വെളുത്ത പഞ്ചസാര എന്നല്ല കറുത്ത ശര്‍ക്കര എന്നേ എന്നെ വിളിക്കു! മമ്മൂട്ടി വീണ്ടും വിവാദത്തില്‍
ഈയ്യടുത്ത് സംവിധായകന്‍ ജൂഡ് ആന്റണിയ്‌ക്കെതിരെ നടത്തിയ ബോഡി ഷെയ്മിംഗിന്റെ പേരില്‍ മമ്മൂട്ടിയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഒടുവില്‍ വിഷയത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞാണ് മമ്മൂട്ടി തലയൂരിയത്. ഇപ്പോഴിതാ വീണ്ടുമൊരു വിവാദത്തില്‍ ചെന്ന് ചാടിയിരിക്കുകയാണ് മമ്മൂട്ടി. പുതിയ സിനിമയായ ക്രിസ്റ്റഫറിന്റെ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റഫറിലെ മറ്റ് താരങ്ങള്‍ക്കൊപ്പം മമ്മൂട്ടി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഓണ്‍ലൈന്‍ ചാനലുകള്‍ക്കായി നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ ചിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായ ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ ഐശ്വര്യ ലക്ഷ്മി മമ്മൂട്ടിയെ ചക്കര എന്ന് വിളിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

പിന്നാലെ മമ്മൂട്ടി ഐശ്വര്യയെ കളിയാക്കാനായി നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കുക. ശര്‍ക്കര എന്ന് വച്ചാല്‍ കരുപ്പെട്ടിയാണ്. ഞാന്‍ തിരിച്ച് അങ്ങനെ വിളിക്കട്ടെ എന്നായിരുന്നു മമ്മൂട്ടി ഐശ്വര്യയുടെ ചക്കരെ വിളിക്ക് നല്‍കിയ മറുപടി. അഭിമുഖത്തിന്റെ ഈ ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
താരത്തിനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. പരോക്ഷമായും തമാശരൂപേണയും മമ്മൂട്ടി നടത്തിയിരിക്കുന്നത് റേസിസ്റ്റ് പരാമര്‍ശമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. പഞ്ചാസരയും ശര്‍ക്കരയുമൊക്കെ മധുരവുമായി ബന്ധപ്പെട്ടതായി മാത്രമേ സാധാരണക്കാര്‍ കാണാറുള്ളൂവെന്നും എന്നാല്‍ അതില്‍ പോലും നിറം നോക്കുന്ന ആളാണ് മമ്മൂട്ടിയെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് താരത്തിനെതിരെ എത്തിയിരിക്കുന്നത്. പൊതുവെ മലയാള സിനിമയില്‍ കാലത്തിനൊത്ത് സ്വയം അപ്പ്‌ഡേറ്റ് ചെയ്യുന്ന നടനാണ് മമ്മൂട്ടി. എന്നാല്‍ അപ്പ്‌ഡേഷന്‍ സിനിമകളുടെ തിരഞ്ഞെടുപ്പിലും അഭിനയത്തിലും മാത്രമാണുള്ളതെന്നും രാഷ്ട്രീയത്തിലും ബോധ്യത്തിലും അതുണ്ടായിട്ടില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം മമ്മൂട്ടിയുടെ പരാമര്‍ശം തമാശയായി കാണേണ്ടതേയുള്ളൂവെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
അതേസമയം ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ പുതിയ സിനിമ. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, അമല പോള്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജനുവരി 9 നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുക. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടിയെത്തുന്നത്.

മമ്മൂട്ടിയെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളില്‍ നിന്നും തിരികെ വന്ന വര്‍ഷമായിരുന്നു 2022. താരമായും നടനായും 2022 മമ്മൂട്ടി തന്റേതാക്കി മാറ്റി. ഭീഷ്മ പര്‍വ്വം വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചപ്പോള്‍ മറ്റ് ചിത്രങ്ങള്‍ സാമ്പത്തിക വിജയത്തോടൊപ്പം തന്നെ മമ്മൂട്ടിയെന്ന നടനെ തന്നെ പുതുക്കുന്ന തരത്തിലുള്ളതായിരുന്നു. റോഷാക്കിലേയും ഗ്രെ ഷെയ്ഡുള്ള നായക വേഷവും പുഴുവിലെ നെഗറ്റീവ് വേഷവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

2022 ലെ തിരിച്ചുവരവിന് പിന്നാലെ ഈ വര്‍ഷവും ഗംഭീരമായിട്ടാണ് മമ്മൂട്ടി തുടങ്ങിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നേരത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ചിത്രം കയ്യടി നേടിയിരുന്നു. തീയേറ്ററുകളിലെത്തിയ ശേഷവും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഇപ്പോള്‍ അണിയറയില്‍ തയ്യാറെടുക്കുന്നത്.


Click it and Unblock the Notifications











