For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗതിയെ കണ്ടപ്പോള്‍ സന്തോഷവും സങ്കടവും തോന്നി; അദ്ദേഹത്തിന് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി

  |

  മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടായി അറിയപ്പെടുന്ന നടന്‍ ജഗതി ശ്രീകുമാര്‍ തിരിച്ച് വരികയാണ്. മുന്‍പ് പലപ്പോഴായി പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും കഥാപാത്രത്തിന് വേണ്ടിയുള്ള മേക്കോവര്‍ നടത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിടുന്നത്. മമ്മൂട്ടിയെ നായകനാക്കി മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യ സീസണുകളില്‍ വിക്രം എന്ന കഥാപാത്രം ചെയ്തത് ജഗതി ആയിരുന്നു.

  അഞ്ചാമതൊരു ഭാഗം കൂടി വരുമ്പോള്‍ ജഗതിയുടെ കഥാപാത്രത്തിനും അതേ പ്രധാന്യം തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ ജഗതിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഭീഷ്മപര്‍വ്വം എന്ന പുതിയ സിനിമയുടെ പ്രൊമോഷന് എത്തിയപ്പോള്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ജഗതിയെ കുറിച്ച് മമ്മൂട്ടി സംസാരിച്ചത്. അദ്ദേഹത്തിന് അഭിനയിക്കാന്‍ വലിയ ആഗ്രഹം ഉണ്ടെന്നാണ് മെഗാസ്റ്റാര്‍ അഭിപ്രായപ്പെട്ടത്.

  'ജഗതി എന്ന കലാകാരനെ എത്ര മാത്രം മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യം. 'അഭിനയിച്ചപ്പോഴും സീനൊക്കെ എടുത്തപ്പോഴും തോന്നിയിരുന്നു. ആ രംഗങ്ങളെ പറ്റി ഒന്നു പറയുന്നില്ല. അത് ആ സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സിനിമ കാണുമ്പോള്‍ മനസിലാവും. അതിനെ പറ്റി എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാല്‍ അതിന്റെ മധുരം പോകും. അദ്ദേഹത്തെ കണ്ടപ്പോള്‍ സന്തോഷവും വിഷമവും തോന്നി. പുള്ളിക്ക് അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെയുള്ള ഒരു അവസ്ഥയിലല്ല. എങ്ങനെയാവേണ്ട ആളാണ്' അദ്ദേഹമെന്നും മമ്മൂട്ടി പറയുന്നു.

  ഫെബ്രുവരി 27 മുതലാണ് ജഗതി ശ്രീകുമാര്‍ സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തത്. ഈ സീസണിലും ശക്തമായ കഥാപാത്രത്തെ തന്നെയായിരിക്കും ജഗതി അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. ജഗതിയുടെ കൂടെ മകന്‍ കൂടി സിനിമയില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. താരപുത്രന്‍ രാജ്കുമാറിന്റെ സിനിമയിലേക്കുള്ള എന്‍ട്രി പിതാവിനൊപ്പം ആവുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.

  ശരീരത്തെ കുറിച്ച് മോശമായി പറഞ്ഞു; കരണം നോക്കി കൊടുത്തു, അയാളത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി ശരണ്യ ആനന്ദ്

  2012 മാര്‍ച്ചിലാണ് കോഴിക്കോട് നിന്നും വരുന്ന വഴി തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്ക് ഉണ്ടാവുന്നത്. മാസങ്ങളോളം നീണ്ട ആശുപത്രി വാസത്തില്‍ നിന്നും വീട്ടിലെത്തി വിശ്രമിച്ചു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വന്നെങ്കിലും എഴുന്നേറ്റ് നടക്കാനോ സംസാരിക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അന്ന് മുതലിങ്ങോട്ട് ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ സി ബി ഐ യിലൂടെ അത് സാധ്യമാവുകയാണ്.

  മമ്മൂട്ടിയെ കാണുമ്പോള്‍ സംസാരിക്കുന്നത് ഇതാണ്; അദ്ദേഹത്തിന് പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് നാദിയ മൊയ്തു

  അതേ സമയം ഭീഷ്മപര്‍വ്വം സിനിമയുടെ റിലീസിന്റെ മുന്നൊരുക്കത്തിലാണ് മമ്മൂട്ടി അടങ്ങുന്ന സിനിമാ സംഘം. ബിഗ് ബി യ്ക്ക് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വ്വം. മാര്‍ച്ച് മൂന്ന് മുതല്‍ തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ നിര്‍മാണവും രചനയുമൊക്കെ അമല്‍ നീരദാണ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, നാദിയ മൊയ്തു, ഷൈന്‍ ടോം ചാക്കോ, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങി കഴിഞ്ഞ മാസങ്ങളില്‍ അന്തരിച്ച താരങ്ങളും സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയുമുണ്ട്.

  ഇതിന് ഉത്തരവാദി ഭര്‍ത്താവ് രാജീവാണ്; നിറവയറിലെ ഡാന്‍സിന് വിജയ് ഫാന്‍സ് തെറി വിളിക്കരുതെന്ന് നടി ആതിര മാധവ്

  Read more about: mammootty jagathy sreekumar
  English summary
  Mammootty Opens Up About Actor Jagathy Sreekumar And His Comeback To 'CBI' Sequel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X