twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിയന് മുന്നില്‍ പിടിച്ചുനിന്നേ പറ്റൂ.. മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി കളരി പഠിക്കുന്നു!!

    By Nimisha
    |

    Recommended Video

    ഒടിയനോട് മുട്ടാൻ മമ്മൂട്ടി കളരി പഠിക്കുന്നു

    ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ഇരുവരും പുതിയ ചിത്രങ്ങളെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്റെ തിരക്കിലാണ് മോഹന്‍ലാല്‍. ജോയ് മാത്യു ചിത്രം അങ്കിളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഷാംദത്ത് ചിത്രമായ മാസ്റ്റര്‍ പീസ് ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുകയാണ്.

    ഹണിമൂണ്‍ ആഘോഷിക്കുമ്പോഴെങ്കിലും ബാലുവിന് മാറി നിന്നൂടെ.. രമയും ഭാസിയും ലണ്ടനില്‍, ചിത്രങ്ങള്‍ വൈറല്‍ഹണിമൂണ്‍ ആഘോഷിക്കുമ്പോഴെങ്കിലും ബാലുവിന് മാറി നിന്നൂടെ.. രമയും ഭാസിയും ലണ്ടനില്‍, ചിത്രങ്ങള്‍ വൈറല്‍

    അനന്തനാരായണി വലുതായി.. മകള്‍ക്കൊപ്പം ശോഭന.. ചിത്രങ്ങള്‍ വൈറലാവുന്നു!അനന്തനാരായണി വലുതായി.. മകള്‍ക്കൊപ്പം ശോഭന.. ചിത്രങ്ങള്‍ വൈറലാവുന്നു!

    ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന്‍ ഒക്ടോബര്‍ 27നാണ് തിയറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണം തേടി ചിത്രം മുന്നേറുകയാണ്. ചിത്രം മുന്നേറുന്നതിനിടയിലാണ് മോഹന്‍ലാല്‍ ആരാധകര്‍ മമ്മൂട്ടി ആരാധകര്‍ക്ക് നേരെ വെല്ലുവിളിയുമായി എത്തിയത്. ആരാധകര്‍ മാത്രമല്ല താരവും ഈ വെല്ലുവിളി ശരിക്കും ഏറ്റെടുത്തിരിക്കുകയാണ്. പുതിയ ചിത്രത്തിന് വേണ്ടി കളരി പഠിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    മമ്മൂട്ടി കളരി പരിശീലനത്തില്‍

    മമ്മൂട്ടി കളരി പരിശീലനത്തില്‍

    സജീവ് പിള്ള ഒരുക്കുന്ന ചിത്രമായ മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി കളരി അഭ്യസിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്റര്‍നാഷണല്‍ ലെവലിലാണ് ഈ ചിത്രം ഒരുക്കുന്നത്. കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാമാങ്കം മാറുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

    കരിയറിലെ ബിഗ് പ്രൊജക്ട്

    കരിയറിലെ ബിഗ് പ്രൊജക്ട്

    തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് മാമാങ്കമെന്ന് മമ്മൂട്ടിയും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതോടു കൂടി ആരാധകപ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്.

    12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം

    12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം

    12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സഞ്ജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. 17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ഹുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ നേരത്തെയും താരം അഭിനയിച്ചിട്ടുണ്ട്.

    ആയോധനകലകള്‍ അഭ്യസിക്കേണ്ടതുണ്ട്

    ആയോധനകലകള്‍ അഭ്യസിക്കേണ്ടതുണ്ട്

    മമ്മൂട്ടിയുടെ കരിയറില്‍ തന്നെ ഇതുവരെ കാണാത്ത രൂപഭാവഭേദവുമായാണ് താരം ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന് വേണ്ടി കളരിപ്പയറ്റ് പോലുള്ള ആയോധനകലകള്‍ താരം അഭ്യസിക്കേണ്ടി വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

    പഴശ്ശിരാജയ്ക്ക് വേണ്ടി അഭ്യസിച്ചിരുന്നു

    പഴശ്ശിരാജയ്ക്ക് വേണ്ടി അഭ്യസിച്ചിരുന്നു

    ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് വേണ്ടി മമ്മൂട്ടി കളരി അഭ്യസിച്ചിരുന്നു. തിരനാവായയില്‍ നടത്തി വന്നിരുന്ന മാമാങ്കത്തിലെ യോദ്ധാനായാണ് മമ്മൂട്ടി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

    മമ്മൂട്ടി പറഞ്ഞത്

    മമ്മൂട്ടി പറഞ്ഞത്

    46 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അവസരമാണ് മാമാങ്കത്തിലേതെന്നായിരുന്നു മമ്മൂട്ടി വ്യക്തമാക്കിയത്. ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിയുന്ന സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

    English summary
    Mammootty learning Kalari for Maamaankam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X