികള്‍ വാരിക്കൂട്ടി 96

  |
  കൊച്ചുണ്ണിയ്‌ക്കൊപ്പം കോടികള്‍ വാരിക്കൂട്ടി 96 | filmibeat Malayalam

  മലയാള സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെ കേരളത്തില്‍ തമിഴ് സിനിമകള്‍ക്കും താരങ്ങള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. വിജയ്, സൂര്യ തുടങ്ങിയ താരങ്ങള്‍ക്കാണ് കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ളത്. ആ കൂട്ടത്തിലേക്ക് നടന്‍ വിജയ് സേതുപതി കൂടി എത്തിയിരിക്കുകയാണ്. പ്രേക്ഷകരെ സ്വാധീനിക്കുന്ന ചില കഥാപാത്രങ്ങളാണ് വിജയ് സേതുപതിയെ ശ്രദ്ധേയനാക്കിയത്.

  മലയാളികളുടെ അസ്ഥിയ്ക്ക് പിടിച്ച പ്രണയം! റാമും ജാനുവും കലക്കി,അടപടലം ട്രോളുമായി വിടാതെ ട്രോളന്മാര്‍

  മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും പ്രണയത്തില്‍! ഒടിയന്‍ മാണിക്യന്റെയും പ്രഭയുടെയും പ്രണയമിങ്ങനെയോ?

  അടുത്തിടെ പുറത്തിറങ്ങിയ 96 കേരളത്തില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. റിലീസിനെത്തി 30-ാം ദിവസത്തിലേക്ക് കടക്കുന്ന സിനിമ ഒരു പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറും ദുല്‍ഖര്‍ സല്‍മാനും 96 കണ്ടതിന്റെ വിശേഷങ്ങളാണ് പോസ്റ്ററിലുള്ളത്. മോഹന്‍ലാലിന്റെ പുലിമുരുന്‍ മമ്മൂട്ടി എങ്ങനെ കണ്ടോ അങ്ങനെയാണ് 96 ഉം കണ്ടിരിക്കുന്നത്.

  വരത്തനിലൂടെ ഫഹദ് ഫാസില്‍ മിന്നിച്ചു! കൊച്ചുണ്ണിയ്ക്ക് തോല്‍പ്പിക്കാന്‍ കഴിയുമോ?അതിനൊപ്പം വിവാദങ്ങളും

  96

  96

  കിടിലനൊരു റൊമാന്റിക് ചിത്രം കാണണമെന്ന് ആഗ്രഹമുള്ളവര്‍ 96 ന് ധൈര്യമായി ടിക്കറ്റെടുക്കാം. നല്ല അഭിപ്രായങ്ങള്‍ ലഭിച്ചതോടെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ വാമൊഴിയിലൂടെയാണ് 96 ഹിറ്റായത്. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ നാലിനാണ് റിലീസ് ചെയ്തത്. ഒരു മാസത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകള്‍ കീഴടക്കിയാണ് പ്രദര്‍ശനം തുടരുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും സിനിമ തരംഗമായിരുന്നു. സോഷ്യല്‍ മീഡിയ വഴി വലിയ സപ്പോര്‍ട്ടായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  വിജയ് സേതുപതി മാജിക്

  വിജയ് സേതുപതി മാജിക്

  96 ല്‍ നായകനായി വിജയ് സേതുപതിയാണ് തകര്‍ത്തഭിനയിച്ചിരിക്കുന്നത്. ഒപ്പം ഏറെ നാളുകള്‍ക്ക് ശേഷം നടി തൃഷ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വിജയ് സേതുപതിയ്ക്കും തൃഷയ്ക്കും വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. റാം, ജാനു എന്നീ കഥാപാത്രങ്ങളിലൂടെ വിജയ് സേതുപതിയും തൃഷയും പ്രേക്ഷക ഹൃദയത്തിലെത്തിയിരുന്നു. ഇരുവര്‍ക്കുമൊപ്പം വര്‍ഷ ബോളമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കൃഷ്ണ, ദേവദര്‍ശിനി, തുടങ്ങി നിറയെ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

  മമ്മൂട്ടിയും ദുല്‍ഖറും കണ്ടു..

  മമ്മൂട്ടിയും ദുല്‍ഖറും കണ്ടു..

  ഒരുപാട് സിനിമകളുടെ തിരക്കുകളിലാണെങ്കിലും ജനശ്രദ്ധ നേടുന്ന സിനിമകള്‍ കാണാന്‍ മടി കാണിക്കാത്ത താരമാണ് മമ്മൂട്ടി. മുന്‍പ് മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഹോം തിയറ്ററിലെ ക്യൂബ് സംവിധാനം ഉപയോഗിച്ചായിരുന്നു കണ്ടിരുന്നത്. അത് വാര്‍ത്തയില്‍ വരികയും ചെയ്തിരുന്നു. അത്തരത്തില്‍ വിജയ് സേതുപതിയുടെ 96 മമ്മൂട്ടി കണ്ടിരിക്കുകയാണ്. ഇത്തവണ മമ്മൂട്ടിയ്‌ക്കൊപ്പം ദുല്‍ഖർ സൽമാനും സിനിമ കാണാന്‍ ഉണ്ടായിരുന്നു.

  30-ാം ദിവസത്തിലേക്ക്

  30-ാം ദിവസത്തിലേക്ക്

  96 മുപ്പതാം ദിവസത്തിലേക്ക് കടക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട പോസ്റ്ററിലാണ് മമ്മൂട്ടി സിനിമ കണ്ടതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സ്വന്തം ഹോം തീയ്യറ്ററിലെ ക്യൂബില്‍ അപ്ലോഡ് ചെയ്ത് മമ്മൂക്കയും ദുല്‍ഖറും 96 കണ്ടു കഴിഞ്ഞു. നിങ്ങളോ? എന്നുമാണ് പോസ്റ്ററിലുള്ളത്.

   50 കോടി ക്ലബ്ബിലേക്കോ?

  50 കോടി ക്ലബ്ബിലേക്കോ?

  ചുരുങ്ങിയ ദിവസം കൊണ്ട് തിയറ്ററുകള്‍ കീഴടക്കിയ സിനിമ ബോക്‌സോഫീസിലും കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രമല്ലെങ്കിലും 96 ഇതിനകം കോടികളാണ് വാരിക്കൂട്ടിയിരിക്കുന്നത്. നിലവില്‍ ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലടക്കമുള്ള മറ്റ് സെന്ററുകളില്‍ റെക്കോര്‍ഡ് നേട്ടമാണെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. കൃത്യമായ കണക്ക് വിവരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  കേരളത്തിലും തരംഗം

  കേരളത്തിലും തരംഗം

  കേരളത്തില്‍ നിന്നും പതിനെട്ട് ദിവസം കൊണ്ട് 7 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയെന്നാണ് മറ്റൊരു കണക്ക്. ആദ്യ ആഴ്ചയെക്കാള്‍ കൂടുതല്‍ പ്രദര്‍ശനങ്ങളാണ് പിന്നീട് സിനിമയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. നിലവില്‍ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി ബോക്‌സോഫീസിലടക്കം ഹിറ്റായി കൊണ്ടിരിക്കുകയാണെങ്കിലും 96 ന് അതുപോലെത്തെ പിന്തുണയാണ് ലഭിക്കുന്നത്.

  English summary
  Mammootty and Dulquer Salmaan watch 96 movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X