ഞാന്‍ നാട്ടില്‍ വരുമ്പോഴൊക്കെ അവന്‍ അവളുടെ കൂടെ; കാമുകന്റെ വഞ്ചനയെക്കുറിച്ച് മംമ്ത മോഹന്‍ദാസ്
മലയാളത്തിലെ മിന്നും താരമാണ് മംമ്ത മോഹന്‍ദാസ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ മംമ്ത മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ്. അഭിനയത്തിന് പുറമെ ഗായിക എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മംമ്ത. ഡാഡി മമ്മി വീട്ടിലില്ല പോലെ ഒരു കാലഘട്ടത്തെ തന്നെ ഇളക്കി മറിച്ച പാട്ടുകള്‍ മംമ്ത ആലപിച്ചിട്ടുണ്ട്.
ഓണ്‍ സ്‌ക്രീനില്‍ ശക്തമായ നായിക വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള മംമ്ത ഓഫ് സ്‌ക്രീനിലും അതുപോലെ കരുത്തയാണ്. ക്യാന്‍സറിനെതിരായ മംമ്തയുടെ പോരാട്ടവും അതിജീവിക്കലുമൊക്കെ എല്ലാവര്‍ക്കും. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു മംമ്തയെ തേടി ക്യാന്‍സര്‍ എത്തുന്നത്. അതും ഒന്നല്ല പലവട്ടം.

എങ്കിലും രോഗത്തെ പരാജയപ്പെടുത്തി ശക്തമായി തന്നെ മംമ്ത തിരികെ വരികയായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടെ തന്റെ ആരോഗ്യാവസ്ഥയുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് മംമ്ത. ഇത്തവണ വിറ്റിലിഗോ എന്ന അവസ്ഥയാണ് താരത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. തന്റെ ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നത്തെക്കുറിച്ച് മംമ്ത തന്നെയായിരുന്നു ഈയ്യടുത്ത് തുറന്ന് പറഞ്ഞത്.
ഇതിനിടെ ഇപ്പോഴിതാ തന്റെ കാമുകനെക്കുറിച്ചും നിരന്തരം സ്‌റ്റോക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മംമ്ത. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്ത മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ആരാണ് സ്റ്റോക്ക് ചെയ്യപ്പെടാത്തതായിട്ടുള്ളത്? എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഞാനിത് മുമ്പൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ലായിരുന്നുവെന്നാണ് തോന്നുന്നത്. എനിക്കൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്റെ അന്നത്തെ കാമുകന്‍ എന്നെ കാമുകന്‍ എന്നെ വഞ്ചിക്കുകയായിരുന്നു. ഇത് നടക്കുന്നതൊരു വിദേശ മണ്ണിലായിരുന്നു. അവനൊരു വിദേശ വനിതയുമായി അടുപ്പത്തിലായിരുന്നു. ഞാന്‍ ഇവിടെ സിനിമ ചെയ്യാന്‍ വരുമ്പോഴൊക്കെ അവന്‍ അവിടെ ആ പെണ്‍കുട്ടിയ്‌ക്കൊപ്പമായിരിക്കുമെന്നാണ് മംമ്ത പറയുന്നത്.

പിന്നാലെ തന്നെ നിരന്തരമായി പിന്തുയര്‍ന്നിരുന്ന യുവതിയെക്കുറിച്ചും മംമ്ത സംസാരിക്കുന്നുണ്ട്. അവള്‍ക്ക് വേണ്ടിയിരുന്നത് എന്റെ പേര് മാത്രമായിരുന്നു. എന്റെ വെരിഫൈഡ് ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കുമായിരുന്നല്ലോ. അതിനാല്‍ എന്നെ കണ്ടെത്തുക എളുപ്പമായിരുന്നു. അവള്‍ക്ക് വേണ്ട മെസേജുകളൊക്കെ എനിക്ക് അയക്കുക എളുപ്പമായിരുന്നുവെന്നാണ് മംമ്ത പറയുന്നത്.
സ്റ്റോക്ക് ചെയ്യപ്പെടുകയും ക്ലോസ്ലി വാച്ച് ചെയ്യപ്പെടുകയും ചെയ്തിട്ട അനുഭവങ്ങളുണ്ടായിട്ടുണ്ട്. അത് ലൈം ലൈറ്റിലുണ്ടാകുന്നത് കൊണ്ടായിരിക്കും. എന്റെ കാര്യത്തില്‍ ഇത് കൂടുതലും അനുഭവിച്ചത് കരിയറിന്റെ തുടക്കത്തിലായിരുന്നു. കുറച്ച് കഴിയുമ്പോള്‍ അവര്‍ നിര്‍ത്തുന്നതാണോ അതോ ഞാന്‍ ശ്രദ്ധിക്കുന്നത് കുറഞ്ഞതാണോ എന്നറിയില്ല. നമ്മള്‍ തുടക്കത്തില്‍ കുറേക്കൂടി സെന്‍സിറ്റീവ് ആയിരിക്കുമല്ലോ എന്നും മംമ്ത ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണ് തന്റെ രോഗത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ മംമ്ത തുറന്നടിച്ചത്. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നാണ് മംമ്ത പറഞ്ഞത്. തന്റെ ശരീരത്തിലെ പാടുകള്‍ എവിടെയാണെന്ന് താനിതുവരേയും വെളിപ്പെടുത്തിയിട്ടില്ല. ഒരു ചിത്രവും പുറത്ത് വിട്ടിട്ടില്ല. പിന്നെ എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ഈ ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് താരം ചോദിക്കുന്നത്. ലൈവ് ആണ് മംമ്തയുടെ പുതിയ സിനിമ.


Click it and Unblock the Notifications