ലിപ്സ്റ്റിക്ക് എങ്ങനെ ഇടണമെന്നൊക്കെ പഠിപ്പിച്ചത് മമ്മൂക്കയാണ്; സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും അഞ്ജു

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ബേബി അഞ്ജു എന്ന അഞ്ജു പ്രഭാകർ. തമിഴ് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും അഞ്ജു കൂടുതൽ തിളങ്ങിയത് മലയാളത്തിലാണ്. മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾക്ക് ഒപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടി, ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു.

ദീർഘ നാൾ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത നടി അടുത്തിടെ വീണ്ടും തിരിച്ചെത്തിയിരുന്നു. തമിഴ് പരമ്പരകളിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടി മലയാളത്തിൽ പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.

മമ്മൂക്കയോടൊപ്പം മകളായും സഹോദരിയായും ഭാര്യ ആയിട്ടുമെല്ലാം അഭിനയിച്ചിട്ടുണ്ട്

ഇപ്പോഴിതാ, തന്റെ കരിയറിനെ കുറിച്ചും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് അഞ്ജു. കോഡെക്സ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അഞ്ജുവിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

'മമ്മൂക്കയോടൊപ്പം മകളായും സഹോദരിയായും ഭാര്യ ആയിട്ടുമെല്ലാം അഭിനയിച്ചിട്ടുണ്ട്. അതൊക്കെ ചെയ്യുമ്പോൾ എനിക്ക് അത്ര പക്വത വന്നിരുന്നില്ല. ഇപ്പോൾ നോക്കുമ്പോൾ ഞാൻ അന്ന് ചെയ്ത എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടവ ആയിരുന്നു. എല്ലാം വളരെ പക്വത ഉള്ള കഥാപാത്രമായിരുന്നു. അതൊക്കെ എനിക്ക് പഠിക്കാനൊരു പാഠമായിരുന്നു. ഇപ്പോൾ ഏത് കഥാപാത്രവും എനിക്ക് ചെയ്യാൻ കഴിയും എന്ന പോലെ ആയിട്ടുണ്ട്,' അഞ്ജു പറഞ്ഞു.

മമ്മൂക്ക എപ്പോഴും ഓവർ മേക്കപ്പ് വേണ്ട എന്നൊക്കെ പറയുമായിരുന്നു

മേക്കപ്പിടാൻ പഠിപ്പിച്ചത് മമ്മൂക്കയാണോ എന്ന ചോദ്യത്തിനും നടി മറുപടി പറയുന്നുണ്ട്. 'മേക്കപ്പിന്റെ കാര്യത്തിൽ മമ്മൂക്ക എപ്പോഴും ഓവർ മേക്കപ്പ് വേണ്ട എന്നൊക്കെ പറയുമായിരുന്നു. മറ്റുള്ളവരുടെ ഒപ്പം നിൽക്കുമ്പോൾ കളർ മാച്ചാവണമെന്നും എന്നും ലിപ്സ്റ്റിക്ക് ഇടുമ്പോൾ എങ്ങനെ ഇടണം എന്നൊക്കെ പഠിപ്പിച്ചത് മമ്മൂക്കയാണ്. ഔട്ട്ലൈൻ ഇട്ടിട്ട് വേണം ലിപ്സ്റ്റിക്ക് ഇടാൻ, അപ്പോഴാണ് നമ്മുക്ക് കുറച്ചു കൂടി ക്ലാരിറ്റി കിട്ടു. അങ്ങനെ പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട്,'

ചെറിയ പ്രായത്തിലെ ഞാൻ പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു

'ഇപ്പോഴും ആളുകൾ ബേബി അഞ്ജു എന്ന് വിളിക്കും. ഞാൻ പറയാറുണ്ട്. അഞ്ജു എന്ന് വിളിച്ചാൽ മതിയെന്ന് പക്ഷെ അവരുടെ മനസ്സിൽ അങ്ങനെ രജിസ്റ്റർ ആയി പോയി. മലയാളത്തിലാണ് കൂടുതൽ അങ്ങനെ. അങ്ങനെ വിളി കേൾക്കുമ്പോൾ അവർ ഇന്നും എന്നെ ഓർക്കുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്.

നായികയിൽ നിന്ന് സഹനടിയായി മാറിയത് കരിയറിനെ ബാധിച്ചത് ആയിട്ട് ഒന്നും തോന്നിയിട്ടില്ല. ഇന്ന് എന്റെ പ്രായത്തിന് ചേരുന്ന വേഷങ്ങളാണ് ഞാൻ ചെയ്യുന്നത്. ചെറിയ പ്രായത്തിലെ ഞാൻ പ്രധാന വേഷങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു. അങ്ങനെ പോകുമ്പോഴാണ് ബ്രേക്ക് എടുത്തത്. ബ്രേക്കിന് ശേഷം വരുമ്പോൾ അതിനനുസരിച്ച വേഷങ്ങളാണ് ചെയ്യാൻ സാധിക്കുകയെന്നും അഞ്ജു പറഞ്ഞു.

മമ്മൂക്ക ഭയങ്കര സീരിയസാണ്

'ഞാൻ ഒപ്പം പ്രവർത്തിച്ച എല്ലാ നടന്മാരും സംവിധായകരും വളരെ ഡെഡിക്കേഷൻ ഉള്ള ആളുകളാണ്. എല്ലാവരും സീനിയേഴ്‌സാണ്. മമ്മൂക്ക, ലാലേട്ടൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങി എല്ലാവരും വളരെ ഡെഡിക്കേറ്റഡ് ആണ്. അതെല്ലാം എനിക്ക് മാതൃകയാണ്,'

'ലാലേട്ടൻ ഭയങ്കര ഡെഡിക്കേറ്റഡ് ആണ്. അതുപോലെ തന്നെ കുട്ടിക്കളിയും കൂടുതലാണ്. മമ്മൂക്ക ഭയങ്കര സീരിയസാണ്. വളരെ സ്ട്രിക്റ്റ് ആണ്. ഒരു സിറ്റുവേഷനിൽ നമ്മൾ എങ്ങനെയാണ് പെരുമാറേണ്ടത് എന്നെല്ലാം പഠിച്ചത് മമ്മൂക്കയിൽ നിന്നാണ്. എങ്ങനെയാണു കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. നമ്മൾ എങ്ങനെയാവണം. എന്നതൊക്കെ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്,'

ഒമ്പത് വർഷം ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു

'തമിഴിൽ കമൽഹാസൻ സാറാണ്. എന്റെ എക്കാലത്തെയും ഫേവറേറ്റ് ആണ്. അദ്ദേഹത്തിന്റെ ഒക്കെ ഡെഡിക്കേഷൻ ഭയങ്കരമാണ്. ഒന്നും ഇല്ലാതെ വന്ന രജനി സാറിനെ ഒക്കെ ഇപ്പോൾ കാണണം. അദേഹമൊക്കെ ആ ഡെഡിക്കേഷൻ കൊണ്ടാണ് ഇവിടെ എത്തിയത്,'

എട്ട്, ഒമ്പത് വർഷം ഞാൻ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. 2019 മുതൽ വീണ്ടും അഭിനയത്തിലേക്ക് വന്നിട്ടുണ്ട്. ചില വേഷങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. ഇനി മലയാളം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. നല്ല കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോൾ സീരിയലുകൾ ചെയ്യുന്നുണ്ട്. തിരിച്ചുവരും എന്നാണ് പ്രതീക്ഷ. ഇനി നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹമെന്നും അഞ്ജു പറഞ്ഞു. മലയാള സിനിമയോടാണ് കൂടുതൽ ഇഷ്ടമെന്നും അഞ്ജു പറയുന്നുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X