twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രതിസന്ധിയില്‍ കൂടെ നിന്നത് അമ്മ, ആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിയുന്നത് അപ്പോള്‍; മംമ്ത പറയുന്നു

    |

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മംമ്ത അഭിനയത്തില്‍ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ മിന്നും പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടുന്ന മംമ്ത തന്റെ ജീവിത പോരാട്ടം കൊണ്ട് പലര്‍ക്കും പ്രചോദനമായി മാറിയ താരമാണ്. ക്യാന്‍സറിനെ നേരിട്ട് അതിജീവിച്ചാണ് മംമ്ത പലര്‍ക്കും പ്രചോദനമായി മാറിയത്.

    സാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാംസാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാം

    ക്യാന്‍സറിനോടുള്ള തന്റെ പോരാട്ടത്തില്‍ കരുത്തായി കൂടെ നിന്നത് അമ്മയാണെന്നാണ് മംമ്ത പറയുന്നത്. കഴിഞ്ഞ ദിവസം സരിഗമപ ലിറ്റില്‍ ചാമ്പ്‌സില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മംമ്ത മനസ് തുറന്നത്. പരിപാടിയിലെ മത്സരാര്‍ത്ഥിയായ അവനിയും മംമ്തയെ പോലെ ക്യാന്‍സറിനെതിരെ പോരാടിയ കുട്ടിയാണ്. അവനിയുടെ പാട്ട് കേട്ടതിന് പിന്നാലെ സംസാരിക്കുകയായിരുന്നു മംമ്ത. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കൂടെ നിന്നത് എന്റെ അമ്മ

    എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ് എന്ന് മംമ്ത പറയുന്നു. അതേസമയംതന്നെ അസുഖത്തിന് മുന്‍പ് തങ്ങളുടെ ബന്ധത്തിന് താന്‍ അത്രമേല്‍ മൂല്യം കൊടുത്തിരുന്നില്ല എന്ന് തോന്നുന്നുവെന്നാണ് മംമ്ത പറയുന്നത്. എന്നാല്‍ രോഗത്തോടുള്ള പോരാട്ടത്തിനിടെയാണ് ആ ബന്ധത്തിന്റെ യഥാര്‍ത്ഥ മൂല്യം താന്‍ തിരിച്ചറിയുന്നത്. അവനിയെപ്പോലെ തന്നെ അവനിയുടെ കുടുംബത്തിനും ഒരു പ്രശംസ കൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മംമ്ത പറയുന്നു. ഈ സമയത്തു നമ്മളെ കെയര്‍ ചെയ്യുന്നവരും ഒട്ടേറെ സങ്കടങ്ങളില്‍ കൂടെ കടന്നു പോകുമെന്നും മംമ്ത പറയുന്നു. ചിലപ്പോള്‍ അമ്മയെ സമാധാനിപ്പിക്കാനായി നമ്മള്‍ അങ്ങോട്ട് ധൈര്യം കൊടുത്തിരിക്കും. അവനിയെക്കാള്‍ തന്റെ കൈയ്യടി താന്‍ മോളുടെ അമ്മക്കാണ് കൊടുക്കുന്നത്. നന്ദി ഇങ്ങനെ ഒരു കുട്ടിയെ ഞങ്ങള്‍ക്ക് തന്നതിനെന്ന് മംമ്ത അവനിയുടെ അമ്മയോടായി പറയുന്നു. കാഴ്ചക്കാരെ വികാരഭരിതരാക്കുന്നതായിരുന്നു മംമ്തയുടെ വാക്കുകള്‍.

    മിഴിയില്‍ നിന്നും മിഴിയിലേക്ക്

    മിഴിയില്‍ നിന്നും മിഴിയിലേക്ക് എന്ന ഗാനമാണ് അവനി പാടിയത്. പാട്ട് കേട്ട മംമ്ത പറഞ്ഞത് അവനി തന്നെ വേറൊരു ലോകത്തേക്ക് കൊണ്ട് പോയി എന്നായിരുന്നു. എന്തൊരു മനോഹരമായ ശബ്ദമാണ്. എന്നോട് ആരോ പറഞ്ഞു, മോളുടെ ഏറ്റവും വലിയ പേടി ശബ്ദം നഷ്ടമാകുമോ എന്നായിരുന്നു എന്ന്. അതുപോലെ പോയ ശബ്ദം തിരിച്ചു വന്നു എന്നൊക്കെ.എന്തായാലും തിരിച്ചു കിട്ടിയ ശബ്ദം മനോഹരമായിട്ടുണ്ടെന്നും ഗായികയെ അഭിനന്ദിച്ചു കൊണ്ട് മംമ്ത പറഞ്ഞു. പിന്നാലെ താരം അവനിയുടെ പോരാട്ടത്തെക്കുറിച്ച് വാചാലയാവുകയായിരുന്നു.

    അവനിയുടെ ജീവിതം

    അവനിയുടെ ജീവിതം പ്രശംസ അര്‍ഹിക്കുന്നത് തന്നെയാമെന്നും സ്വന്തം പോരാട്ടത്തിനിടയിലും ഇവിടെ വരെ എത്തിയ അവനി തനിക്കും ഒരു പ്രചോദനമാണെന്നാണ് മംമ്ത പറയുന്നത്. ഇതിന് അവനി നല്‍കിയ മറപടി, തന്റെ പ്രചോദനം മംമ്ത ആണെന്നായിരുന്നു. അവനി എല്ലാവരേക്കാളും പക്വതുള്ള കുട്ടിയാണെന്ന് താന്‍ കേട്ടുവെന്നും ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് അവനിയെ അങ്ങനെയാക്കിയതെന്നും പറഞ്ഞ മംമ്ത ഈ യാത്ര തന്നെയാണ് അവനിയ്ക്കുള്‌ല ഏറ്റവും വലിയ അനുഭവമെന്നും പറയുന്നു. അത് ഒരു സമ്മാനമാണെന്നു ഓര്‍ക്കുക. ലിംഫോമ ചികില്‍സിച്ചു മാറ്റുവാന്‍ കഴിയുന്ന ഒരു കാന്‍സര്‍ തന്നെയാണ് പക്ഷെ വര്‍ഷങ്ങള്‍ കഴിയുമ്പോ ഇടയ്ക്കിടെ ഒരു അതിഥിയായി അത് പിന്നെയും എത്തും. എനിക്കും ഇടക്കിടെ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ഇപ്പോഴും ഞാന്‍ അതിന്റെ ഒരു തിരിച്ചു വരവ് പ്രതീക്ഷയ്ക്കുന്നു. ജീവിതം ആസ്വദിക്കണമെന്നും മംമത് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

    അച്ഛന്റെ നായികമാരെ ഉപദ്രവിക്കും; ഒടുവില്‍ എക്തയ്ക്ക് സെറ്റില്‍ വിലക്കേര്‍പ്പെടുത്തി സിനിമാലോകംഅച്ഛന്റെ നായികമാരെ ഉപദ്രവിക്കും; ഒടുവില്‍ എക്തയ്ക്ക് സെറ്റില്‍ വിലക്കേര്‍പ്പെടുത്തി സിനിമാലോകം

    Recommended Video

    Interview with Unni mukundan | FilmiBeat Malayalam
    ഭ്രമം

    ഭ്രമം ആണ് മംമ്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായാണ് മംമ്ത എത്തിയത്. ഹിന്ദി ചിത്രമായ അന്ധാദുനിന്റെ മലയാളം റീമേക്ക് ആയിരുന്നു ഭ്രമം. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്.

    Read more about: mamta mohandas
    English summary
    Mamta Mohandas Opens Up About Her Battle Against Cancer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X