For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദാസേട്ടന്‍ എന്നേക്കാള്‍ രണ്ട് മൂന്ന് വയസ് ഇളയതാ; സദസിനെ കയ്യിലെടുത്ത് മമ്മൂട്ടിയുടെ കൗണ്ടറുകള്‍

  |

  മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെജെ യേശുദാസ് എന്ന ഗായകന്‍. ഗാനന്ധര്‍വ്വന്‍ എന്നൊക്കെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ദാസേട്ടന്റെ പാട്ടില്ലാതെ ഒരു മലയാളിയുടെ ജീവിതവും കടന്നു പോകുന്നില്ല. മലയാളിയുടെ സന്തോഷത്തിനും ദുഖത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം ദാസേട്ടന്റെ ശബ്ദമായിരിക്കും. മലയാളികളെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു ഗായകനുണ്ടാകില്ല.

  Also Read: നിങ്ങളുടെ കാമുകൻ 'അനക്കോണ്ട'യോട് ചെയ്തത് തന്നെ ഞങ്ങൾ നിങ്ങളോടും ചെയ്യും; രശ്‌മികയ്ക്ക് കെആർകെയുടെ ഭീഷണി!

  ഇന്ന് കെ.ജെ യേശുദാസിന്റെ എണ്‍പത്തി മൂന്നാം പിറന്നാളാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയയിലും മറ്റുമായി എത്തിയത്. ഇതിനിടെ യേശുദാസ് അക്കാദമി, തരംഗിണി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവര്‍ ചേര്‍ന്ന് കൊച്ചിയില്‍ ദാസേട്ടന്‍ അറ്റ് എണ്‍പത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി, മനോജ് കെ ജയന്‍, സിദ്ധീഖ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

  പരിപാടിയില്‍ ആരാധകരുടെ കയ്യടി നേടിയത് മമ്മൂട്ടിയാണ്. യേശുദാസിനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: 'ഹണിമൂൺ ആഘോഷിക്കുമ്പോൾ ​ഗൗരി ഞെട്ടിച്ചു, ആദ്യ യാത്ര മൂന്നാറിലേക്ക്'; ​ഗൗരിയും മനോജും ജീവിതം ആഘോഷിക്കുന്നു!

  ദാസേട്ടനെക്കുറിച്ച് ഇനിയൊന്നും പറയാന്‍ ബാക്കിയില്ല. ബാക്കിയുണ്ടായിരുന്ന ഒന്ന് രണ്ട് കാര്യങ്ങള്‍ അവതാരക പറഞ്ഞു. ബാക്കിയുളള രണ്ട് മൂന്ന് കാര്യങ്ങള്‍ സിദ്ധീഖും മനോജ് കെ ജയനും കാണാതെ പഠിച്ചു വന്നിട്ടുണ്ട്. എനിക്കാണെങ്കില്‍ ഒന്നും ഓര്‍മ്മയും വരുന്നില്ല. ഞാനും ദാസേട്ടനും തമ്മില്‍ ഒന്ന് രണ്ട് വയസിന്റെ വ്യത്യാസമേയുള്ളൂ.


  പുള്ളി എന്നേക്കാള്‍ രണ്ട് മൂന്ന് വയസ് ഇളയതാണ്. ബഹുമാനാര്‍ത്ഥം ദാസേട്ടാ എന്ന് വിളിക്കുന്നുവെന്നേയുള്ളൂ. എന്നെ പലരും മമ്മൂക്ക എന്ന് വിളിക്കുന്നത്. ഇത് ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മള്‍ ആഘോഷിക്കുന്നത്. സിനിമാ സംഗീതത്തിന്റേയും സംഗീതത്തിന്റഏയും വാര്‍ഷികങ്ങള്‍ കൂടിയാണ്. ദാസേട്ടനെ വിട്ടൊരു സംഗീതം നമുക്കില്ല.

  ദാസേട്ടനെ വിട്ടൊരു ദിവസം പോലും നമുക്കില്ല. നമുക്കൊരു യാത്ര ചെയ്യാന്‍ പറ്റില്ല. എവിടെ പോയാലും പുള്ളി എന്തെങ്കിലും മൂളിക്കൊണ്ടിരിക്കുന്നുണ്ടാകും. ദാസട്ടേനില്ലാതെ ഒരു നിമിഷം പോലും നമുക്ക് കടന്നു പോകാനാകില്ല. അത്രത്തോളം നമ്മളുടെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ് അദ്ദേഹവും അദ്ദേഹത്തിന്റെ ശബ്ദവും.

  ഒരുപക്ഷെ നമ്മളുടെ മലയാള ഭാഷയെ ലോകം ഏറ്റവും കൂടുതല്‍ കേട്ടത് ദാസേട്ടന്റെ ശബ്ദത്തിലൂടെയായിരിക്കും. കേരളത്തിന് പുറത്ത് മലയാള ഭാഷയേയും സംഗീതത്തേയും കുറിച്ച് കേട്ടത് ദാസേട്ടന്റെ പാട്ടുകളിലൂടെയായിരിക്കും. മറ്റ് ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മലയാളം പാട്ടുകളാണ് നമുക്ക് കേള്‍ക്കാനിഷ്ടം. അദ്ദേഹം നമ്മുടെ ആളാണെന്നത് നമ്മുടെ സ്വാര്‍ത്ഥതയാണെന്നും മമ്മൂട്ടി പറയുന്നുണ്ട്.

  ഇതിനിടെ പരിപാടിക്കിടെ കളക്ടര്‍ രേണു രാജിനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നുണ്ട്.
  'കളക്ടര്‍ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാന്‍ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കളക്ടര്‍. വളരെ മനോഹരമായാണ് സംസാരിച്ചത്. ഇങ്ങനെ ഒരാള്‍ കളക്ടറായി വന്നതില്‍ ഒരുപാട് സന്തോഷം. നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതല്‍ കൂട്ടാകട്ടെ. ഞാന്‍ ഇവിടെ ചോദിക്കാന്‍ നില്‍ക്കുകയായിരുന്നു, നമ്മള്‍ അറിയാത്ത സിനിമയില്‍ അഭിനയിക്കുന്ന ആരെങ്കിലും ആണോയെന്ന്. ഇവിടെ വന്ന് ഇരുന്നപ്പോള്‍ മനോജ് കെ. ജയന്‍ പറഞ്ഞപ്പോഴാണ് കളക്ടര്‍ ആണെന്ന് അറിയുന്നത്. ഞാന്‍ അതിന് സോറി പറയുകയാണ്. ഇത് വളരെ സത്യസന്ധമായ കാര്യമാണ്,'' എന്നാണ് മമ്മൂട്ടി പറഞ്ഞത്.


  അതേസമയം മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടെ പുതിയ സിനിമ. ചിത്രം ഐഎഫ്എഫ്കെയില്‍ പ്രദർശിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടെ മറ്റൊരു പുതിയ സിനിമ.

  Read more about: mammootty
  English summary
  Mammootty Says KJ Yesudas Is Younger Than Him In His 83rd Birthday Function
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X