തമിഴ്‌നാട്ടില്‍ നിന്നുമാണെന്ന് ആരാധിക, എന്നാല്‍ തമിഴില്‍ തന്നെ സംസാരിക്കാമെന്ന് മമ്മൂട്ടി
കേരളത്തിന് പുറത്തും ഒരുപാട് ആരാധകരുള്ള താരമാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാ സ്റ്റാറിന് ഒരുപാട് ആരാധകരുള്ള നാടാണ് തമിഴ്‌നാട്. ഇപ്പോഴിതാ തന്നെ കാണാന്‍ എത്തിയ തമിഴ് ആരാധികയുമായുള്ള മമ്മൂട്ടിയുടെ സംസാരം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തമിഴിലാണ് മമ്മൂട്ടി ആരാധികയുമായി സംസാരിക്കുന്നത് എന്നതാണ് രസകരമായ കാര്യം.
തന്റെ പുതിയ സിനിമയായ റോഷാക്കിന്ഞറെ പ്രചരണത്തിനായി ദുബായിലെത്തിയതാണ് മമ്മൂട്ടി. ഇതിനിടെ ഒരു ആരാധിക താരത്തോട് തമിഴില്‍ സംസാരിക്കുകയായിരുന്നു. തമിഴില്‍ തന്നെ സംസാരിച്ചു കൊള്ളൂവെന്ന് പറഞ്ഞ ശേഷം മമ്മൂട്ടിയും ആരാധികയുമായി സംസാരിക്കുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ആരാധിക തമിഴില്‍ സംസാരിച്ചോട്ടെയെന്ന് ചോദിച്ചപ്പോഴാണ് താരം സംസാരിച്ചു കൊള്ളാന്‍ പറഞ്ഞത്. തുടരെ തുടരെ ആക്ഷന്‍, ത്രില്ലര്‍ സിനിമകള്‍ മാത്രം ചെയ്യുന്ന ഫീലുണ്ടന്നും എന്തുകൊണ്ടൊരു പ്രണയചിത്രം ചെയ്തുകൂടാ എന്നും ആരാധിക മമ്മൂട്ടിയോട് ചോദിക്കുകയായിരുന്നു.
'തമിഴില്‍ ഡബ്ബ് ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. എന്തുകൊണ്ടാണ് ത്രില്ലര്‍ സിനിമകളും ആക്ഷന്‍ സിനിമകളും മാത്രം ചെയ്യുന്നത്. എപ്പോഴും അത്തരം സിനിമകള്‍ മാത്രം ചെയ്യുന്ന ഫീല്‍ തോന്നാറുണ്ട്.
ഇത്തരം സിനിമകള്‍ വിട്ട് കുടുംബ ചിത്രങ്ങളും പ്രണയ ചിത്രങ്ങളുമെന്താണ് തെരഞ്ഞെടുക്കാത്തത് എന്നായിരുന്നു ആരാധികയുടെ ചോദ്യം. തമിഴില്‍ തന്നെയായിരുന്നു ഇതിന് മമ്മൂട്ടി മറുപടി നല്‍കിയത്.

ഈ സിനിമയും ഫാമിലി കാണും. ഞാന്‍ ഒരുപാട് ഫാമിലി സിനിമകള്‍ ചെയ്തിട്ടുണ്ട്. ഫാമിലി സിനിമയെന്നാല്‍ നിങ്ങളുടെ കുടുംബത്തിന്റെ കഥയാണോ ചെയ്യേണ്ടത്? ഓരോ കുടുംബത്തിനും ഓരോ കഥയാണ്. ഇതും ഒരു കുടുംബത്തിന്റെ കഥയാണ്. ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥയാണ്. നിങ്ങള്‍ക്ക് കുടുംബത്തോടെ കാണാം എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി.
ഇതോടെ ആരാധിക തമിഴില്‍ ചെയ്ത ആനന്ദം പോലെയുള്ള സിനിമ ചെയ്തൂടെയെന്ന് വീണ്ടും ചോദിച്ചു. എന്നാല്‍ ആനന്ദം കുടുംബചിത്രമല്ല കുടുംബത്തിന്റെ കഥയാണ്. കുടുംബചിത്രവും കുടുംബകഥയും രണ്ടാണെന്ന് തിരുത്തുകയായിരുന്നു മമ്മൂട്ടി. അതേസമയം, ഫാമിലിയ്ക്ക് കാണാന്‍ പറ്റുന്ന സിനിമയാണ് റോഷാക്ക്. ആനന്ദം പോലുള്ള സിനിമയാണോ നിങ്ങള്‍ക്ക് വേണ്ടത് അത് എടുത്ത് കഴിഞ്ഞല്ലോ എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി നല്‍കുകയായിരുന്നു.

റോഷാക്ക് ഏഴാം തീയതി ചിത്രം ലോകമെമ്പാടും റിലീസിനൊരുങ്ങുകയാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറയുന്നുണ്ട്. അതേസമയം താരവും അവതാരകയും തമ്മില്‍ സിനിമയില്‍ അമ്പത് കൊല്ലം പിന്നിട്ടതിനെക്കുറിച്ച് നടന്ന ചര്‍ച്ചയും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്. ശരിക്കും താന്‍ സിനിമയില്‍ വന്നിട്ട് അമ്പത് വര്‍ഷം ആയിട്ടില്ലെന്നും നാല്‍പ്പതേ ആയിട്ടുള്ളൂവെന്നുമാണ് മമ്മൂട്ടി പറഞ്ഞത്.
'ഞാന്‍ 1971 ല്‍ ഒരു സിനിമയില്‍ അഭിനയിച്ചതിന് ശേഷം പിന്നെ 1980 ലാണ് സിനിമയില്‍ അഭിനയിക്കുന്നത്. അതിനിടയ്ക്ക് ഒരു ഒമ്പത് കൊല്ലമുണ്ട്. അത് ആരുടെ കണക്കില്‍ കൂട്ടുമോ ആവോ എന്നാണ് തമാശരൂപേണ മമ്മൂട്ടി പറഞ്ഞത്. ഇതോടെ ഓള്‍മോസ്റ്റ് അമ്പത് വര്‍ഷമെന്ന് അവതാരക പറഞ്ഞു. നാല്‍പ്പത്തിയൊന്നും അമ്പതുമൊക്കെ ഓള്‍മോസ്റ്റാണോ? എന്നാല്‍ പിന്നെ ഓള്‍മോസ്റ്റ് നൂറ് ആക്കിക്കോ എനിക്കിപ്പോ എന്താ ബുദ്ധിമുട്ട്'' എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

അതേസമയം, കഴിഞ്ഞ ദിവസമാണ് റോഷാക്കിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായത്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. 'കെട്ട്യോളാണെന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ഇതുവരെ കാണാത്തൊരു മൂഡിലുള്ള മമ്മൂട്ടി ചിത്രമായിരിക്കും റോഷാക്ക് എന്നാണ് കരുതപ്പെടുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications