twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുകൊണ്ട് ദുല്‍ഖറിന്റെ സിനിമകള്‍ പ്രൊമോട്ട് ചെയ്യാറില്ല? മമ്മൂക്കയുടെ മാസ് മറുപടി

    |

    മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സംവിധായകന്‍ അമല്‍ നീരദും ബിഗ് ബിയ്ക്ക് ശേഷം ആദ്യമായി ഒരുമിക്കുന്ന സിനിമയായ ഭീഷ്മ പര്‍വ്വം റിലീസിന് തയ്യാറെടുക്കുകയാണ്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമെല്ലാം വലിയ തോതില്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

    Recommended Video

    എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat

    അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്, കാരണം വെളിപ്പെടുത്തി മമ്മൂക്കഅത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്, കാരണം വെളിപ്പെടുത്തി മമ്മൂക്ക

    ഇതിനിടെ ഭീഷ്മ പര്‍വ്വത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് മമ്മൂട്ടി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ എത്തിയിരിക്കുകയാണ്. ഭീഷ്മ പര്‍വ്വം എന്ന സിനിമയ്ക്ക് മഹാഭാരതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    Mammootty

    മഹാഭാരതത്തിലെ വലിയൊരു കഥാപാത്രമാണല്ലോ ഭീഷ്മര്‍. എവിടെയൊക്കയോ ചില സാമ്യതകളുണ്ട്. പക്ഷെ മോഡേണ്‍ കാലത്തെ മഹാഭാരതം എന്ന് പറയാന്‍ പറ്റില്ല. എവിടെയൊക്കയോ ചില ഷെയ്ഡുകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ചിത്രത്തിന് ഭീഷ്മ പര്‍വ്വം എന്ന പേരിട്ടതെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദുമായി ഒരു സിനിമ ചെയ്യുമ്പോള്‍ തങ്ങള്‍ രണ്ടു പേര്‍ക്കും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.

    ഒരുപാട് മാറ്റങ്ങളുണ്ടാകുമല്ലോ. ഞാനും അമലും പത്ത് പതിനഞ്ച് കൊല്ലം വളര്‍ന്നു. സിനിമയും വളര്‍ന്നു. അതുകൊണ്ട് തന്നെ അതിന്റേതായ മാറ്റം ഞങ്ങള്‍ക്കുമുണ്ട്. സിനിമയുടെ കാഴ്ചപ്പാടിലും മേക്കിംഗിലും സങ്കല്‍പ്പത്തിലുമൊക്കെയുണ്ടായ മാറ്റം സിനിമയിലും കാണാന്‍ പറ്റും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    അതേസമയം ഭീഷ്മ പര്‍വ്വത്തിലെ എല്ലാ കഥാപാത്രവും കൃത്യമായി ഡിഫൈന്‍ ചെയ്തവയാണ്. ഒരു ഡയലോഗ് പറയുന്നതും ഒരു രംഗത്തില്‍ വരുന്നതുമായ കഥാപാത്രങ്ങള്‍ വരെ കൃത്യമായ കാരണമുള്ളവരാണ്. ആരും വെറുതെ വരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ കഥാപാത്രങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും അവരുടെ കഴിവ് പുറത്തെടുക്കാനുള്ള അവസരം സിനിമയില്‍ നല്‍കിയിട്ടുണ്ട്. സിനിമ കാണുമ്പോള്‍ കഥാപാത്രങ്ങളയേ നിങ്ങള്‍ ഓര്‍ക്കുകയുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു.

    അതേസമയം മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം റിലീസ് ചെയ്യുന്ന മാര്‍ച്ച് മൂന്നിന് തന്നെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഹേ സിനാമികയും റിലീസ് ചെയ്യുന്നത്. എന്നാല്‍ വീട്ടില്‍ കോമ്പറ്റീഷന്‍ ഇല്ലെന്നാണ് മമ്മൂട്ടി പറയുന്നത്. പുള്ളി വീട്ടില്‍ ഇല്ല അതുകൊണ്ട് കോമ്പറ്റീഷന്‍ ഇല്ലെന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന്് മമ്മൂട്ടി നല്‍കിയ രസകരമായ മറുപടി. എന്നാല്‍ രണ്ട് സിനിമയും കാണാന്‍ പറ്റുന്നൊരു സാഹചര്യത്തില്‍ അല്ല താനെന്നും മമ്മൂട്ടി പറഞ്ഞു.

    പൊതുവെ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ ചിത്രത്തിന്റെ ട്രെയിലറുകളും മറ്റും പങ്കുവെക്കാറുണ്ടെങ്കിലും തിരിച്ച് മമ്മൂട്ടി അത് ചെയ്യാറില്ല. ഇതേക്കുറിച്ചും മമ്മൂട്ടി ഫില്‍മിബീറ്റിനോട് സംസാരിച്ചു. ഇപ്പോള്‍ ഇട്ടല്ലോ എന്ന് കുറുപ്പിന്റെ ട്രെയിലര്‍ പങ്കുവച്ചത് ഓര്‍മ്മിപ്പിച്ചു കൊണ്ട് പറഞ്ഞ മമ്മൂട്ടി അവനവന്റെ കാര്യങ്ങള്‍ അവനവന്‍ തന്നെ ചെയ്ത് വരണ്ടേ എന്നാണ് ചോദിക്കുന്നത്.

    Read more about: mammootty dulquer salmaan
    English summary
    Mammootty Explains Why He Is Not Promoting The Films Of Dulquer Salmaan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X