69ാമത് സൗത്ത് ഫിലിം ഫെയർ: മികച്ച നടനുള്ള അവാർഡ് തിളക്കത്തിലും വയനാടിന്റെ ദുഖത്തിൽ പങ്കുചേർന്ന് മമ്മൂട്ടി
സൗത്ത് ഇന്ത്യയുടെ വലിയ ആഘോഷരാവായിരുന്നു ഇന്നലെ ഹൈദരബാദിൽ വെച്ച് നടന്നത്. 69ാമത് സൗത്ത് ഫിലിം ഫെയർ അവാർഡുകൾ പ്രഖ്യാപിച്ചു. പതിവു പോലെ മലയാളത്തിന് അഭിമാന നിമിഷമായിരുന്നു ഓരോ അവാർഡും. ഇത്തവണയും അർഹതപ്പെട്ട കൈകളിലാണ് അവാർഡുകൾ ലഭിച്ചത്. മലയാളത്തിൽ നിന്ന് നിരവധി അഭിനേതാക്കളും ടെക്നിഷ്യൻസും പങ്കെടുത്തു. മലയാളത്തിലെ അവാർഡുകൾക്കായി മലയാളികൾ കാത്തിരിക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ ഇത്തവണ മികച്ച നടനായി അവാർഡ് നേടിയത് മമ്മൂട്ടിയാണ്.
മമ്മൂട്ടി തന്റെ 15ാമത് സൗത്ത് ഫിലിം ഫെയർ അവാർഡാണ് ഇത്തവണ പങ്കെടുത്തത്. ശരിക്കും ഏറെ അഭിമാന നിമിഷമാണെങ്കിലും കേരളത്തിന്റെ ദുഖത്തിനൊപ്പമാണ് താനും എന്നാണ് മമ്മൂട്ടി പറഞ്ഞത്. "ഇത് എന്റെ 15ാമത് ഫിലിം ഫെയർ അവാർഡാണ്. ഇത് 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. ഇതൊരു ബൈലിങ്ക്വൽ ചിത്രമാണ്. തമിഴിലും മലയാളത്തിലുമാണ് ഈ സിനിമ എടുത്തിരിക്കുന്നത്. മാത്രമല്ല ഈ ചിത്രം ഞാൻ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

എന്റെ സംവിധായകനോടും നൻപകൽ നേരത്ത് മയക്കം ചിത്രത്തിന്റെ ക്രൂവിനോടും പിന്നെ എന്റെ കൂടെ അഭിനയിച്ചവർക്കും നന്ദി പറയുന്നു. ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഇത് ശരിക്കും ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാൽ എനിക്കിത് ദുഖകരമായ ഒരു സമയമാണ്. വയനാടിന്റെ ഈ ദുരവസ്ഥയിൽ ഏറെ വിഷമമുണ്ട്. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ഈ അവസരത്തിൽ ഞാൻ ഓർമിക്കുന്നു.
അവിടെ ഉള്ളവർക്കു വേണ്ടി നിങ്ങൾ എല്ലാവരും കഴിയുന്ന പോലെ സഹായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കഴിയുന്ന പോലെ അവരെ സപ്പോർട്ട് ചെയ്യുക. നന്ദി." മമ്മൂട്ടിയുടെ ഈ വാക്കുകൾ ഏറെ മനസിൽ തട്ടുന്നതായി തോന്നി. അവാർഡ് ലഭിച്ചപ്പോഴും മലയാളികളുടെ ആ ദുഖത്തിനൊപ്പം കൈകോർത്ത് നിൽക്കുകയാണ് മമ്മൂട്ടി. വേദിയൽ വിക്രം സിദ്ധാർത്ഥ് എന്നിവരും മമ്മൂട്ടിക്കൊപ്പം നിൽക്കുന്നുണ്ട്. മമ്മൂട്ടി വേദിയിൽ എത്തിയപ്പോൾ തൊട്ട് ആളുകൾ ഏറെ ആവേശത്തിലായിരുന്നു.

നിരവധി താരങ്ങളാണ് ഹൈദരബാദിലെ പരിപാടിയിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്ന് ജഗദീഷ്, പൂർണിമ ഇന്ദ്രജിത്ത്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. നൻപകൽ നേരത്ത് മയക്കം, കാതൽ ദ് കോർ എന്നീ ചിത്രങ്ങളായിരുന്നു നോമിനേഷനിൽ ഉണ്ടായിരുന്നത്. എന്നാൽ നൻപകൽ നേരത്ത് മയക്കത്തിനാണ് അവാർഡ് നേടിയത്. കാതൽ ദ് കോർ എന്ന ചിത്രത്തിലെ അഭിനയത്തിന് ജ്യോതികക്ക് ബെസ്റ്റ് ആക്ടറസ് ക്രിറ്റിക്സ് അവാർഡ് ലഭിച്ചു.
മമ്മൂട്ടിയുടെ 15ാമത് അവാർഡ് രാവാണ് ഇത്തവണ ഹൈദരബാദിൽ വെച്ച് നടന്നത്. തുറമുഖം, ഇരട്ട, പുരുഷ പ്രേതം, നേര്, തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് നിരവധി അവാർഡുകൾ നേടാൻ സാധിച്ചു. ഒപ്പം മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ്. സൗത്ത് ഇന്ത്യയിലെ മികച്ച താരങ്ങളെല്ലാം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഫൽമി തോട്ട്സ് എന്ന ചാനലിലൂടെയാണ് ഈ വീഡിയോ വൈറലായത്.


Click it and Unblock the Notifications











