Don't Miss!
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Lifestyle
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഐ ലവ് യു എന്ന് അവസാനം പറഞ്ഞയാള്‍! സിനിമയിലെ ആദ്യ പ്രതിഫലം എത്രയെന്നും മമ്മൂട്ടി
ഇന്നും തന്റെ താരസിംഹാസനത്തിന് ഒരിളക്കവും വരുത്താതെ യാത്ര തുടരുകയാണ് മമ്മൂട്ടി. തുടര്‍ പരാജയങ്ങളില്‍ നിന്നും ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തിയ വര്‍ഷമായിരുന്നു മമ്മൂട്ടിയെ സംബന്ധിച്ച് 2022. നടന് എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി പോയ വര്‍ഷം തന്റേതാക്കി മാറ്റി. തീയേറ്ററുകളില്‍ ആളെ നിറയ്ക്കാനും നിരൂപക പ്രശംസ നേടിയ സിനിമകളും കഥാപാത്രങ്ങളും ചെയ്യാനും മമ്മൂട്ടിയ്ക്ക് സാധിച്ചു.
സിനിമ പോലെ തന്നെ മമ്മൂട്ടിയുടെ അഭിമുഖങ്ങളും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. രസകരമായ മറുപടികള്‍ നല്കുന്ന മമ്മൂട്ടിയുടെ അഭിമുഖങ്ങള്‍ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ മമ്മൂട്ടിയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മുമ്പൊരിക്കല്‍ കൈരളി ടിവിയ്ക്ക് അദ്ദേഹം നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

താന്‍ അത്യാവശം പണം ചെലവാക്കുകയും ചെലവാക്കാന്‍ ഇഷ്ടമുള്ള ആളുമാണെന്നാണ് മമ്മൂട്ടി പറയുന്നത്. പണം വരുന്നതിനാല്‍ അതില്‍ ബുദ്ധിമുട്ടില്ലെന്നും പണമില്ലാതെ വരുമ്പോള്‍ മാത്രമേ പ്രശ്നമുണ്ടാവുകയുള്ളൂവെന്നും താരം പറയുന്നുണ്ട്. പിന്നാലെയാണ് ആദ്യം കിട്ടിയ പ്രതിഫലം എത്രയാണെന്ന് ഓര്‍മ്മയുണ്ടോയെന്ന് അവതാരകന് ചോദിക്കുന്നത്. തനിക്ക് കിട്ടിയ ആദ്യത്തെ പ്രതിഫലം അമ്പത് രൂപയാണെന്നാണ് മമ്മൂട്ടി പറയുന്നത്.

പ്രൊഡക്ഷന്‍ മാനേജര്‍ സച്ചിയാണ് തനിക്ക് ആദ്യമായി ആ പ്രതിഫലം നല്‍കിയതെന്നും മമ്മൂട്ടി ഓര്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ന് അദ്ദേഹമില്ലെന്നും അദ്ദേഹം മരിച്ചു പോയെന്നും മമ്മൂട്ടി പറയുന്നുണ്ട്. വണ്ടിക്കൂലിയായിട്ടായിരുന്നു ആ അമ്പത് രൂപ നല്‍കിയതെന്നും താരം പറയുന്നു. പത്തിന്റെ നോട്ടും അഞ്ചിന്റെ നോട്ടും രണ്ടിന്റെ നോട്ടുമായിട്ടായിരുന്ന് താന്‍ ഓര്‍ക്കുന്നുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടി ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്ന് ഏറ്റവും ഒടുവിലായി പറഞ്ഞത് ആരാണെന്ന ചോദ്യത്തിനും മമ്മൂട്ടി ഉത്തരം പറയുന്നുണ്ട്. തന്റെ ഭാര്യയാണെന്നാണ് താരം പറയുന്നത്. ചിരിച്ചു കൊണ്ടാണ് താരം ഭാര്യയെക്കുറിച്ച് പറയുന്നത്. ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് അത് പറഞ്ഞതെന്നും താരം പറയുന്നത്. ഇത്രയും വലിയൊരു താരത്തെ ആളുകള്‍ പ്രലോഭിപ്പിച്ചിട്ടുണ്ടോ എന്നാണ് അടുത്തതായി അവാതരകന് ചോദിക്കുന്നത്.

അതൊക്കെ ചുമ്മാ പറയുന്നതാണ്. എന്നെ പ്രലോഭിപ്പിച്ചോളൂ ഞാന്‍ വഴങ്ങാം എന്ന് പറഞ്ഞു നില്ക്കുകയാണെങ്കില് പ്രലോഭിപ്പിച്ചേക്കാം. പക്ഷെ നടക്കില്ലെന്ന് അറിഞ്ഞാല്‍ അങ്ങനെയുണ്ടാകില്ലെന്നും മമ്മൂട്ടി മറുപടി നല്‍കുന്നുണ്ട്. തന്റെ വാപ്പയുടെ മരണത്തെക്കുറിച്ചും അഭിമുഖത്തില്‍ മമ്മൂട്ടി സംസാരിക്കുന്നുണ്ട്. തന്റെ ജീവിതത്തിലെ വലിയ നഷ്ടമായിരുന്നു അതെന്നാണ് മമ്മൂട്ടി പറയുന്നത്.

''മരണത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത് എന്റെ വാപ്പ മരിച്ചപ്പോഴാണ്. അത് വല്ലാത്തൊരു നഷ്ടമായിരുന്നു. ചെറുപ്പത്തില്‍ വാപ്പയുടെ അനിയനും മറ്റ് ബന്ധുക്കളുമൊക്കെ മരിച്ചിട്ടുണ്ട്. പക്ഷെ എന്റെ വാപ്പ മരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പെട്ടെന്നായിരുന്നു വാപ്പയുടെ മരണം. ഞാന്‍ ഇവിടെ ഇല്ലായിരുന്നു. അതോടെയാണ് മരണം എന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്'' എന്നാണ് മമ്മൂട്ടി പറയുന്നത്.

അതേസമയം 2023 നും ഗംഭീരതുടക്കമിട്ടിരിക്കുകയാണ് മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയൊരുക്കിയ നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസ്. കഴിഞ്ഞ ആഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. നേരത്തെ ഐഎഫ്എഫ്കെയിലും കയ്യടി നേടിയിരുന്നു ചിത്രം. അശോകന്, രമ്യ പാണ്ഡ്യന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ക്രിസ്റ്റഫര്‍ ആണ് മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമ. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിലെ വില്ലന്‍ വിനയ് റായ് ആണ്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, അതിഥി രവി, സിദ്ധീഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായി എത്തുന്നത്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!