നാടോടിക്കാറ്റിലെ പവനായി ആകേണ്ടിയിരുന്നത് ഞാനായിരുന്നു, എന്നാല്‍...; വെളിപ്പെടുത്തി മമ്മൂട്ടി

മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളുമൊക്കെ ഒരുപാടുണ്ട് ആ കരിയറില്‍. അതുപോലെ തന്നെ തിരക്കു കാരണവു മറ്റും നഷ്ടപ്പെട്ട ഒരു കഥാപാത്രങ്ങളും സിനിമകളുമുണ്ട്. മമ്മൂട്ടിയ്ക്ക് നഷ്ടപ്പെടുകയും പിന്നീട് മറ്റ് താരങ്ങള്‍ അഭിനയിക്കുകയും സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്ത സിനിമകള്‍ ഒരുപാടുണ്ട്. രാജാവിന്റെ മകന്‍ മുതല്‍ ദൃശ്യം വരെ ഇത്തരത്തിലുള്ള സിനിമകളായിരുന്നു.

ഇപ്പോഴിതാ രസകരമായൊരു കഥാപാത്രത്തെ തനിക്ക് നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറയുകയാണ് മമ്മൂട്ടി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കോമ്പോ ആയ ദാസനും വിജയനും അടിച്ചു തകര്‍ത്ത സിനിമയാണ് നാടോടിക്കാറ്റ്. മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും കോമ്പോ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ദാസനും വിജയനും ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.

നാടോടിക്കാറ്റ്

നാടോടിക്കാറ്റ് മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ സിനിമകളിലൊന്നാണ്. ദാസനും വിജയനും മാത്രമല്ല തിലകന്റെ നമ്പ്യാരടക്കം ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും ആരാധകരെ സംബന്ധിച്ച് നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ഇതുപോലെ തന്നെ നാടോടിക്കാറ്റിലൂടെ ഐക്കോണിക് ആയി മാറിയ കഥാപാത്രമാണ് പവനായി എന്നത്. അങ്ങനെ പവനായി ശവമായി എന്ന ചിത്രത്തിലെ ഡയലോഗ് മലയാളികള്‍ ഇന്നും ജീവിതത്തില്‍ പ്രയോഗിക്കുന്നതാണ്.

പവനായി

ക്യാപ്റ്റന്‍ രാജുവായിരുന്നു ചിത്രത്തില്‍ പവനായി ആയി എത്തിയത്. എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ നേരത്തെ ആ വേഷം ചെയ്യാനിരുന്നത് മമ്മൂട്ടിയായിരുന്നു എന്നതാണ്. തന്റെ പുതിയ സിനിമയായ ക്രിസ്റ്റഫറിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങള്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ് തുറന്നത്. നാടോടിക്കാറ്റില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത് മമ്മൂക്കയായിരുന്നു, അതേതാണെന്ന് അവതാരകന്‍ ചോദിക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ച നടി

ക്യാപ്റ്റന്‍ രാജുവിന്റെ റോളാണോ? എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയാണ് ചോദിച്ചത്. അതെ. പക്ഷെ അന്ന് ആ ക്യാരക്ടറായിരുന്നു ലീഡ് റോള്‍ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഈ കഥയായിരുന്നില്ല. ചെറിയ ആള്‍ക്കാരെ വച്ചിട്ടുള്ള സിനിമയായിരുന്നുവെന്നും മമ്മൂട്ടി പറയുന്നുണ്ട്. പിന്നാലെ മമ്മൂക്കയുടെ കൂടെ ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ച നടി ആരെന്ന് അറിയാമോ എന്ന് അവതാരകന്‍ ചോദിച്ചു. പിന്നാലെ സീമയെന്ന് മമ്മൂട്ടി ഉത്തരം നല്‍കി. ഇരുവരും നായികയും നായകനുമായി 38 സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

പ്രേം നസീര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇരട്ട വേഷങ്ങള്‍ ചെയ്തത് മമ്മൂട്ടിയാണെന്ന റെക്കോര്‍ഡിനെക്കുറിച്ചും അവതാരകന്‍ സംസാരിക്കുന്നുണ്ട്. ഇതും മമ്മൂട്ടിയ്ക്ക് ഓര്‍മ്മയുണ്ടായിരുന്നു. മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച നടി ആരെന്ന് ചോദിച്ചപ്പോള്‍ അത് മീനയാണെന്ന് മമ്മൂട്ടി ഉത്തരം നല്‍കുന്നുണ്ട്. എന്നാല്‍ അതിലൊരു തിരുത്ത് കൂടി മമ്മൂട്ടി മുന്നോട്ട് വെക്കുന്നുണ്ട്.

മീന

പക്ഷെ മകളായിട്ടല്ല, നെടുമുടി വേണുവിന്റെ മകളായിട്ടാണ് മീന അഭിനയിച്ചത് എന്നാണ് മമ്മൂട്ടി പറയുന്നത്. പക്ഷെ നെടുമുടിയുടെ ഭാര്യ എന്റെ പഴയ കാമുകിയാണ്. സരിതയായിരുന്നു കാമുകിയുടെ വേഷം അവതരിപ്പിച്ചത്. എന്റെ കാമുകിയുടെ മകളായതിനാല്‍ എനിക്ക് മകളെ പോലെയാണല്ലോ. എന്റെ അമ്മയായി അഭിനയിച്ചത് ബാല്യാകല സഖിയിലാണ്. അതില്‍ എന്റെ അച്ഛനായി അഭിനയിച്ച് ഞാന്‍ തന്നെയായിരുന്നുവെന്നും മമ്മൂട്ടി പറയുന്നുണ്ട്.

തുടര്‍ പരാജയങ്ങളില്‍ നിന്നും മമ്മൂട്ടി തിരികെ വന്ന വര്‍ഷമായിരുന്നു 2022. ഭീഷ്മ പര്‍വ്വം മുതല്‍ പോയ വര്‍ഷം തന്റേതാക്കി മാറ്റുകയായിരുന്നു മമ്മൂട്ടി. താരമായും നടനായും 2022 മമ്മൂട്ടി തന്റേതാക്കി മാറ്റി. ഭീഷ്മ പര്‍വ്വം വന്‍ സാമ്പത്തിക നേട്ടം കൈവരിച്ചപ്പോള്‍ പിന്നാലെ വന്ന പുഴുവും റോഷാക്കുമൊക്കെ മമ്മൂട്ടിയെന്ന നടന്റെ പ്രകടന മികവ് അടയാളപ്പെടുത്തുന്നതായിരുന്നു. 2023 ന്റെ തുടക്കവും മമ്മൂട്ടി തന്റെ പേരിലാക്കിയിരിക്കുകയാണ്.

നന്‍പകല്‍ നേരത്ത് മയക്കം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രവും സിനിമയുമായിരുന്നു ലിജോ ജോസ് മമ്മൂട്ടിയ്ക്കായി ഒരുക്കി വച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കയ്യടി നേടുന്നതിനൊപ്പം സിനിമ വന്‍ വിജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി എത്തുകയാണ് മമ്മൂട്ടി.

ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ പുതിയ സിനിമ. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, അമല പോള്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജനുവരി 9 നാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തുക. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. പോലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X