For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉർവശിയുമായുള്ള താരതമ്യത്തെ കുറിച്ച് ഗ്രേസിനോട് ചോദ്യം; തഗ് മറുപടിയുമായി മമ്മൂട്ടിയും

  |

  ഒന്നിനൊന്ന് വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗ്രേസ് ആന്റണി. വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഇതുവരെ അഭിനയിച്ചിട്ടുള്ളെങ്കിലും എല്ലാ സിനിമകളിലും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്.

  2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഗ്രേസ് ആന്റണിയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിൽ ചെറിയ വേഷത്തിലാണ് എത്തിയതെങ്കിലും ശ്രദ്ധനേടാൻ ഗ്രേസിന് കഴിഞ്ഞിരുന്നു. എന്നാൽ 2019 ൽ പുറത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്.

  Also Read: രാജുവേട്ടന്റെ നോട്ടം ശരിയല്ലല്ലോ! സുപ്രിയ പങ്കിട്ട പൃഥ്വിയുടെ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറയുന്നു

  ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയാണ് ഗ്രേസ് ആന്റണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ്, മമ്മൂട്ടിക്ക് ഒപ്പം റോഷാക്ക്, സണ്ണി വെയ്ൻ പ്രധാന കഥാപാത്രമാകുന്ന അപ്പൻ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്.

  കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന നടിയാണ് താനെന്ന് ഗ്രേസ് ഇതിനോടകം തെളിയിച്ചതാണ്. ഗ്രേസിന്റെ ചില ഭാവങ്ങൾ ഒക്കെ ആരാധകർ ഏറ്റെടുത്തവയാണ്. ഹാസ്യം കൈകാര്യം ചെയ്യുന്നതടക്കമുള്ള ഗ്രേസിന്റെ ശൈലിയെ നടി ഉര്‍വശിയുമായിട്ടാണ് ചിലര്‍ താരതമ്യം ചെയ്യുന്നത്. മിനി ഉർവശി എന്ന വിശേഷണങ്ങളൊക്കെ ഗ്രേസിന് ലഭിച്ചു കഴിഞ്ഞു.

  Also Read: 'കോമഡി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങി, വണ്ണം തോന്നാൻ രണ്ട് വസ്ത്രങ്ങൾ ധരിച്ചു'; ബിന്ദു പണിക്കർ!

  കഴിഞ്ഞ ദിവസം പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷൻ ചടങ്ങിനിടയിലും ഗ്രേസ് ആന്റണിയോട് ഈ ചോദ്യങ്ങൾ ആവർത്തിക്കുകയുണ്ടായി. ഇത്തവണ മമ്മൂട്ടിയോട് കൂടിയായിരുന്നു ചോദ്യം. കൊച്ചിയിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ് താരത്തോട് ചോദ്യം ഉയർന്നത്.

  സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ചർച്ച നടക്കുന്നുണ്ട്. ഇപ്പോഴത്തെ ന്യൂജറേഷൻ നായികമാരിലെ മിനി ഉർവശിയാണ് ഗ്രേസ് ആന്റണി എന്നാണ് പറയപ്പെടുന്നത് എന്ന് മമ്മൂട്ടിയോട് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ചോദ്യം. നേരത്തെ തന്നെ അത്തരം പരാമർശം തനിക്ക് ഇഷ്ടമല്ലെന്ന് ഗ്രേസ് ആന്റണി വ്യക്തമാക്കിയിരുന്നു.

  Also Read: ബ്ലോക്കിൽ കുടുങ്ങിയ രജനികാന്ത് പോലീസ് ബൈക്കില്‍ കയറി വന്നു; അഹങ്കാരം കാണിക്കുന്ന നടന്മാരെ കുറിച്ച് ഹരീഷ് പേരടി

  ചോദ്യത്തിന് മിനി ആക്കണ്ട ഫുൾ ഉർവശി എന്ന് പറഞ്ഞോ എന്നായിരുന്നു ഇതോടെ മമ്മൂട്ടിയുടെ മറുപടി. ഇങ്ങനെയൊരു സംസാരം ഉള്ളത് അറിയാമോ എന്ന ചോദ്യത്തിന് താരതമ്യം ചെയ്യുന്നതിനോട് തനിക്ക് താൽപര്യം ഇല്ലെന്നാണ് ഗ്രേസ് പറഞ്ഞത്. 'ചെറുപ്പം മുതൽ മറ്റൊരു ആളുമായി എന്നെ താരതമ്യപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. മാത്രമല്ല ഉർവശി ചേച്ചി ചെയ്തുവെച്ചിരിക്കുന്ന കഥാപാത്രത്തെ വെല്ലാൻ പാകത്തിന് ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല,'

  'അവർ വേറെ റേഞ്ചിൽ നിൽക്കുന്ന നടിയാണ്. ഞാൻ പഠിച്ചുവരുന്ന വിദ്യാർത്ഥി മാത്രമാണ്. മറ്റൊരു ആളുമായി എന്നെ കംപയർ ചെയ്യുന്നത് വിഷമമുള്ള കാര്യമാണ്. എന്നെ ഞാനായിട്ട് കണ്ടാൽ മതി എന്ന അഭിപ്രായമാണ് എനിക്ക്,' എന്നായിരുന്നു ഗ്രേസ് ആന്റണിയുടെ മറുപടി.

  Also Read: രാജുവിന്റെ കവിത വായിച്ച് പ്രിൻസിപ്പൽ വിളിപ്പിച്ചു, മകന് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് ചോദിച്ചത്; ഓർത്ത് മല്ലിക

  'ഇതിനു പിന്നാലെ ഗ്രേസിനെ കുറിച്ച് നിങ്ങൾക്ക് വേറെ എന്തൊക്കെ അറിയാം എന്നായി മമ്മൂട്ടിയുടെ ചോദ്യം. 'എന്തെല്ലാം നാട്ടിൽ പറഞ്ഞു നടക്കുന്നുണ്ട് ? ഗ്രേസിനെ കുറിച്ച് വേറെ എന്തെല്ലാം കാര്യങ്ങൾ നിങ്ങൾക്ക് അറിയാം? ഗ്രേസിന്റെ വിദ്യാഭ്യാസ യോഗ്യതയോ മറ്റ് കാര്യങ്ങളോ അറിയാമോ? ചുമ്മാ വെറുതെ കേറി ചോദ്യങ്ങൾ ചോദിച്ച് നിങ്ങൾ ഗ്രേസിനെ കൊണ്ട് ഭരതനാട്യം കാണിപ്പിക്കരുത്,'

  'ഗ്രേസ് ഭരതനാട്യത്തിലാണ് ബി എ എടുത്തത്. അത്യാവശ്യം നല്ല മാർക്കുമുണ്ടായിരുന്നു. പിന്നെ വെസ്റ്റേൺ ഡാൻസൊക്കെ അടിപൊളിയായി കളിക്കുന്നത് കണ്ടിട്ടില്ലേ? പിന്നെ എനിക്കാണെങ്കിൽ ഡാൻസ് എന്ന് കൃത്യമായി പറയാൻ കൂടി അറിയില്ല.' മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോൾ വരുന്ന കുട്ടികളൊക്കെ ഏതെങ്കിലും തരത്തിൽ ക്വാളിഫൈഡാണ്, എക്സ്പീരിയൻസ്ഡ് ആണ്. അത് ഇപ്പോൾ അഭിനേതാക്കളായാലും സംവിധായകരായാലും എഴുത്തുകാരാണെങ്കിലും അങ്ങനെയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

  Read more about: mammootty
  English summary
  Mammootty Reacts To Comparing Grace Antony With Urvashi In Rorchach Movie Promotion Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X