എന്തിന് വെറുതെ വിട്ടു, കൊന്നുകളയണം അവനെ! രൂക്ഷ പ്രതികരണവുമായി മംമ്ത മോഹന്‍ദാസ്

കേരള മനസാക്ഷിയെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഡോകര്‍ വന്ദന ദാസിന്റെ കൊലപാതകം. ചികിത്സയ്ക്കിടെയായിരുന്നു ഡോക്ടറിനെ കൊലപ്പെടുത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തിലുള്ള നടി മംമ്ത മോഹന്‍ദാസിന്റെ പ്രതികരണം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസം ബോട്ടപകടത്തില്‍ നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തേയും കൂട്ടിച്ചേര്‍ത്താണ് മംമ്തയുടെ പ്രതികരണം.

ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന സംഭവങ്ങളെന്നാണ് മംമ്ത പറയുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത് തന്നെ സുരക്ഷിതമല്ലെന്നും മംമത് പറയുന്നുണ്ട്. നേരത്തെ ബോട്ടപകടത്തെക്കുറിച്ചും മംമ്ത ശക്തമായി പ്രതികരിച്ചിരുന്നു. പിന്നാലെയാണ് താരം സുരക്ഷയെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

Mamta Mohandas

നിയന്ത്രണാതീതമായ മനസുകളുടെ ഇരയായി മാറുകയാണോ നിഷ്‌കളങ്കരായ മനുഷ്യര്‍. ഇതുപോലെ മനോനില തെറ്റിയവര്‍ ചുറ്റുമുണ്ടാകുന്നത് ഒട്ടും സുരക്ഷതമല്ല. ഇനിയും ഇത് അവഗണിക്കാനാകില്ല. മതിയായ സുരക്ഷാ സംവിധാനത്തിന്റേയും അധികൃതകരില്‍ നിന്നുമുണ്ടാകേണ്ട സാമാന്യ ബോധത്തിന്റേയും അഭാവത്തിന്റെ മറ്റൊരു തെളിവാണിത്. വിവരക്കേട്. ഒരേ ആഴ്ച തന്നെ' എന്നായിരുന്നു മംമ്ത കുറിച്ചത്.

''ഡോക്ടര്‍ വന്ദന ദാസിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു. അവര്‍ കടുന്നു പോകുന്ന അവസ്ഥ ചിന്തിക്കാന്‍ പോലും വയ്യ. അവരുടെ ഏക മകളായിരുന്നു. പറഞ്ഞത് പോലെ, പോയവര്‍ക്ക് പോയി. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒന്നും മാറുന്നില്ല. എല്ലാം മറക്കപ്പെടുന്നു. നമ്മുടെ സിസ്റ്റവും അത് സൃഷ്ടിക്കുന്നവരുമെവിടെ? വലിയ മാറങ്ങള്‍ തന്നെ വേണ്ടി വരും. പക്ഷെ എപ്പോള്‍? ആര്? ഈ രാജ്യത്തില്‍ എല്ലാം എന്നെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിച്ച് ജീവിച്ച് മരിക്കാനാണ് വിധി'' എന്നും മംമ്ത പറയുന്നു.

എന്നെ അസ്വസ്ഥപ്പെടുത്തുന്ന മറ്റൊരു കാര്യം, ഇത്രയും ക്രൂരമായ കൊലപാതകത്തിന് ഇത്രയധികം ദൃക്‌സാക്ഷികളുണ്ടായിട്ടും എന്തുകൊണ്ടാണ് ഉടനടി നടപടിയുണ്ടാകാത്തത് എന്നതാണ്. ആ വിവരംകെട്ടവനെ കൊന്നു കളയൂ! എനിക്ക് മനസിലാകുന്നില്ല! എന്നും മംമ്ത പറയുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.

അതേസമയം മഹേഷും മാരുതിയുമാണ് മംമ്തയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആസിഫ് അലിയായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം തീയേറ്ററില്‍ നേടാനായില്ല. ഈയ്യടുത്തായിരുന്നു മംമ്തയുടെ ആരോഗ്യ പ്രശ്നം വാർത്തകളില്‍ ഇടം നേടിയത്.

Mamta Mohandas

ശരീരത്തിന് നിറം നഷ്ടമാകുന്ന ഓട്ടോ ഇമ്യൂണ്‍ പ്രശ്നമാണ് മംമ്ത നേരിടുന്നത്. താരം തന്നെയാണ് തന്റെ അവസ്ഥ തുറന്നു പറഞ്ഞത്. ശരീരത്തിന്റെ നിറം 70 ശതമാനവും നഷ്ടമായെന്നും ഇതിനാല്‍ മേക്കപ്പ് ചെയ്താണ് താന്‍ പുറത്തിറങ്ങുന്നതെന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞതോടെ താന്‍ തകർന്നു പോയെന്നും മംമ്ത പറഞ്ഞിരുന്നു.

നേരത്തേയും മംമ്തയ്ക്ക് ആരോഗ്യപ്രശ്നങ്ങളെ നേരിടേണ്ടി വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു മംമ്തയ്ക്ക് ക്യാന്‍സർ ബാധിക്കുന്നത്. എന്നാല്‍ ആ അവസ്ഥയെ താരം ധീരമായി തന്നെ നേരിടുകയും അതീജിവിക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ നിലവിലെ സാഹചര്യത്തേയും താരം മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്. നിരവധി സിനിമകളാണ് മംമ്തയുടേതായി അണിയറയിലുള്ളത്.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X