ശരീരത്തിന്റെ 70% വെള്ള, മേക്കപ്പിട്ട് ബ്രൗണ്‍ ആക്കണം! രോഗം പറഞ്ഞപ്പോള്‍ വീട്ടുകാര്‍ തകർന്നുപോയി: മംമ്ത

ഈയ്യടുത്തായിരുന്നു തനിക്ക് വിറ്റിലിഗോ (വെള്ളപ്പാണ്ട്) ആണെന്ന് നടി മംമ്ത മോഹന്‍ദാസ് തുറന്ന് പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തുറന്നു പറച്ചില്‍ നടത്തുന്നത്. ഇപ്പോഴിതാ തന്റെ ആരോഗ്യവാസ്ഥയെക്കുറിച്ച് വീട്ടുകാരോട് തുറന്ന് പറഞ്ഞപ്പോള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മംമ്ത മോഹന്‍ദാസ്.

ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത മനസ് തുറന്നത്. താന്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറയാന്‍ തീരുമാനിച്ചതിനെക്കുറിച്ചും മംമ്ത സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എട്ടോ ഒമ്പതോ മാസം മിണ്ടാതിരുന്നു

എട്ടോ ഒമ്പതോ മാസം മിണ്ടാതിരുന്ന ശേഷമാണ് ഈയ്യടുത്ത് ഞാന്‍ എന്റെ ഓട്ടോ ഇമ്യൂണ്‍ കണ്ടീഷനെക്കുറിച്ച് സംസാരിച്ചത്. ഞാനതേക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ആളുകള്‍ അത് കാണുകയും എന്നോട് ചോദിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. എന്നോട് ഒരാള്‍ ചോദിച്ചത്്്, എന്തുപറ്റി മംമ്ത എന്തെങ്കിലും ആക്‌സിഡന്റ് പറ്റിയോ എന്നാണ്. അയാളെന്തിനാണ് അത് ചോദിക്കുന്നത്. ഒരു ആസിഡ് വിക്ടിമിനോട് ആരെങ്കിലും മുഖത്ത് ആസിഡൊഴിച്ചോ എന്ന് ചോദിക്കുമോ നമ്മള്‍. ബാഹ്യമായ പ്രശ്‌നം കാണുമ്പോള്‍ ആളുകള്‍ ചോദിക്കും. അപ്പോഴത് ബാധിക്കും.

വിറ്റിലിഗോ


ഞാന്‍ എന്റെ വിറ്റിലിഗോയെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് വളരെ വിഷമമായി. വളരെ പ്രയാസമായിരുന്നു. ഒരു ദിവസം എന്നോട് വിഷമമായിരു്ന്നു. അവര്‍ക്കൊന്നും മനസിലായില്ല. ഞാന്‍ അവരോട് പറയാതിരുന്നത് എന്താണെന്ന് ചോദിച്ചു. 14 ദിവസത്തേക്ക് ഞാന്‍ യുഎസിലായിരുന്നു. ആ സമയത്ത് എനിക്ക് വിറ്റിലിഗോ ഉണ്ടെന്ന് ഞാന്‍ മറന്നു പോയെന്ന് പറഞ്ഞു.

മൂന്ന് മാസം ഞാനൊരു ഡാര്‍ക്ക് ഫേസിലായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണുക ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി.

വീഡിയോ കോള്‍

കഴിഞ്ഞ ഒക്ടോബറിലെല്ലാം ഞാന്‍ എല്ലാ ദിവസവും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ വീഡിയോ കോള്‍ ചെയ്യാന്‍ പറ്റില്ല, ഞാന്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എനിക്ക് എന്റെ കരുത്ത് നഷ്ടമായി. കരഞ്ഞു കൊണ്ടിരുന്നു. പുറത്ത് പോകാന്‍ ഇഷ്ടമില്ലാതായി. ന്യൂ ഇയറിന് യുഎസ് പോയി. ആ രണ്ടാഴ്ച എനിക്ക് ഇങ്ങനൊന്ന് ഉണ്ടെന്നേ മറന്നു. ഷോര്‍ട്‌സ് ഒക്കെ ഇട്ടു തന്നെ പുറത്തു പോയി. സ്വാതന്ത്ര്യം അനുഭവിച്ചു. ഇന്ത്യയിലാണെങ്കില്‍ അത് സാധിക്കില്ലായിരുന്നു.

ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്

തിരികെ വന്ന ശേഷം ഒന്ന് പുറത്ത് പോകാമെന്ന് കരുതി. പെട്രോള്‍ പമ്പില്‍ കയറിയപ്പോള്‍ കാശ് കൊടുക്കാന്‍ വിന്‍ഡോ താഴ്ത്തി. എന്നെ കണ്ടതും അയാള്‍ അയ്യോ മാഡം എന്തുപറ്റി കഴുത്തിലൊക്കെ, എന്തെങ്കിലും ആക്‌സിഡന്റ് പറ്റിയോ എന്ന്. പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് ഞാന്‍ മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യ എന്തെന്ന് അറിയില്ല. ഇവരെ തിരുത്തുക സാധ്യമല്ല.

സമാന്തയുടെ വിഷയം പുറത്ത് വന്നപ്പോള്‍ ഞാനും ഇതിലൂടെ കടന്നു പോകുന്നുണ്ട്, പക്ഷെ ഞാനിതേക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ചിന്തിച്ചിരുന്നു. എന്താണെന്ന് എനിക്ക് തന്നെ വ്യക്തമായി അറിയില്ലായിരുന്നു. അവരുടെ മസിലുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു. വീണ്ടുമൊരു ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ആളുകളോട് എനിക്ക് സംസാരിക്കണ്ടായിരുന്നു. പിന്നീട് മറച്ചുവെക്കാന്‍ സാധിക്കാത്ത അവസ്ഥയായി. അങ്ങനെയാണ് ആ പോസ്റ്റിടുന്നത്.

എന്റെ ഭാരം കുറഞ്ഞു

അപ്പോഴേക്കും ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങുകയും ചെയ്തു. എന്റെ തലയിലെ ഭാരമൊന്ന് ഇറക്കിവെക്കാം എന്ന് കരുതി. ചുറ്റും വായുവുണ്ടെങ്കിലും ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. തുറന്ന് പറഞ്ഞ ശേഷം ഒരുപാട് പേര്‍ തങ്ങള്‍ക്കും ഇതേ അവസ്ഥയുണ്ടെന്ന് പറഞ്ഞ് മുന്നോട്ട് വന്നു. ഒരു പെണ്‍കുട്ടികളുമുണ്ടായിരുന്നു. അവരെ ഞാന്‍ മനസിലാക്കുന്നു. എന്റെ ഭാരം കുറഞ്ഞു. ഇപ്പോള്‍ ആരും ചോദിക്കില്ല എന്ത് പറ്റിയെന്ന്.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X