twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒളിമ്പിക് മെഡല്‍ വാങ്ങിച്ചപ്പോള്‍ പോലും കൈ വിറച്ചിട്ടില്ല; ശ്രീജേഷിനെ നേരിട്ടെത്തി അഭിനന്ദിച്ച് മമ്മൂട്ടി

    |

    പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ ഗോള്‍ കീപ്പറും സൂപ്പര്‍താരവുമാണ് പി ആര്‍ ശ്രീജേഷ്. രാജ്യത്തിന് അഭിമാനമായി മാറിയ ശ്രീജേഷിനെ വന്‍ മതില്‍ എന്ന പേരിട്ടാണ് ഇന്ത്യ അഭിനന്ദിച്ചത്. കേരളത്തിനും അഭിമാനമായി മാറിയ ശ്രീജേഷിനെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ എത്തിയിരിക്കുകയാണ് മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടി.

    ഗ്ലാമര്‍ ലുക്കില്‍ ബിജു മേനോന്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാംഗ്ലാമര്‍ ലുക്കില്‍ ബിജു മേനോന്‍ ചിത്രത്തിലെ നായിക; ചിത്രങ്ങള്‍ കാണാം

    എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിനെ അഭിനന്ദിച്ചത്. ബൊക്ക നല്‍കി കൊണ്ടാണ് മമ്മൂട്ടി ശ്രീജേഷിനെ അഭിനന്ദിച്ചത്. ഒളിമ്പിക്‌സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ പോലും ഇതുപോലെ കൈ വിറച്ചിരുന്നില്ലെന്നാണ് മമ്മൂട്ടിയില്‍ നിന്നും പൂച്ചെണ്ട് സ്വീകരിച്ചു കൊണ്ട് ശ്രീജേഷ് പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം നിര്‍മ്മാതാക്കളായ ആന്റോ ജോസഫും ബാദുഷയും ശ്രീജേഷിന്റെ വീട്ടിലെത്തിയിരുന്നു.

    Recommended Video

    മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും 40 ഏക്കർ ഭൂസ്വത്ത് നഷ്ടപ്പെടില്ല | FIlmiBeat Malayalam

    സര്‍ക്കാര്‍ പാരിതോഷികം

    നേരത്തെ പിആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് കോടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്‌സില്‍ വെങ്കലമാണ് ഇന്ത്യ നേടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം ഒരു മെഡല്‍ നേടുന്നത്.

    സ്വപ്നം

    വലിയ അഭിമാനമെന്നാണ് പാരിതോഷികത്തെക്കുറിച്ച് ശ്രീജേഷ് പറഞ്ഞത്. ഒളിമ്പിക് മെഡല്‍ ആയിരുന്നു സ്വപ്നം. അതൊരിക്കലും മറ്റ് പാരിതോഷികങ്ങള്‍ മോഹിച്ചായിരുന്നില്ല. ലഭിക്കുന്നതെല്ലാം വലിയ അംഗീകാരങ്ങളാണ്. അതില്‍ വലിയ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. 49 വര്‍ഷത്തിന് ശേഷം ഒരു മലയാളിയ്ക്ക് ലഭിക്കുന്ന ഒളിമ്പിക് മെഡല്‍ എന്നതിന്റെ മഹത്വം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ വന്‍ തുകയും സ്ഥാനക്കയറ്റുവം തരുന്നതെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

    ടിസ്ഥാന സൗകര്യങ്ങളും

    പബാജും ഹരിയാനയും പോലുള്ള സംസ്ഥാനങ്ങള്‍ അവിടുത്തെ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ക്ക് നല്‍കുന്ന പോലുള്ള പ്രോത്സാഹനമാണിതെന്നും കേരളത്തില്‍ വലിയ വേരോട്ടമില്ലാത്ത ഹോക്കി പോലൊരു ഗെയിമിലടക്കം കൂടുതല്‍ കുട്ടികള്‍ കടന്നു വരാന്‍ ഇത് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായിരും ശ്രീജേഷ് പറഞ്ഞു. അവര്‍ക്ക് വേണ്ടിയുടെ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സാഹചര്യങ്ങളും ഒരുക്കാനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും താരം പറഞ്ഞു.

    41 വര്‍ഷങ്ങള്‍

    41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഹോക്കിയ്ക്ക് ഒരു ഒളിമ്പിക് മെഡല്‍ നേടാന്‍ സാധിക്കുന്നത്. ഇന്ത്യയുടെ വെങ്കലത്തിനായുള്ള പോരാട്ടത്തിലടക്കം നിര്‍ണ്ണാടക പ്രകടനമായിരുന്നു ശ്രീജേഷ് കാഴ്ചവച്ചത്. ജര്‍മനിക്കെതിരെയായിരുന്നു വെങ്കലത്തിനായുള്ള മത്സരം. ഇതില്‍ 13 പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് നേരിട്ടത്. ഒരു തവണമാത്രമാണ് ജര്‍മനിയ്ക്ക് ശ്രീജേഷിനെ മറികടക്കാനായത്. മത്സരത്തിന്റെ അവസാന നിമിഷം അടക്കം ശ്രീജേഷ് നടത്തിയ മിന്നും സേവുകളാണ് ഇന്ത്യയ്ക്ക് 5-4 ന് വിജയം ഒരുക്കിയത്. നേട്ടത്തില്‍ ശ്രീജേഷിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

    കടുത്ത തീരുമാനം എടുത്ത് സെയ്ഫും കരീനയും; പിന്തിരിപ്പിച്ചത് സാറയുടെ വാക്കുകള്‍കടുത്ത തീരുമാനം എടുത്ത് സെയ്ഫും കരീനയും; പിന്തിരിപ്പിച്ചത് സാറയുടെ വാക്കുകള്‍

    അതേസമയം മലയാള സിനിമയില്‍ അമ്പതാണ്ട് പിന്നിട്ട മമ്മൂട്ടിയെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ പണം മുടക്കിയുള്ള വലിയ ആദരമൊന്നും തനിക്ക് വേണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ ഇതും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചു കൊണ്ട് മന്ത്രി സജി ചെറിയാന്‍ വിളിച്ചപ്പോഴായിരുന്നു മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. മമ്മൂട്ടിയുടെ നിലപാട് അംഗീകരിക്കുന്നതായും ചെറിയ ചടങ്ങായി നടത്തുമെന്നുമാണ് മന്ത്രി അറിയിച്ചത്. സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത് മാത്രമല്ല, അദ്ദേഹം സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം എന്നാണ് മന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.

    Read more about: mammootty
    English summary
    mammootty visits olympics medal winning hockey player pr sreejesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X