twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലന് പിന്നില്‍ യെസ് ബോസ് പറഞ്ഞ് നില്‍ക്കുന്ന ഒരാളാകുമെന്നാണു കരുതിയത്: തുടക്കകാലത്തെക്കുറിച്ച് മമ്മൂട്ടി

    |

    മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ആ പേര് കടന്നു വരാത്ത ഒരു ദിവസം പോലും മലയാളി ജീവിതത്തിലില്ല. മാസും ക്ലാസുമൊക്കെ സമ്മാനിച്ച ഒരുപാട് സിനിമകള്‍ മമ്മൂട്ടിയുടെ കരിയറിലുണ്ട്. പകരം വെക്കാനില്ലാത്ത പ്രതിഭയും താരവും. പുതുതലമുറയെ പോലും മത്സരിച്ച് തോല്‍പ്പിച്ച് തന്റെ കുതിപ്പ് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. അഭിനയത്തിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തിലുമെല്ലാം മമ്മൂട്ടിയോളം അപ്പ്‌ഡേറ്റഡ് ആയൊരു താരം മലയാളത്തില്‍ വേറെയില്ല.

    Also Read: 'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!Also Read: 'ആണാണോ പെണ്ണാണോ?, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ?'; അതിരുകടന്ന് അവതാരിക, കൃത്യമായ മറുപടിയുമായി റിയാസ്!

    ഇന്ന് രാജ്യത്തിലെ ഏറ്റവും വലിയ സിനിമതാരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. എന്നാല്‍ താന്‍ ഒരിക്കലുമൊരു താരമാകുമെന്ന് കരുതിയിരുന്നില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സോളമന്റെ തേനീച്ചകള്‍ എന്ന പുതിയ സിനിമയിലെ താരങ്ങളുമായി സംസാരിക്കവെയായിരുന്നു മമ്മൂട്ടി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ഇപ്പോഴത്തെ മമ്മൂക്ക

    മമ്മൂക്കയ്ക്ക് അറിയാമായിരുന്നു എന്നെങ്കിലും സ്റ്റാര്‍ ആകുമെന്ന് എന്ന ശംഭുവിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി. ഇല്ല. മാക്‌സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞ് നില്‍ക്കുന്നയൊരാളാകുമെന്നാണു പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമക്കാര്‍ ഒന്ന് ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്നതല്ല എന്നായിരുന്നു മമ്മൂട്ടി നല്‍കിയ മറുപടി


    ഇപ്പോഴത്തെ മമ്മൂക്ക തുടങ്ങിയകാലത്തെ മമ്മൂക്കയ്ക്ക് എന്ത് ഉപദേശം കൊടുക്കും? എന്ന് ആഡിസ് ചോദിക്കുന്നുണ്ട്. ഉപദേശത്തിന് വലിയ പ്രസക്തിയൊന്നും ഇല്ല. നമ്മുടെ തീരുമാനങ്ങളാണ്. ഞാനിത് വിടില്ല. വിടാതെ പിടിക്കും എന്ന തീരുമാനമാണ് വേണ്ടത്. എനിക്കൊന്നും ഒരു എളുപ്പവഴിയും ഉണ്ടായിരുന്നില്ല, പരിചയക്കാരന്റെ പരിചയക്കാരന്റെ കെയര്‍ ഓഫില്‍ വരെ അവസരങ്ങള്‍ ചോദിച്ചിട്ടുണ്ട് എന്നായിരുന്നു മമ്മൂട്ടി ഇതിന് നല്‍കിയ മറുപടി.

    നേടാവുന്നതെല്ലാം നേടി

    സിനിമയില്‍ നേടാവുന്നതെല്ലാം നേടി. എന്നാല്‍ ജീവിതത്തില്‍ എന്തെങ്കിലും ഇനിയും കിട്ടാത്തതായി ബാക്കിയുണ്ടോ? എന്നായിരുന്നു വിന്‍സിയുടെ ചോദ്യം. സിനിമ, സിനിമ, സിനിമ. സിനിമയല്ലാതെ മറ്റൊന്നും എന്നെ എക്‌സൈറ്റ് ചെയ്യിച്ചിട്ടില്ല എന്നാണ് ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി. മറ്റൊന്നും തേടിപ്പോയിട്ടുമില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രികവിദ്യ കണ്ട് അദ്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്നിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള്‍ സൂക്ഷിക്കുന്നത്. പ്രേക്ഷകന് സിനിമയോടുള്ള അദ്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളലുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

    അനിശ്ചിതത്വം

    സിനിമയില്‍ നിന്നു സ്ഥിരവരുമാനം കിട്ടുന്ന അവസ്ഥയിലെത്താന്‍ കുറെനാള്‍ എടുത്തിട്ടുണ്ടാകുമല്ലോ. വരുമാനം ഇല്ലാത്ത കാലത്ത് അനിശ്ചിതത്വം നേരിട്ടപ്പോള്‍ മമ്മൂക്കയെങ്ങനാണ് അതിനെ അതിജീവിച്ചത്? എന്ന് ശംഭു ചോദിക്കുന്നു. ആ അനിശ്ചിതാവസ്ഥ എല്ലാക്കാലത്തും സിനിമക്കാരന്റെ കൂടെയുണ്ട്. അതു മറികടക്കാന്‍ സിനിമയ്‌ക്കൊപ്പം ഓടിയേ പറ്റൂ എന്നായിരുന്നു മെഗാ സ്റ്റാറിന്റെ മറുപടി. ഇനിയെന്റെയടുത്തേക്ക് എല്ലാരും വരട്ടേയെന്ന് കരുതാവുന്ന അവസ്ഥ ഒരിക്കലും ഇല്ല. നമ്മള്‍ സിനിമ തേടി പോകണം. സിനിമയ്ക്ക് നമ്മളെയെന്നല്ല ആരേയും ആവശ്യമില്ല. ഭാഗ്യം കൊണ്ട് ചിലപ്പോള്‍ ഒരു അവസരം കിട്ടിയേക്കും. ബാക്കി നമ്മുടെ പരിശ്രമമാണ്. കഴിവുണ്ടായാല്‍ മാത്രം പോരാ, കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.

     സോളമന്റെ തേനീച്ചകള്‍

    പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന സിനിമയാണ് സോളമന്റെ തേനീച്ചകള്‍. ദര്‍ശന, വിന്‍സി,ശംഭു, ആഡിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിന്‍സി ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിന് മുമ്പായി താരങ്ങളുമായി മമ്മൂട്ടിയെ കാണാന്‍ എത്തിയതായിരുന്നു ലാല്‍ ജോസ്. നായികാ നായകന്‍ എന്ന ഷോയിലെ താരങ്ങളാണ് നാല് പേരും.

    അതേസമയം പുഴുവാണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സോണി ലൈവിലൂടെ റിലീസ് ചെയ്ത സിനിമയുടെ സംവിധാനം റത്തീന പിടിയായിരുന്നു. സിനിമയും മമ്മൂട്ടിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. തെലുങ്കിലേക്ക് തിരികെ എത്തുന്ന ഏജന്റാണ് പുതിയ സിനിമ. പിന്നാലെ നിരവധി സിനിമകള്‍ അണിയറയിലുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം ആണ് മലയാളത്തിലെ പുതിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ ചര്‍ച്ചയായി മാറിയിരുന്നു.

    പിന്നാലെ റൊഷാച്ച്, ബിലാല്‍, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമ തുടങ്ങിയവയും അണിയറയിലുണ്ട്. നേരത്തെ പ്രിയന്‍ ഓട്ടത്തിലാണ് എന്ന സിനിമയില്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു മമ്മൂട്ടി.

    Read more about: mammootty
    English summary
    Mammootty Recalls His Intial Days In Cinema To Solamante Thenichakal Stars
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X