അന്ന് അദ്ദേഹം എന്നെ മംമ്ത മോഹന്‍ലാല്‍ എന്നാണ് വിളിച്ചത്, എന്റെ അവസാന സിസിഎല്‍ ഓര്‍മ: മംമ്ത

സിസിഎല്ലിനിടെയുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് മംമ്ത

മലയാള സിനിമയിലെ മിന്നും താരമാണ് മംമ്ത മോഹന്‍ദാസ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. അന്നൊരു പാട്ടും പാടി സിനിമയിലേക്ക് കടന്നു വന്ന മംമ്ത അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും മംമ്ത സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് താനെന്നും മംമ്ത തെളിയിച്ചിട്ടുണ്ട്.

മംമ്ത ഓഫ് സ്‌ക്രീനിലുമൊരു നായിക തന്നെയാണ്. ജീവിതത്തില്‍ ആദ്യം നേരിടേണ്ടി വന്ന വെല്ലുവിളി ക്യാന്‍സറായിരുന്നു. ക്യാന്‍സറിനെ അതിജീവിച്ചാണ് മംമ്ത ജീവിതവും കരിയറുമൊക്കെ തിരിച്ചു പിടിക്കുന്നത്. ഇതിനിടെ വിവാഹ മോചനത്തിലൂടേയും മംമ്തയ്ക്ക് കടന്നു പോകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ജീവിതത്തില്‍ മറ്റൊരു വെല്ലുവിളി നേരിടുകയാണ് മംമ്ത.

Mamta Mohandas

ശരീരത്തിന്റെ നിറം നഷ്ടമാകുന്ന ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നത്തിലൂടെയാണ് മംമ്ത ഇപ്പോള്‍ കടന്നു പോകുന്നത്. വിറ്റിലിഗോ എന്ന തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള മംമ്തയുടെ തുറന്ന് പറച്ചില്‍ ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ ശരീരത്തിന്റെ 70 ശതമാനവും ഇപ്പോള്‍ വെള്ളയാണെന്നും എന്നും തനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുന്നുണ്ടെന്നുമൊക്കെ മംമ്ത ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ മംമ്തയുടെ മറ്റ് ചില വാക്കുകളും ശ്രദ്ധ നേടുകയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വിവിധ ഭാഷകളിലെ താരങ്ങള്‍ മാറ്റുരയ്ക്കുന്ന സിസിഎല്‍ നടന്നു കൊണ്ടിരിക്കെയാണ് താരം തന്റെ സിസിഎല്‍ അനുഭവങ്ങള്‍ തുറ്‌ന് പറയുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

2017ല്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടക്കുമ്പോള്‍ കേരള സ്ട്രൈക്കേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു നടി മംമ്ത മോഹന്‍ദാസ്. അന്ന് മംമ്തയെ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനെ മംമ്ത മോഹന്‍ലാല്‍ എന്ന് വിളിച്ചത് വൈറലായി മാറിയിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് മംമ്ത സംസാരിക്കുന്നത്. സി.സി.എല്‍ അനുഭവങ്ങള്‍ വളരെ രസകരമായിരുന്നു എന്നും ബ്രാന്‍ഡ് അംബാസിഡറായതിന്റെ തലവേദനകളൊന്നും തനിക്കില്ലായിരുന്നു എന്നുമാണ് മംമ്ത പറയുന്നത്. അദ്ദേഹം പേര് മാറ്റി വിളിച്ചതാണ് തന്റെ ഏറ്റവും അവസാനത്തെ സി.സി.എല്‍ ഓര്‍മയെന്നുമാണ് മംമ്ത പറയുന്നത്.

'ബ്രാന്‍ഡ് അംബാസിഡറായി നില്‍ക്കുമ്പോള്‍ തലവേദനയൊന്നും എനിക്കുണ്ടായിരുന്നില്ല. ഹൈദരാബാദിലായിരുന്നു അന്ന് മത്സരങ്ങള്‍ നടന്നത്. അവിടെ എല്ലാവരും ഒരുമിച്ച് കൂടിയതും ടീമിനെ പ്രൊമോട്ട് ചെയ്യാന്‍ എടുത്ത വര്‍ക്കുകളുമൊക്കെ ഭയങ്കര രസകരമായിരുന്നു
അവിടെ നടന്നതില്‍ ഏറ്റവും രസകരമായ സംഭവം അതൊന്നും ആയിരുന്നില്ല'' എന്നാണ് താരം പറയുന്നത്.

Mamta Mohandas

മത്സരം നടക്കുന്നതിനിടയില്‍ ആയുഷ്മാന്‍ ഖുറാന എന്നെ മംമ്ത മോഹന്‍ലാല്‍ എന്ന് വിളിച്ചു. അത് ഭയങ്കരമായി വൈറലാവുകയും ചെയ്തിരുന്നു. അതായിരുന്നു ശരിക്കും അന്നത്തെ ഹൈലൈറ്റ്. അത് തന്നെയാണ് എന്റെ അവസാനത്തെ സി.സി.എല്‍ ഓര്‍മ എന്നാണ് മംമ്ത പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ആരാധകരേയും അക്കാലത്തെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോവുകയാണ്.

അതേസമയം മഹേഷും മാരുതിയും ആണ് മംമ്തയുടെ പുതിയ സിനിമ. സേതുവാണ് സിനിമയുടെ സംവിധാനം. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. പ്രണയ കഥ പറയുന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാര്‍ച്ച് 10 നാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. 1984 മോഡല്‍ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. ചിത്രം നിര്‍മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. വ്യത്യസ്തമായൊരു പ്രണയ കഥ എന്നാണ് ചിത്രത്തിന്റെ ടീസർ നല്‍കുന്ന സൂചന.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X