മമ്മൂട്ടിക്ക് കൊടുത്തത് നൂറ്റമ്പത് രൂപ, സുകുമാരന് നാൽപ്പതിനായിരം: പ്രൊഡ്യൂസർ പറയുന്നു

മലയാള സിനിമയിലേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരുപാട് ചെറുപ്പക്കാർക്ക് ഏറ്റവും വലിയ പ്രചോദനങ്ങളിൽ ഒന്നായ ജീവിത കഥയാണ് മമ്മൂട്ടിയുടേത്. ചെമ്പ് എന്ന വൈക്കത്തെ കൊച്ചു ഗ്രാമത്തിൽ നിന്നെത്തി, വക്കീലായി ജോലി ചെയ്തിരുന്ന മുഹമ്മദ് കുട്ടി പണപ്പറമ്പിൽ എന്ന യുവാവിന്, സിനിമ എന്നും ഏറ്റവും വലിയ സ്വപ്നമായിരുന്നു. എന്നാൽ, സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നെത്തിയ അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ചില വളരെ ചെറിയ വേഷങ്ങൾ ചെയ്തിരുന്ന മമ്മൂട്ടിക്ക് ആദ്യമായി ഒരു ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കിട്ടിയത്, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമയിലാണ്.

അടുത്തിടെ, വെള്ളിത്തിര കെ.എഫ്.പി.എ. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രശസ്ത സംവിധായകൻ ജയരാജുമായി സംസാരിച്ച സീനിയർ പ്രൊഡ്യൂസർ വിബികെ മേനോൻ, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന ചിത്രത്തിന്റെ ഓർമ്മകൾ പങ്കു വച്ചിരുന്നു. കഥാപാത്രത്തിന്റെ വലുപ്പം നോക്കിയാൽ മമ്മൂട്ടിയുടെ ആദ്യ ചിത്രം എന്ന് പറയാവുന്ന പ്രോജെക്ടിൽ, ഇന്നത്തെ മെഗാസ്റ്റാറിന് കൊടുത്ത ശമ്പളത്തെ കുറിച്ചും അദ്ദേഹം ചില രസകരമായ വിവരങ്ങൾ വെളിപ്പെടുത്തി.

Vilkkanund Swapnangal poster
Photo Credit: Music Zone / YouTube

ഇത് മാസ്സ് അല്ല, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ത്രില്ലർ: പാട്രിയറ്റ് ടീസർ പ്രതീക്ഷ കാക്കുന്നുവോ?

1980ൽ പുറത്തിറങ്ങിയ ചിത്രത്തിൽ താരങ്ങൾക്ക് നൽകിയ പ്രതിഫലത്തെ കുറിച്ച് സംവിധായകൻ ജയരാജ് ചോദിച്ചപ്പോൾ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് സുകുമാരൻ (വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമയിലെ നായകൻ) ആണെന്നാണ് സീനിയർ നിർമ്മാതാവ് വെളിപ്പെടുത്തിയത്. "അന്ന് സുകുമാരന് കിട്ടിയിരുന്നത് നാല്പതിനായിരം രൂപയാണ്. അദ്ദേഹം അന്ന് സ്റ്റാർ ആയി കഴിഞ്ഞിരുന്നു, അത് കൊണ്ട് നാൽപ്പതിനായിരം രൂപ," വിബികെ മേനോൻ വെളിപ്പെടുത്തി.

Sukumaran and Mammootty
Photo Credit: Prithviraj Sukumaran, Mammootty Kampany / Facebook

മമ്മൂട്ടിയുടെ സിനിമയിലെ ആദ്യ ഔപചാരിക പ്രതിഭലമായിരുന്ന ആ സിനിമയിലെ ശമ്പളത്തെ കുറിച്ച് ചോദിച്ചപ്പോൾ, അത് താനല്ല, തന്റെ മരുമകനാണ് കൊടുത്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. "അത് ഞാൻ അല്ല കൊടുത്തത്. എന്റെ മരുമകൻ ആയിരുന്നു പ്രൊഡക്ഷൻ നോക്കിയിരുന്നത്. അന്ന് അവനെ ഞാൻ കൊണ്ട് വന്നു, അവൻ ബോംബയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്, സച്ചിദാനന്ദൻ എന്നാണ് പേര്. പക്ഷെ പിന്നീട് ഇയാൾ എന്നോട് പറഞ്ഞിട്ടുണ്ട്, അതായത്, എഴുപത്തിയഞ്ച് രണ്ടു രൂപ നോട്ടുകളാണ് മമ്മൂട്ടിയ്ക്ക് കൊടുത്തതെന്ന്. എന്ന് വച്ചാൽ, നൂറ്റമ്പത് രൂപ," പ്രൊഡ്യൂസർ ഓർത്തെടുത്തു.

"അത് പിന്നീട് മമ്മൂട്ടി തന്നെ സമ്മതിച്ചിട്ടുള്ളതുമാണ്, അതാണ് തനിക്ക് സിനിമയിൽ നിന്ന് ആദ്യമായി കിട്ടിയ പ്രതിഫലം എന്ന്. നൂറ്റമ്പത് രൂപ, അതാണ് അദ്ദേഹത്തിന് കിട്ടിയിട്ടുള്ളത് എന്നും," വിബികെ മേനോൻ പറഞ്ഞു. സീനിയർ പ്രൊഡ്യൂസറുടെ വെളിപ്പെടുത്തൽ കേട്ടിരുന്ന സംവിധായകൻ ജയരാജ്, അന്നത്തെ കാലത്ത് ഒരു പുതുമുഖ നടന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്രതിഭലമായിരുന്നു അതെന്ന് സമ്മതിക്കുകയും ചെയ്തു. എന്തായാലും ഇന്ന്, കോടികൾ പ്രതിഫലം വാങ്ങുന്ന, ഒരുപാട് ആഡംബര കാറുകളും, വസതികളും, ബിസിനസ്സുകളും സ്വന്തമായുള്ള, മലയാളത്തിലെ ഏറ്റവും സമ്പന്നരായ താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി.

ഏതാണ്ട് ഏഴ് മാസങ്ങളോളം നീണ്ടു നിന്ന ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ ആഴ്ചയാണ് മമ്മൂട്ടി മഹേഷ് നാരായണൻ സംവിധാനം ചെയ്ത പാട്രിയറ്റ് എന്നാ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിച്ചത്. മെഗാസ്റ്റാറിനൊപ്പം മോഹൻലാലും, ഫഹദ് ഫാസിലും, കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം അടുത്ത വർഷം ആദ്യ പകുതിയോടെ തീയറ്ററിൽ എത്തുമെന്നാണ് സൂചന. മമ്മൂട്ടിയുടേതായി അടുത്തതായി തീയറ്ററുകളിൽ എത്തുക ക്രൈം ത്രില്ലർ ചിത്രം കളങ്കാവലാണ്.

More from Filmibeat

Read more about: mammootty sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X