ചെയ്യാത്ത തെറ്റിന് മമ്മൂട്ടി സെറ്റില്‍ നിന്നും പുറത്താക്കി, പറയാനുള്ളത് കേട്ടതു പോലുമില്ല; സേതു അടൂര്‍ പറഞ്ഞത്
മലയാളത്തിന്റെ മെഗാതാരമാണ് മമ്മൂട്ടി. ഇന്നും മലയാള സിനിമയെ അദ്ദേഹം മുന്നില്‍ നിന്ന് നയിക്കുന്നു. കാലത്തിനൊപ്പം തന്നിലെ നടനെ തേച്ചു മിനുക്കി പുതു തലമുറയെ പോലും പിന്നിലാക്കി അദ്ദേഹം യാത്ര തുടരുകയാണ്. വളരെ പെട്ടെന്ന് ദേഷ്യപ്പെടുകയും അതുപോലെ തന്നെ അലിയുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം ചര്‍ച്ചയാവുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായൊരു അനുഭവം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു അടൂര്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ചെയ്യാത്ത കുറ്റത്തിന് മമ്മൂട്ടി തന്നെ സെറ്റില്‍ നിന്നും പുറത്താക്കുകയും പിന്നീട് അബദ്ധം തിരിച്ചിറഞ്ഞപ്പോള്‍ തിരിച്ചുവിളിക്കുകയും ചെയ്ത സംഭവമാണ് സേതു പങ്കുവെക്കുന്നത്.

മമ്മൂക്കയുടെ കൂടെ ആദ്യം വര്‍ക്ക് ചെയ്യുന്നത് പാഥേയത്തിലാണ്. കൊടൈക്കനാല്‍ ആയിരുന്നു ഷൂട്ട്. അദ്ദേഹം മറ്റ് ആര്‍ട്ടിസ്റ്റുകളെപ്പോലെയല്ല, പെട്ടെന്ന് ദേഷ്യപ്പെട്ടും. എന്നാല്‍ അതുപോലെ തന്നെ അലിഞ്ഞു പോവുകയും ചെയ്യും. ആവശ്യമില്ലാതെ ദേഷ്യപ്പെടാറുമില്ലെന്നും സേതു പറയുന്നു. പാഥേയം സിനിമയുടെ ചിത്രീകരണത്തിനിടെ നിസ്‌കരിക്കാന്‍ പള്ളിയില്‍ പോയി. പള്ളിയില്‍ നിന്നും ഇറങ്ങി വരുമ്പോഴേക്കും ഡ്രൈവര്‍ ചായകുടിക്കാനോ മറ്റോ പോയി. അവസാനം ഒരു ട്രാവലിലാണ് മമ്മൂക്കയെ കൊണ്ടു വന്നത് എന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.
''വാത്സല്യം സിനിമയിലും മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിരുന്നു. ജൂബിലിയാണ് നിര്‍മ്മാണം. അന്ന് മമ്മൂക്കയ്ക്ക് കുഞ്ഞുമോന്‍ എന്നൊരു കുക്ക് ഉണ്ട്. ഒരു ദിവസം പള്ളിയില്‍ പോയി വന്നപ്പോള്‍ മമ്മൂക്കയുടെ മാത്രം ഫുഡ് എത്തിയില്ല. പനമണ്ണ എന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ഒറ്റപ്പാലത്താണ് മെസ്. നമ്മുടെ മെസില്‍ തന്നെയാണ് മമ്മൂക്കയ്ക്കും ഭക്ഷണമുണ്ടാക്കുന്നത്. അദ്ദേഹത്തിനായി സ്‌പെഷ്യലായി എന്തെങ്കിലും ഉണ്ടാക്കുമെന്ന് മാത്രം'' സേതു പറയുന്നു.
''പ്രൊഡക്ഷന്റെ ചീഫ് എന്നെ വിളിച്ച് മമ്മൂക്കയുടെ ഭക്ഷണം എത്തിയില്ലെന്നും ഒരു വണ്ടി വിടണമെന്നും പറഞ്ഞു. ഇവിടെ വിടാന്‍ വണ്ടിയില്ല. സ്വാഭാവികമായി ഞാന്‍ ആലോചിച്ചത് ഇവിടെ നിന്നും ഒരു വണ്ടി പോയി തിരിച്ചു വരുന്നതിലും നല്ലത് അവിടെ നിന്നും വരുന്നതാണല്ലോ എന്നാണ്. അവിടെ വിളിച്ച് പറഞ്ഞ് വണ്ടി അറേഞ്ച് ചെയ്യുകയും ഭക്ഷണം കൊണ്ടു വരികയും ചെയ്തു. അതേസമയം ഇവിടെ ഭക്ഷണമില്ലാതിരിക്കുകയാണ്. പ്രൊഡക്ഷന്‍ ചീഫിനോട് ചോദിച്ചപ്പോള്‍ സേതുവിനോട് വണ്ടി ചോദിച്ചു, പക്ഷെ വണ്ടി തന്നില്ല എന്ന് പറഞ്ഞു''.

എന്നെ വിളിച്ചു. എന്താണ് ഭക്ഷണം കൊണ്ടു വരാതിരുന്നത്, ഇവിടെ വണ്ടി ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പുറത്ത് പോകാന്‍ പറഞ്ഞു. കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്‍ വന്നപ്പോള്‍ അവനെ ഇവിടെ കണ്ടു പോകരുതെന്ന് പറഞ്ഞു. അങ്ങനെ എന്നെ പറഞ്ഞുവിട്ടു. നിര്‍മ്മാതാക്കളില്‍ ഒരാള്‍ മൂവി ബഷീര്‍ മമ്മൂക്കയുടെ ഇളയാപ്പയാണ്. ജോര്‍ജിന്റെ ഫാദര്‍ ദേവസ്യ ചേട്ടനാണ് അന്ന് മേക്കപ്പ്. അവര്‍ രണ്ടും കൂടെ എന്തിനാണ് ആ പാവം ചെറുക്കനെ പറഞ്ഞു വിട്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചു എന്നാണ് സേതു പറയുന്നത്.
''അവന്‍ മിടുക്കന്‍ ആയതിനാലാണ് അത്രയും നേരത്തെയെങ്കിലും ഭക്ഷണമെത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവനത് വാ തുറന്ന് പറഞ്ഞു കൂടെ എന്ന് അദ്ദേഹം ചോദിച്ചു. അതിന് നിങ്ങള്‍ അവനെ വാ തുറക്കാന്‍ സമ്മതിക്കണ്ടേ എന്ന് അവരും പറഞ്ഞു. അത് ശരി, എന്നാല്‍ അവനെ തിരിച്ചു വിളിക്കാന്‍ പറഞ്ഞു. അങ്ങനെ എന്നെ തിരിച്ചു വിളിച്ചു. നിനക്ക് വാ തുറന്ന് പറഞ്ഞൂടെ എന്ന് ചോദിച്ചു. അതിന് മമ്മൂക്ക സമ്മതിച്ചില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. അത്രയേയുള്ളൂ. അതാണ് മമ്മൂക്ക'' എന്നും സേതു പറയുന്നു.


Click it and Unblock the Notifications