എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്, പിടിച്ചു നില്‍ക്കുക സഹോദരീ; വിറ്റിലിഗോയുള്ള യുവതിയോട് മംമ്ത
തനിക്ക് വിറ്റിലിഗോ അഥവ വെള്ളപ്പാണ്ട് എന്ന ഓട്ടോ ഇമ്യൂണോ ഡിസോര്‍ഡര്‍ ആണെന്നുള്ള മംമ്ത മോഹന്‍ദാസിന്റെ തുറന്നു പറച്ചില്‍ വലിയ വാര്‍ത്തയായിരുന്നു. മരണത്തെ മുന്നില്‍ കണ്ട ക്യാന്‍സറിനെ അതിജീവിച്ച് ജീവിതവും കരിയറും തിരികെ പിടിച്ച നടിയാണ് മംമ്ത. സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് മംമ്തയെ തേടി വീണ്ടുമൊരു ആരോഗ്യ പ്രശ്‌നം വരുന്നത്. വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.
ഇപ്പോഴിതാ ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം മാറിയ കൈ ആണ് മംമ്ത പങ്കുവച്ച ചിത്രത്തിലുള്ളത്. യഥാര്‍ത്ഥ നിറം നഷ്ടമായി വെള്ള നിറമായ തൊലിപ്പുറത്ത് മേക്കപ്പ് ഇടുന്നതിന് മുമ്പുള്ള ചിത്രമാണ് മംമ്ത പങ്കുവച്ചിരിക്കുന്നത്. വാനിലെ ആകാശത്തെ ചോക്ലേറ്റ് സ്പര്‍ശിച്ചപ്പോള്‍. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിറ്റിലിഗോ ദിനം ആശംസിക്കുന്നു എന്നാണ് ചിത്രത്തോടൊപ്പം മംമ്ത എഴുതിയിരിക്കുന്നത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നിങ്ങള്‍ പലര്‍ക്കും പ്രചോദനമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവരും കമന്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ മംമ്തയുടേത് പോലെ സമാനമായ രീതിയില്‍ വിറ്റിലിഗോയെ നേരിടുന്ന ഒരു യുവതിയുടെ കമന്റും അതിന് മംമ്ത നല്‍കിയ മറുപടിയുമൊക്കെ ശ്രദ്ധ നേടുകയാണ്.
എനിക്ക് കണ്ണുകളുടെ താഴെയും കഴുത്തിലും വിറ്റിലിഗോ ഉണ്ട്. കണ്ണിന് താഴെയുള്ള ചോക്ലേറ്റ് സ്‌കിന്നിലെ വെള്ള പാട് കാരണം എല്ലാവരും അതെന്താണെന്ന് ചോദിക്കും. ചിലപ്പോഴാക്കെ പ്രതികരണങ്ങള്‍ വല്ലാതെ പേഴ്‌സണല്‍ ആയി മാറുമ്പോഴും ഞാന്‍ കരുത്തോടെ നില്‍ക്കുകയാണ്. എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ മംമ്ത മറുപടിയുമായെത്തി.
ചികിത്സയുണ്ടെന്നാണ് യുവതിയ്ക്ക് മംമ്ത നല്‍കിയ മറുപടി. ആത്മവിശ്വാസത്തോടെയും സത്യസന്ധമായും സംസാരിക്കാന്‍ സാധിക്കുന്ന റിസള്‍ട്ട് ലഭിക്കുമ്പോള്‍ ഞാന്‍ വീഡിയോ ചെയ്യുന്നതായിരിക്കും. ഒരു കാര്യത്തിന് വേണ്ടി വാദിക്കുക എന്നത് വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. നിങ്ങള്‍ക്ക് മനസിലാകുമെന്നുറപ്പാണ്. കരുത്തോടെയിരിക്കുക സഹോദരീ. കാരണം എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്. അതോടൊപ്പം ജീവിക്കുക എന്നത് വെല്ലുവിളിയാണ്. പക്ഷെ മറികടക്കാന്‍ സാധിക്കാത്തതാണ്. പിടിച്ചു നില്‍ക്കുക എന്നും മംമ്ത പറയുന്നു.

വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല. ഇതൊരു ഇമ്യൂണ്‍ ഡിസോര്‍ഡര്‍ ആണ്. ആര്‍ക്കും ഏതു പ്രായത്തിലും സംഭവിക്കാം. മലയാളത്തില്‍ നമ്മളിതിനെ പാണ്ട് എന്ന് വിളിക്കും എന്നായിരുന്നു മറ്റൊരു കമന്റ്. തെറ്റ്. ചികിത്സയുണ്ടെന്ന് മംമ്ത മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ ചികിത്സയുണ്ട് പക്ഷെ പരിഹാരമില്ല. അതിലൊരു വ്യത്യാസമുണ്ടെന്നായിരുന്നു കമന്റിട്ടയാളുടെ മറുപടി. പിന്നാലെ വിശദീകരണവുമായി മംമ്ത എത്തുകയായിരുന്നു.
ഇവിടെ പോസിറ്റീവ് സ്ഥിരീകരണങ്ങള്‍ പങ്കുവെക്കുക. എന്റെ അവസ്ഥയില്‍ ഇനി ഒരു ചികിത്സയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ ചികിത്സിക്കുമ്പോള്‍ ഒരു പ്രതിവിധി കണ്ടെത്താനുള്ള ശരിയായ മാനസികാവസ്ഥ ഉണ്ടായിരിക്കുകയും നിഷേധിക്കാതിരിക്കുകയും ചികിത്സയില്‍ നിന്ന് യാഥാര്‍ത്ഥ്യബോധമുള്ള പ്രതീക്ഷകള്‍ ഉണ്ടായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അതുകൊണ്ട് ചികിത്സിക്കാവുന്നതാണെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം. നിങ്ങള്‍ ചികിത്സയിലാണെന്നോ ഇതിനകം ചികിത്സിച്ചിട്ടുണ്ടെന്നോ ഞാന്‍ ഊഹിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ കരുത്തുണ്ടാകട്ടെ എന്നായിരുന്നു മംമ്തയുടെ മറുപടി.


Click it and Unblock the Notifications











