സുരേഷ് ഗോപി സ്വീറ്റ് ബോയ്, ചിലപ്പോള്‍ പെടുത്തും! ലാലേട്ടനും മമ്മൂക്കയും സുരേഷ് ഗോപിയുമുള്ള ഗ്രൂപ്പ്

മലയാളയിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയത്തിലേക്ക് ശക്തമായി തന്നെ തിരികെ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മിലൊരു പിണക്കമുണ്ടായിരുന്നു. പക്ഷെ പിന്നീട് ഇരുവരും വീണ്ടും സുഹൃത്തുക്കളായി മാറുകയും ചെയ്തു.

ഈയ്യടുത്തൊരു അഭിമുഖത്തില്‍ താന്‍ മമ്മൂട്ടിയ്ക്കായി ഡല്‍ഹിയില്‍ നിന്നും വരുമ്പോള്‍ ഒരു പ്രത്യേക മധുരപലഹാരം കൊണ്ടു വന്ന കഥ സുരേഷ് ഗോപി പറഞ്ഞിരുന്നു. മകന്‍ ഗോകുല്‍ സുരേഷിന്റെ പക്കലായിരുന്നു സുരേഷ് ഗോപി ആ പലഹാരം മമ്മൂട്ടിയ്ക്ക് കൊടുത്ത് വിട്ടത്. പലഹാരം കഴിച്ച ശേഷം അതുമായി ബന്ധപ്പെട്ടൊരു കാര്യം ഓര്‍മ്മ വരുന്നുണ്ടെങ്കില്‍ പറയണമെന്നും മമ്മൂട്ടിയോടായി സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഓര്‍മ്മ വന്നില്ല

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മമ്മൂട്ടിയ്ക്ക് അന്ന് ആ സംഭവം ഓര്‍മ്മ വന്നില്ല. മമ്മൂട്ടിയ്ക്ക് ഓര്‍മ്മ വരാതെ പോയ, തനിക്ക് മാത്രം ഓര്‍മ്മയുള്ള ആ കാര്യം പക്ഷെ എന്താണെന്ന് സുരേഷ് ഗോപി മമ്മൂട്ടിയോട് പറഞ്ഞില്ല. അതേക്കുറിച്ച് സംസാരിച്ച അഭിമുഖത്തില്‍ പോലും സുരേഷ് ഗോപി ആ സംഭവം എന്തെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് മമ്മൂട്ടി.

ഡല്‍ഹിയിലെങ്ങാനും ഉള്ള സ്വീറ്റാണ്. അവിടെ നിന്നും വാങ്ങിച്ചു കൊണ്ട് തരും. ഇടയ്ക്ക് ഇടയ്ക്ക് കൊണ്ട് തരും. ഹീ ഈസ് വരെ സ്വീറ്റ് ബോയ്. പക്ഷെ നമ്മളെ ഇങ്ങനെ ആവശ്യമില്ലാത്ത സ്ഥലത്തൊക്കെ പുള്ളി നമ്മളെ പെടുത്തും. ആ പറ എന്താണ് ഓര്‍മ്മ വരുന്നതെന്ന് പറയും. പക്ഷെ നമുക്ക് ഓര്‍മ്മ വരില്ലെന്നാണ് മമ്മൂട്ടി സുരേഷ് ഗോപിയെക്കുറിച്ച് പറയുന്നത്. എന്നാല്‍ തനിക്ക് എന്താണെന്ന് ഇപ്പോഴും ഓര്‍മ്മയില്ലെന്നും മമ്മൂട്ടി പറയുന്നുണ്ട്.

കത്തുകളെഴുതി

പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും പരസ്പരം കത്തുകളെഴുതിയിരുന്നതിനെക്കുറിച്ചും അവതാരകന്‍ ചോദിക്കുന്നുണ്ട്. വാത്സല്യത്തിന്റെ ചിത്രീകരണവും ദേവാസുരത്തിന്റെ ചിത്രീകരണവും നടക്കുന്നത് ഒരേ സെറ്റിലായിരുന്നു. അപ്പുറത്തും ഇപ്പുറത്തുമായിട്ടാണ്. അപ്പോള്‍ പരസ്പരം കത്തെഴുതുമായിരുന്നു. ശ്രീരാമനായിരുന്നു ഞങ്ങളുടെ പോസ്റ്റുമാന്‍. ഇന്ന് ഇന്നത്തേത് പോലെ മെസേജ് അയക്കാനുള്ള സംവിധാനം ഒന്നുമില്ലല്ലോ എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി.

ഇപ്പോള് വാട്‌സ് ആപ്പില്‍ മെസേജ് അയക്കാറുണ്ടെന്നും എന്നാല്‍ വലപ്പോഴുമൊക്കെയാണെന്നും താരം പറയുന്നു. ഇതിനിടെ മമ്മൂക്കയും മോഹന്‍ലാലും സുരേഷ് ഗോപിയും മാത്രമുള്ള വാട്‌സ് ഗ്രൂപ്പ് ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അങ്ങനൊന്നില്ലെന്നും അങ്ങനെ ഗ്രൂപ്പുണ്ടാക്കി ചര്‍ച്ച ചെയ്യാന്‍ മാത്രമുള്ള വിഷയങ്ങളൊന്നുമില്ലെന്നും മമ്മൂട്ടി പറയുന്നുണ്ട്.

2022

അതേസമയം തന്റെ കരിയറില്‍ തുടര്‍ പരാജയങ്ങളില്‍ നിന്നും മമ്മൂട്ടി തിരികെ വന്ന വര്‍ഷമായിരുന്നു 2022. താരമായും നടനായും 2022 മമ്മൂട്ടി തന്റേതാക്കി മാറ്റി. ഭീഷ്മ പര്‍വ്വം വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചപ്പോള്‍ മറ്റ് ചിത്രങ്ങള്‍ സാമ്പത്തിക വിജയത്തോടൊപ്പം തന്നെ മമ്മൂട്ടിയെന്ന നടനെ തന്നെ പുതുക്കുന്ന തരത്തിലുള്ളതായിരുന്നു. റോഷാക്കിലേയും ഗ്രെ ഷെയ്ഡുള്ള നായക വേഷവും പുഴുവിലെ നെഗറ്റീവ് വേഷവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

നന്‍പകല്‍ നേരത്ത് മയക്കം

ഈ വര്‍ഷവും ഗംഭീരമായിട്ടാണ് മമ്മൂട്ടി തുടങ്ങിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രവും സിനിമയുമായിരുന്നു ലിജോ ജോസ് മമ്മൂട്ടിയ്ക്കായി ഒരുക്കി വച്ചത്. നേരത്തെ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ കയ്യടി നേടിയ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം പ്രശംസ നേടിയിരുന്നു. ഇതിനൊപ്പം സിനിമ വന്‍ സാമ്പത്തിക വിജയമായി മാറുകയും ചെയ്തു.

പുതിയ സിനിമ

ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ചിത്രമെത്തുകയാണ്. ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ പുതിയ സിനിമ. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, അമല പോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ജനുവരി 9 നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X