സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..! ഉള്ളുനീറി മമ്മൂട്ടി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദീഖ്. നായനകനായും വില്ലനായും സഹനടനായുമെല്ലാം സിദ്ദീഖ് കയ്യടി നേടിയിട്ടുണ്ട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാ്ത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മലയാള സിനിമയുടെ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാന്‍ സാധിച്ചിട്ടുള്ള നടനാണ് സിദ്ദീഖ്. അതുകൊണ്ട് തന്നെ പഴയ തലമുറയുടേയും പുതിയ തലമുറയുടേയും വിശ്വസ്തനായി മാറാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
തങ്ങളെ ഒരുപാട് ചിരിപ്പിക്കുകയും രസിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുള്ള സിദ്ദീഖിന്റെ വേദനയില്‍ പങ്കുചേരുകയാണ് മലയാളികള്‍ ഇപ്പോള്‍. സിദ്ദീഖിന്റെ മൂത്ത മകന്‍ റാഷിന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളികള്‍ കണ്ണു തുറന്നത്. നിരവധി പേരാണ് ഈ വിഷമഘട്ടത്തില്‍ സിദ്ദീഖിനും കുടുംബത്തിനുമൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ എത്തിയത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

'സാപ്പീ മോനെ, ഇപ്പോഴും കണ്ണിലിരിക്കുന്നെടാ'' എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. സിദ്ദീഖിന്റേയും മകന്റേയും ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ മനസിലെ വിങ്ങലും വേദനയുമാക്കെ ആ വാക്കുകളിലുണ്ട്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മമ്മൂക്കയുടെ ഈ യുവാക്കുകളില്‍ ഉണ്ട് മമ്മൂക്കയുടെ സങ്കടം. എത്രത്തോളം ഉണ്ട് എന്ന് അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു, ഒരുപാട് ആശംസകള്‍, ആഘോഷങ്ങള്‍,ആദരാഞ്ജലികള്‍,എല്ലാം ഇക്കയുടെ പോസ്റ്റില്‍ കണ്ടിട്ടുണ്ട് പക്ഷേ മുകളിലത്തെ വരികള്‍ ഉള്ളൊന്നു നീറി എഴുതിയത് പോലെ എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
അതേസമയം, കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഭിന്നശേഷിക്കാരനാണ്. മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും.
സിദ്ദീഖിന്റെ ഇളയ മകന്‍ ഷഹീന്‍ നടന്‍ ആണ്. അതിനാല്‍ താരപുത്രനെ എല്ലാവര്‍ക്കും പരിചയമുണ്ടാകും. എന്നാല്‍ സിദ്ദീഖിന്റെ മൂത്തമകനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഭിന്നശേഷിക്കാരനായ മകനെ സിദ്ദീഖും കുടുംബവും മാധ്യമങ്ങളുടെ മുന്നില്‍ നിന്നെല്ലാം വര്‍ഷങ്ങളായി അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു താരം. എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് സിദ്ദിഖ് തന്നെ തുറന്ന് സംസാരിച്ചിരുന്നു.

സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മൂത്തമകനാണ് റാഷിന്‍. നേരത്തെ ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തോട് കൂടിയാണ് താരകുടുംബത്തിലെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്. തന്റെ വിവാഹത്തിന് സുഖമില്ലാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച ഷഹീന്റെ വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് റാഷിനെ കുറിച്ച് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചര്‍ച്ച ചെയ്യാന്‍ ആരംഭിക്കുന്നത്. എന്തുകൊണ്ടാണോ സിദ്ദീഖ് മകനെ എല്ലാവരില്‍ നിന്നും അകറ്റി നിര്‍ത്തിയത് അത് തന്നെ സംഭവിക്കുന്നതായിരുന്നു അന്ന് കണ്ടത്.
സിദ്ദീഖിന്റെ മൂത്ത മകനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളു. മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന തീരുമാനത്തിലാണ് അവനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത് എന്നാണ് നേരത്തെ സിദ്ദീഖ് പറഞ്ഞിട്ടുള്ളത്. സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും റാഷിനും. സിദ്ദീഖിന്റെ ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ശേഷം നടന്‍ രണ്ടാമതും വിവാഹം കഴിക്കുകയായിരുന്നു.


Click it and Unblock the Notifications