മഹായാനം നിര്‍മ്മിച്ച് കടക്കെണിയിലായ അച്ഛന്‍; അദ്ദേഹത്തിന്റെ മക്കളുടെ നായകനായി മമ്മൂട്ടി; 34 വര്‍ഷത്തെ കടം!

വീണ്ടുമൊരു ഹിറ്റിലേക്ക് കുതിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മമ്മൂട്ടി തന്നെ നിര്‍മ്മാതാവായ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗ്ഗീസ് രാജ് ആണ് സിനിമയുടെ സംവിധാനം. അതേസമയം കണ്ണൂര്‍ സ്‌ക്വാഡും ചിത്രം നേടിയ വിജയും മറ്റൊരു അപൂര്‍വ്വതയും കൂടി ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കി കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്ത റോബിയും ചിത്രത്തിന്റെ തിരക്കഥയെഴുതിയവരില്‍ ഒരാളായ റോണിയും മുന്‍കാല നിര്‍മ്മാതാവ് സിടി രാജന്റെ മക്കളാണ്. റോണി ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി 1989 ല്‍ പുറത്തിറങ്ങിയ മഹായാനം എന്ന സിനിമ നിര്‍മ്മിച്ചത് സിടി രാജനായിരുന്നു.

Mammootty

ജോഷിയായിരുന്നു മഹായാനം സംവിധാനം ചെയ്തത്. പക്ഷെ സിനിമ തീയേറ്ററില്‍ വിജയം നേടിയില്ല. നിരൂപക ശ്രദ്ധ നേടാന്‍ മഹയാനത്തിന് സാധിച്ചിരുന്നു. സിനിമയുടെ പരാജയം നിര്‍മ്മാതാവിന് കനത്ത നഷ്ടമാണ് അന്ന് വരുത്തി വച്ചത്. ഇതോടെ കടക്കെണിയിലായ രാജന്‍ സിനിമ നിര്‍മ്മാണം തന്നെ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മക്കളുടെ സിനിമ നിര്‍മ്മിച്ച് നായകനായി അഭിനയിച്ചിരിക്കുകയാണ് മമ്മൂട്ടി. അന്നത്തെ കടം കണ്ണൂര്‍ സ്‌ക്വാഡിന്റെ വിജയത്തിലൂടെ വീട്ടുകയാണ് മമ്മൂട്ടി.

ഇപ്പോഴിതാ ഇക്കാര്യം പറഞ്ഞുള്ള ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. റോബിയുടെ ഭാര്യ അഞ്ജു മേരി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. റോണിയുടേയും റോബിയുടേയും കൂടെ നില്‍ക്കുന്ന അച്ഛന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് അഞ്ജു കുറിപ്പെഴുതിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ് അഞ്ജുവിന്റെ കുറിപ്പ്.

''ഈ പോസ്റ്റ് പങ്കുവെക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. വികാരങ്ങളുടെ സമ്മിശ്രമാണ്. 1989 ല്‍ മമ്മൂട്ടി നായകനായ മഹായാനം നിര്‍മ്മിച്ചത് പപ്പയാണ്. സിനിമ നിരൂപക ശ്രദ്ധ നേടിയെങ്കിലും അദ്ദേഹത്തിന് കനത്ത നഷ്ടം വരികയും നിര്‍മ്മാണം തന്നെ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. പക്ഷെ അദ്ദേഹത്തിന് സിനിമയോടുണ്ടായിരുന്ന സ്‌നേഹം അടുത്ത തലമുറയിലേക്ക് കൈമാറപ്പെട്ടു. 34 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മൂത്ത മകന്‍ റോണി തിരക്കഥയെഴുതുകയും ഇളയമകന്‍ റോബി സംവിധാനം ചെയ്യുകയും ചെയ്ത സിനിമയില്‍ നായകന്‍ അഥേ മെഗാസ്റ്റാര്‍ മമ്മൂട്ടി. ജീവിതം ഒരു വൃത്തം പൂര്‍ത്തിയാക്കുന്നു'' എന്നായിരുന്നു അഞ്ജുവിന്റെ കുറിപ്പ്.

Mammootty

ഈ കുറിപ്പ് പങ്കുവച്ചു കൊണ്ടുള്ള നടന്‍ അസീസ് നെടുമങ്ങാടിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. ''മഹായാനത്തിലെ ചന്ദ്രുവിനെ അറിയാത്ത മമ്മൂട്ടി ആരാധകര്‍ കാണാന്‍ സാധ്യത ഇല്ല. ഇക്കായ്ക് മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത സിനിമയും കഥാപാത്രവും. റോണിയുടെയും റോബിയുടെയും അച്ഛന്‍ ആണ് 1989ഇല്‍ മമ്മൂട്ടിയെ നായകനാക്കി 'മഹായാനം' എന്ന ക്ലാസിക് നിര്‍മിച്ചത്. ഇന്ന് 34 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്തമകന്റെ തിരക്കഥയില്‍ ഇളയമകന്‍ സംവിധാനം ചെയ്തു അതേ മമ്മൂട്ടിയെ നായകന്‍ ആക്കി മറ്റൊരു സൂപ്പര്‍ഹിറ്റ് സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു. 'തലമുറകളുടെ നായകന്‍' എന്ന വിശേഷണതിനു ഇതിലും അര്‍ഹനായ മറ്റൊരു നടനില്ല. ഒരേ ഒരു മമ്മൂട്ടി'' എന്നാണ് അസീസ് കുറിച്ചത്.

സംവിധാനത്തില്‍ തുടക്കക്കാരന്‍ ആണെങ്കിലും ഛായാഗ്രാഹകനായി നേരത്തെ തന്നെ കയ്യൊപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് റോബി. ഗ്രേറ്റ് ഫാദര്‍, വെള്ളം, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു റോബി. സഹോദരനും നടനുമായ റോണി മുഹമ്മദ് ഷാഫിയുമായി ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. റോണി ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X