അമേരിക്കൻ പയ്യനെ നോക്കാൻ ഫ്രണ്ട്സും ഡോക്ടറും പറഞ്ഞു; ക്യാൻസർ വീണ്ടും വന്നപ്പോൾ തിരിച്ചറിവുണ്ടായി!

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. ആദ്യ കാഴ്ചയില്‍ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. ഓണ്‍ സ്‌ക്രീനില്‍ സന്തോഷം പടര്‍ത്തുന്ന മംമ്തയുടെ ഓഫ് സ്‌ക്രീനിലെ മംമ്തയുടെ ജീവിതം എന്നും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.

ക്യാന്‍സറിന്റെ രൂപത്തിലാണ് വിധി മംമ്തയെ ആദ്യം പരീക്ഷിച്ചത്. എന്നാല്‍ ധീരതയോടെ തന്നെ അതിനെ നേരിടാനും അതിജീവിക്കാനും മംമ്തയ്ക്ക് സാധിച്ചു. ഇന്ന് താരം മറ്റൊരു രോഗവുമായുള്ള പോരാട്ടത്തിലാണ്. ഓട്ടോ ഇമ്യൂണ്‍ പ്രതിസന്ധിയെയാണ് മംമ്ത ഇപ്പോള്‍ നേരിടുന്നത്. തനിക്ക് വിറ്റിലിഗോ ആണെന്ന് മംമ്ത ഈയ്യടുത്ത് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് തന്റെ ദേഹത്തിന്റെ നിറം നഷ്ടമാവുകയാണെന്നും താരം പറഞ്ഞിരുന്നു.

രണ്ട് ജീവിതം നയിക്കുന്നവള്‍

വിദേശത്തും കേരളത്തിലുമായി ജീവിക്കുന്ന താരമാണ് മംമ്ത. താരത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രണ്ട് ജീവിതം നയിക്കുന്നവള്‍. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലോസാഞ്ചലസിലെ ജീവിതത്തെക്കുറിച്ചും യാത്രയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചുമൊക്കെ മംമ്ത മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എഴുപത്തിയഞ്ച് ശതമാനവും ഇപ്പോഴും ആ ബോക്‌സുകളില്‍ ആണ്

എന്നും യാത്ര ഇഷ്ടമാണ്. വെറുതെയിരിക്കാനുള്ള സമയം കിട്ടിയാല്‍ ബാഗുമെടുത്ത് ഇറങ്ങുമെന്നാണ് മംമ്ത പറയുന്നത്. ചിലപ്പോള്‍ ദുബായിലേക്കും ചിലപ്പോള്‍ ബഹ്‌റൈനിലേക്കും അതുമല്ലെങ്കില്‍ തനിക്ക് ഏറ്റഴും ഇഷ്ടപ്പെട്ട നാടായ ലോസ് ആഞ്ചല്‍സിലേക്കും പോകുമെന്നാണ് മംമ്ത പറയുന്നത്. അതുപോലൊരു യാത്രയില്‍ എടുത്ത തന്റെ ചിത്രവും ഈയ്യടുത്ത് മംമ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

2014 ലാണ് ഞാന്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി ലോസ് ആഞ്ചല്‍സിലേക്ക് പോകുന്നത്. കഴിഞ്ഞ വര്‍ഷം അവിടുത്തെ ഫ്‌ളാറ്റു വിട്ട് കൊച്ചിയിലേക്ക് മടങ്ങി പോന്നു. എട്ടു വര്‍ഷം കൊണ്ടു നടന്ന എല്ലാ സാധനങ്ങളും അവിടെ സ്‌റ്റോറേജില്‍ വച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. ജീവിതത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും ഇപ്പോഴും ആ ബോക്‌സുകളില്‍ ആണെന്ന് പറയാമെന്നാണ് താരം പറയുന്നത്.

ഒറ്റയ്ക്ക് നേരിട്ടതു കൊണ്ടു മാത്രമല്ല

പലരും കരുതിയിരിക്കുന്നത് താന്‍ ഇപ്പോഴും യുഎസില്‍ ആണെന്നാണെന്നും താരം പറയുന്നു. പക്ഷെ മംമ്ത കൊച്ചിയില്‍ തന്നെയുണ്ട്. സിനിമകളുടെ തിരക്കിലായതോടെ പണ്ടത്തെ പോലെ പറക്കല്‍ കുറവാണെന്നും താരം പറയുന്നു. എങ്കിലും ഇപ്പോഴും ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ലോസാഞ്ചലസിലേക്ക് തിരിച്ചു പറക്കാനാണ് തനിക്ക് തോന്നുന്നതെന്നും താരം പറയുന്നു.

പണ്ടു ക്യാന്‍സര്‍ ചികിത്സയ്ക്കായി പോയി ഒറ്റയ്ക്ക് നേരിട്ടതു കൊണ്ടു മാത്രമല്ല തനിക്ക് ആ നാടിനോട് ഇത്ര ഇഷ്ടമെന്നും മംമ്ത പറയുന്നു. സ്വാതന്ത്ര്യം, സ്വകാര്യത, നിയമങ്ങള്‍ ഇതൊക്കെയാണ് ലോസാഞ്ചലസ് തന്നെ മടക്കി വിളിക്കാനുള്ള കാരണങ്ങളായി മംമ്ത പറയുന്നത്.

ഷോട്ട് കട്ടുകള്‍ക്ക് താനില്ല

അവിടെ സ്ഥിരമായി നില്‍ക്കാന്‍ അമേരിക്കന്‍ ചെറുക്കനെ തപ്പിയെടുക്കാന്‍ കൂട്ടുകാരും ചികിത്സിക്കുന്ന ഡോക്ടര്‍മാരും തന്നോട് പറയാറുണ്ടെന്നും മംമ്ത പറയുന്നു. എന്നാല്‍ അത്തരം ഷോട്ട് കട്ടുകള്‍ക്ക് താനില്ലെന്നാണ് മംമ്തയുടെ നിലപാട്. പക്ഷെ രണ്ട് ജീവിതമാണ് താന്‍ നയിക്കുന്നതെന്നും താരം പറയുന്നു. ഒന്ന് അവര്‍ക്കറിയാവുന്ന മംമ്തയും അപ്പുറത്ത് എന്റെ സിനിമ, നാട്, അച്ഛനമ്മമാര്‍. അതൊക്കെ വിട്ടു പോകാനാകുമോ എന്നാണ് താരം ചോദിക്കുന്നത്.

ഇമോഷണല്‍ ലൈഫ് സ്റ്റൈല്‍ തെറ്റായിരുന്നു

ക്യാന്‍സര്‍ വീണ്ടും തിരിച്ചു വന്നപ്പോള്‍ ജീവിതത്തില്‍ വലിയ തിരിച്ചറിവുണ്ടായി. എന്റെ ഇമോഷണല്‍ ലൈഫ് സ്റ്റൈല്‍ തെറ്റായിരുന്നുവെന്നാണ് മംമ്ത പറയുന്നത്. അതുകൊണ്ട് തന്നെ ഇമോഷണല്‍ മാലിന്യങ്ങള്‍ മനസില്‍ എടുത്തു വെയ്ക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. ഇപ്പോള്‍ മനസിനെ സുന്ദരമായി ശൂന്യമാക്കി വച്ച് സന്തോഷിക്കാന്‍ തനിക്ക് പറ്റുന്നുണ്ടെന്നും താരം പറയുന്നു. ആ ശൂന്യത തിരിച്ചറിയാന്‍ പറ്റുന്നുണ്ടെന്നും അതില്‍ മുന്നോട്ട് പോകാനും സാധിക്കുന്നുണ്ടെന്നും മംമ്ത കൂട്ടിച്ചേര്‍ക്കുന്നു.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X