For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിനിമയിൽ അഭിനയിച്ചതിന് ഒരു ചെക്ക് എനിക്കാദ്യം തരുന്നത് ശ്രീനിവാസനാണ്; പൈസ കൊടുത്ത് ആത്മബന്ധം ഉണ്ടാക്കാനില്ല!'

  |

  മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി മലയാളത്തിൽ എന്നല്ല തെന്നിന്ത്യ മുഴുവനുള്ള സിനിമാ പ്രേമികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. പ്രായം 71 ആയെങ്കിലും ഇന്നും മുപ്പതുകാരന്റെ ചുറുചുറുക്കോടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടൻ യുവനടന്മാർക്ക് വരെ പ്രചോദനമാണ്.

  മലയാള സിനിമയുടെ വെല്യേട്ടനായിട്ടാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കാറുള്ളത്. കാലത്തിനനുസരിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന നടനാണ് അദ്ദേഹം. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.

  Also Read: 'എനിക്ക് പെൺകുഞ്ഞായിരിക്കും ഉണ്ടാവുകയെന്നാണ് കരുതിയത്, ഒരു ഹോപ്പ് പല ദമ്പതികൾക്കും വന്നിട്ടുണ്ട്'; ചാക്കോച്ചൻ

  പിന്നീട് കരിയറിൽ ചെറിയ ഇടവേള വന്ന നടൻ കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. അവിടെ നിന്നാണ് മമ്മൂട്ടി എന്ന നടൻ മലയാളികളെ ശരിക്കും വിസ്മയിപ്പിക്കാൻ തുടങ്ങുന്നതും.

  താനാണ് മമ്മൂട്ടിയെ മേളയിലേക്ക് എത്തിച്ചതെന്ന് നടൻ ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്വപ്‌നങ്ങൾ വിൽക്കാനുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ച മമ്മൂട്ടിയെ ശ്രദ്ധിച്ച ശ്രീനിവാസൻ മേളയിൽ ഉപനായകനായി മമ്മൂട്ടിയെ നിർദ്ദേശിക്കുകയായിരുന്നു. അന്ന് മുതൽ മമ്മൂട്ടിയുമായി അടുത്ത സൗഹൃദമാണ് ശ്രീനിവാസന് ഉള്ളത്.

  അതിനു ശേഷം മമ്മൂട്ടി വലിയ നടനായി മാറിയപ്പോൾ താൻ മമ്മൂട്ടിയെ കാണാൻ പോകുമായിരുന്നുവെന്നും ആ സമയത്ത് മമ്മൂട്ടി എന്തെങ്കിലും പണം നൽകുമെന്നും പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഇത് ചർച്ചയായിരുന്നു. ഇപ്പോഴിതാ, ആ സൗഹൃദത്തെ കുറിച്ച് പറയുകയാണ് മമ്മൂട്ടി.

  പുതിയ ചിത്രമായ നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി. ശ്രീനിവാസന്റെ വാക്കുകൾ നിങ്ങൾ തമ്മിലുള്ള ആത്മബന്ധമല്ലേ കാണിക്കുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

  അതേസമയം, കാശ് കൊടുത്തത് ആത്മബന്ധം ഉണ്ടാക്കാൻ ആയിരുന്നില്ല എന്നായിരുന്നു ചോദ്യം മുഴുവിപ്പിക്കും മുൻപ് മമ്മൂട്ടിയുടെ മറുപടി. 'ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. അതിന് പൈസ കൊടുക്കണം എന്നൊന്നുമില്ല. പൈസേടെ കാര്യത്തിൽ അങ്ങനെ ഒന്നുമില്ല. എനിക്കാണ് പുള്ളി പൈസ ആദ്യം തരുന്നത്,'

  'മേള എന്ന സിനിമയിൽ അഭിനയിച്ചതിന് എനിക്ക് 500 രൂപയുടെ ചെക്ക് തരുന്നത് പുള്ളിയാണ്. പിന്നെ പുള്ളി എവിടെന്ന് പൈസ വാങ്ങാനാണ്. എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുള്ള നടനാണ് ശ്രീനിവാസൻ. പിന്നെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റും ഡബ്ബ് ചെയ്തിട്ടുണ്ട്. അങ്ങനെ രണ്ടുപേർ ചെയ്തിട്ടുണ്ട്,' മമ്മൂട്ടി പറഞ്ഞു.

  നേരത്തെ ശ്രീനിവാസനും പ്രതിഫലം നൽകിയ സംഭവം പറഞ്ഞിട്ടുണ്ട്. പ്രതിഫലം വാങ്ങിയ ശേഷം മമ്മൂട്ടിയുടെ കണ്ണുനിറഞ്ഞതായി ശ്രീനിവാസൻ അന്ന് പറഞ്ഞിരുന്നു. അതിന് മുൻപ് അഭിനയിച്ച വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ എന്ന സിനിമയിൽ ആകെ 50 രൂപ ആയിരുന്നു മമ്മൂട്ടിക്ക് പ്രതിഫലമായി ലഭിച്ചത്. അതുകൊണ്ടാണ് അന്ന് നടന്റെ കണ്ണുനിറഞ്ഞതെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

  Also Read: ഇപ്പോള്‍ നീ തനിച്ചല്ലേ, എനിക്കൊരു കമ്പനി തന്നു കൂടെ എന്നാണ് ചോദ്യം; എതിര്‍ത്താല്‍ കഥകളുണ്ടാക്കും: ചാര്‍മിള

  അതേസമയം, ജനുവരി 19 നാണ് നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിൽ എത്തുക. ഐഎഫ്എഫ്കെയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ചിത്രം കാണാൻ നീണ്ട നിരയും ടിക്കറ്റ് കിട്ടാത്തതിനെ തുടർന്നുള്ള പ്രതിഷേധങ്ങളും ഉണ്ടാവുകയുണ്ടായി. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

  Read more about: mammootty
  English summary
  Mammootty Reveals Sreenivasan Is The One Who Gave Him A Remuneration Check For The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X