twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മൂര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ എന്റെ വിരല്‍ അറ്റ് പോയേനെ'; രക്ഷപ്പെട്ടതിനെക്കുറിച്ച് മമ്മൂട്ടി

    |

    ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. മാര്‍ച്ച് മൂന്നിന് ചിത്രം തീയേറ്ററുകളിലെത്തും. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്ന സിനിമയെന്ന നിലയില്‍ ആരാധകര്‍ക്കിടയില്‍ ചിത്രത്തിന് പവന്‍ പ്രതീക്ഷയാണുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളെക്കുറിച്ച് മമ്മൂട്ടി വെളിപ്പെടുത്തിയിരിക്കുകയാണ്. വിരല്‍ അറ്റ് പോകുന്ന തരത്തിലുള്ള അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.

    'സങ്കടം വന്നാൽ‌ ഷാരൂഖ് ഖാൻ മാത്രമല്ല അച്ഛനും കരയും'; മകളെ തിരുത്തി നടി ശിൽപ ബാല'സങ്കടം വന്നാൽ‌ ഷാരൂഖ് ഖാൻ മാത്രമല്ല അച്ഛനും കരയും'; മകളെ തിരുത്തി നടി ശിൽപ ബാല

    ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്നലെ നടന്ന പ്രസ് മീറ്റിലാണ് മമ്മൂട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് സംസാരിച്ചത്. ചിത്രത്തിലെ ഒരു രംഗത്തില്‍ മരക്കഷ്ണം കൊണ്ട് തന്റെ വലതു കൈയ്ക്ക് അടിയേല്‍ക്കുന്നുണ്ട്. ആ മരക്കഷ്ണത്തിന് മൂര്‍ച്ചയുണ്ടായിരുന്നുവെങ്കില്‍ തന്റെ വിരല്‍ അറ്റ് പോകുമായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.. മൂര്‍ച്ച ഇല്ലായിരുന്നത് കൊണ്ട് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. അ്‌തേസമയം രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട് മമ്മൂട്ടി പത്രസമ്മേളനത്തില്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

    ഭീഷ്മ പര്‍വ്വവും മഹാഭാരതവും

    ഭീഷ്മ പര്‍വ്വവും മഹാഭാരതവും തമ്മിലുള്ള സാമ്യതകളേക്കുറിച്ചും മമ്മൂട്ടി പ്രതികരിക്കുകയുണ്ടായി. ഇതേക്്കുറിച്ചുള്ള ചര്‍ച്ചകള്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നത് മുതല്‍ ഉയര്‍ന്നിരുന്നു. മഹാഭാരതവുമായി 'ഭീഷ്മ പര്‍വത്തിനും' ചില സാമ്യമങ്ങളുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. മഹാഭാരതത്തിന്റെ അടരുകളില്ലാത്ത സിനിമയോ നാടകമോ ഉണ്ടോ, ജീവിതത്തിലും മഹാഭാരതം റഫറന്‍സുകള്‍ വരാറില്ലേ, തീര്‍ച്ചയായും ഭീഷ്മപര്‍വത്തിലും അതുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ ഭീഷ്മ പര്‍വ്വം കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണെന്നും അതേസമയം എല്ലാ കഥാപാത്രങ്ങള്‍ക്കും വേരുകളുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി.

    ബിലാല്‍

    ബിലാലിന് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടാണോ ഭീഷ്മയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി ഇത് വേറെ വെടിക്കെട്ടാണ് ബിലാല്‍ വേറെ വെടിക്കെട്ടാണ് എന്നായിരുന്നു. ബിലാലുമായി ഭീഷ്മ പര്‍വ്വത്തിന് സാമ്യമില്ല. ചിലപ്പോള്‍ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിഗ് ബിയിലെ പോലെ മട്ടാഞ്ചേരിയൊക്കെയാണ് ഈ ചിത്രത്തിന്റെയും ലൊക്കേഷന്‍ എന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം മൈക്കിളിനെ ബിലാല്‍ അല്ലാതാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. മൈക്കിള്‍ ബിലാല്‍ ആയാല്‍ നിങ്ങള്‍ ചീത്ത വിളിക്കില്ലേയെന്നും മമ്മൂട്ടി ചോദിക്കുന്നുണ്ട്. പ്രേക്ഷകരോട് എന്താണ് പറയാനുള്ളത് എന്നായിരുന്നു മറ്റൊരു ചോദ്യം. 'പ്രേക്ഷകന്‍ സിനിമ കണ്ടിട്ട് എന്താന്ന് വെച്ചാല്‍ പറയും. നമുക്ക് അവരോട് പറയാനുള്ളതാണ് ഈ സിനിമ. ഇനി സിനിമ കണ്ടിട്ട് പ്രേക്ഷകര്‍ പറയട്ടെ. അവര്‍ പറയുന്നത് സത്യമായി നിങ്ങള്‍ പറഞ്ഞാല്‍ മതി,' എന്നായിരുന്നു ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി.

    Recommended Video

    എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat
    വന്‍ താരനിര

    വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദ് ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. ബിലാലിന് മുമ്പായി എത്തുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രം എന്ന പ്രത്യേകതയും ഭീഷ്മയ്ക്കുണ്ട്്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമെല്ലാം വന്‍ ഹിറ്റായി മാറിയിരുന്നു. നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ലെന, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ശ്രിന്ദ, സുദേവ് നായര്‍, കെപിഎസി ലളിത, നെടുമുടി വേണു, ശ്രീനാഥ് ഭാസി, അനഘ, തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.

    Read more about: mammootty
    English summary
    Mammootty Reveals A Scary Accident During The Filming Of Bheeshma Parvam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X