മമ്മൂട്ടിയുടെ ബ്രില്യന്‍സ് ഇങ്ങനെ! കോടി ക്ലബല്ല രാജയുടെ ലക്ഷ്യം വേറെയാണെന്ന് താരം! കാണൂ!

Recommended Video

മധുരരാജയ്ക്ക് 100 കോടി വേണ്ടെന്ന് മമ്മൂക്ക, കയ്യടിച്ച് ആരാധകര്‍ | Filmibeat Malayalam

9 വര്‍ഷത്തിന് ശേഷം രാജ വീണ്ടും അവതരിക്കുകയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍. മധുരയില്‍ നിന്നുള്ള വരവിനെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മണിക്കൂറുകള്‍ കൂടിയേ ചിത്രത്തിനായി കാത്തിരിക്കേണ്ടതുള്ളൂ. മധുരരാജയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രൗഢ ഗംഭീരമായ സദസ്സില്‍ വെച്ചായിരുന്നു സിനിമയുടെ പ്രീ ലോഞ്ച് നടത്തിയത്. ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ പരിചിതമാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി ഒരു സിനിമയെത്തിയിട്ടുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ രസകരമായാണ് മമ്മൂട്ടി സിനിമയെക്കുറിച്ച് സംസാരിക്കുന്നത്.

ലൂസിഫറില്‍ മമ്മൂട്ടിയായിരുന്നുവെങ്കില്‍ 100 കോടി സമ്മതിക്കുമോ? ഫാന്‍സ് പോരാട്ടം രൂക്ഷം! കാണൂ!
പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം അദ്ദേഹം രാജയെക്കുറിച്ച് വാചാലനാവുകയാണ്. കുട്ടികളുടെ ആളാണ് രാജയെന്നും കുട്ടികള്‍ക്കൊപ്പമെത്തുന്ന കുടുംബങ്ങള്‍ക്കും സിനിമ ഇഷ്ടമാവുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജയുടെ ഇംഗ്ലീഷിന്റെ പ്രത്യേകതകളെക്കുറിച്ചും അത് കുട്ടികള്‍ പഠിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വന്‍താരനിരയുമായാണ് ഇത്തവണ എത്തുന്നത്. രാജയുടെ സഹോദരനായ സൂര്യ ഇത്തവണത്തെ വരവില്‍ ഒപ്പമില്ലെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പ്രീ ലോഞ്ചിനിടയിലായിരുന്നു അദ്ദേഹം കലക്ഷനെക്കുറിച്ചുള്ള മാസ്സ് ഡയലോഗ് പറഞ്ഞത്.

Mammoootty

ഈ സിനിമ കോടി ക്ലബില്‍ കേറണമെന്ന ആഗ്രഹമൊന്നും തനിക്കില്ലെന്നും 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് കേറേണ്ടതെന്നുമായിരുന്നു മമ്മൂട്ടിയുടെ ഡയലോഗ്. 335 കോടി എന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞത് പിന്നീട് ക്ഷമ ചോദിച്ച് തിരുത്തുകയായിരുന്നു. ഇത് തള്ളല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വന്‍കരഘോഷത്തോടെയാണ് സദസ്സ് ഈ വാക്കുകള്‍ ഏറ്റെടുത്തത്. മലയാളവും തമിഴും അറിയാവുന്ന കോടിക്കണക്കിന് ആളുകളുടെ മനസ്സിലാണ് തങ്ങള്‍ക്ക് കയറേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മധുരരാജ വേഷം ധരിച്ചെത്തിയവരെ വേദിയിലേക്ക് വിളിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള അവസരവും അവര്‍ക്ക് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X