ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ് വന്നപ്പോള്‍ ആളുകള്‍ എന്നെ വെറുത്തു; ആണ്‍കുട്ടിയെ പോലെയായെന്ന് പറഞ്ഞു!

മലയാള സിനിമയിലെ മിന്നും താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സറിനെ അതിജീവിച്ചാണ് മംമ്ത ജീവിതവും കരിയറുമൊക്കെ തിരിച്ചു പിടിക്കുന്നത്. എന്നാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോള്‍ പലരും തന്നെ വെറുപ്പോടെയായിരുന്നു സമീപിച്ചതെന്നാണ് മംമ്ത പറയുന്നത്. ഇതോടെയാണ് താന്‍ ക്യാന്‍സറിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തീരുമാനിച്ചതെന്നും മംമ്ത പറയുന്നു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്ത മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ എന്റെ ക്യാന്‍സറിനെക്കുറിച്ച് സംസാരിക്കുന്നത് ട്രീറ്റ്‌മെന്റ് കഴിഞ്ഞ് ഒന്നരക്കൊല്ലത്തിന് ശേഷമാണ്. ചികിത്സ നടന്നു കൊണ്ടിരിക്കുമ്പോഴല്ല. ആ സമയത്ത് അതേക്കുറിച്ചൊന്നും സംസാരിക്കുമായിരുന്നില്ല. എല്ലാം ഉള്ളില്‍ വെക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ ശേഷം വേണമെങ്കില്‍ പറയാം എന്നായിരുന്നു. ഞാന്‍ പറയാന്‍ കാരണമുണ്ട്.

നീയെന്തിനാണ് മുടി വെട്ടിയത്

ഞാന്‍ എന്റെ ജേര്‍ണി കഴിഞ്ഞ് തിരിച്ചെത്തുകയും വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ഈ എല്ലാവരും ചോദിച്ചത് മംമ്ത നീയെന്തിനാണ് മുടി വെട്ടിയത് എന്നായിരുന്നു. ആ സമയത്ത് അത് മതിയായിരുന്നു. അന്ന് സോഷ്യല്‍ മീഡിയയൊന്നുമില്ല. ട്വിറ്ററില്‍ പോലും ഞാന്‍ ജോയിന്‍ ചെയ്തതേയുളളൂ. 2010 ന്റെ മധ്യത്തിലാണെന്ന് തോന്നുന്നു. 2009 ലാണ് എനിക്ക് ക്യാന്‍സര്‍ വരുന്നത്.

ഷോര്‍ട്ട് ഹെയറില്‍

അന്ന് പെട്ടെന്ന് എന്നെ ഷോര്‍ട്ട് ഹെയറില്‍ കാണുകയാണ് എല്ലാവരും. ഫുള്‍ ബോയ്ക്കട്ടായിരുന്നു. ആളുകള്‍ക്ക് അതിനോട് വെറുപ്പായിരുന്നു. നിന്നെ കാണാന്‍ കൊള്ളില്ലെന്ന് വരെ പറഞ്ഞു. 23-24 വയസ് മാത്രമുള്ള ഞാന്‍ കാണുന്നത് എല്ലാവരും എന്നെ ആക്രമിക്കുന്നതാണ്. ഞാനൊരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു വന്നിട്ടാണ് വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയതെന്ന് അവര്‍ക്കറിയില്ല. അവര്‍ക്ക് അറിയാത്തത് കൊണ്ടാണ് അവര്‍ ആക്രമിക്കുന്നത്.

സംസാരിക്കേണ്ടതുണ്ടെന്ന്

ഇന്ന് ഉള്ളിലുള്ള പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്ന് ആളുകള്‍ക്ക് തോന്നുന്നുണ്ട്. ഞാന്‍ എന്റെ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചത് അത് പുറമേക്കുള്ളത് ആയതിനാലായിരുന്നു. എട്ടോ ഒമ്പതോ മാസം മിണ്ടാതിരുന്ന ശേഷമാണ് ഈയ്യടുത്ത് ഞാന്‍ എന്റെ ഓട്ടോ ഇമ്യൂണ്‍ കണ്ടീഷനെക്കുറിച്ച് സംസാരിച്ചത്. ഞാനതേക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ആളുകള്‍ അത് കാണുകയും എന്നോട് ചോദിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങുന്നത്.

ആക്‌സിഡന്റ് പറ്റിയോ

എന്നോട് ഒരാള്‍ ചോദിച്ചത്, എന്തുപറ്റി മംമ്ത എന്തെങ്കിലും ആക്‌സിഡന്റ് പറ്റിയോ എന്നാണ്. അയാളെന്തിനാണ് അത് ചോദിക്കുന്നത്. ഒരു ആസിഡ് വിക്ടിമിനോട് ആരെങ്കിലും മുഖത്ത് ആസിഡൊഴിച്ചോ എന്ന് ചോദിക്കുമോ നമ്മള്‍. ബാഹ്യമായ പ്രശ്‌നം കാണുമ്പോള്‍ ആളുകള്‍ ചോദിക്കും. അപ്പോഴത് ബാധിക്കും. ആന്തരികമായ കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് എന്റെ വേണ്ടപ്പെട്ടവരുണ്ട്.

മനസിലെ ഭാരം ഇറക്കിവെക്കുക

ആളുകള്‍ അവരുടെ അഭിപ്രായം പറയുന്നത് ഓക്കെയാണ്. പക്ഷെ അതൊരു പൊതു ചര്‍ച്ചാ വിഷയമാക്കേണ്ട് ഉണ്ടോ എന്നെനിക്ക് അറിയില്ല. ക്യാന്‍സര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എങ്ങനെയാകും ഇന്നെന്ന് അറിയില്ല. അന്ന് ക്യാന്‍സര്‍ വന്നില്ലെന്ന് കരുതുക. ഇന്ന് ഡിപ്രഷന്‍ വരുമ്പോള്‍ ഞാന്‍ അതേക്കുറിച്ച് എന്റെ കുടുംബത്തോടായിരിക്കുമോ അതോ പൊതുജനങ്ങളോടാണോ സംസാരിക്കുക എന്നറിയില്ല.

മറ്റൊരു തരത്തില്‍ നോക്കുകയാണ്, നമ്മളുടെ മനസിലെ ഭാരം ഇറക്കിവെക്കുകയാണ് ചെയ്യുന്നത്. അത് നല്ലതാണെന്ന് തോന്നുന്നു. എന്തിനാണ് ഒറ്റയ്ക്ക് ചുമക്കുന്നത്. പക്ഷെ അത് നമ്മളുടെ മുഖമാക്കരുത്. എന്നെ ക്യാന്‍സര്‍ രോഗിയായിട്ട് കാണരുത്. എന്റെ ജീവിതത്തില്‍ വേറേയും വിഷയങ്ങളുണ്ട്. ക്യാന്‍സര്‍ ഒരു ആന്തരിക പ്രശ്‌നമാണ്. ചിലപ്പോള്‍ ചിലര്‍ ചോദിക്കുന്ന ചോദ്യങ്ങളാണ് ക്യാന്‍സര്‍.

സ്വകാര്യതയെ മാനിക്കാറില്ല

ഇന്ത്യയില്‍ സെലിബ്രിറ്റിയായാല്‍ അവരുടെ സ്വകാര്യതയെ മാനിക്കാറില്ല. സംസാരിക്കാന്‍ ഒരു സുഹൃത്ത് പോലുമില്ലാത്ത അവസ്ഥ വരുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകളോട് പങ്കുവെക്കും. അങ്ങനെ സെലിബ്രിറ്റി ലൈഫിന്റെ വാലിഡേഷന്‍ എന്നത് പബ്ലിക്കിന്റെ പവറിലാകും. നമ്മളൊരു പബ്ലിക് പ്രോപ്പര്‍ട്ടിയാകും. നമ്മളുടെ പ്രശ്‌നങ്ങളും. തുറന്ന് പറഞ്ഞവര്‍ അവരുടെ ഭാരം ഇറക്കിവെക്കുകയാണ് ചെയ്തത്. അവനവന്റെ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് ബോധവത്കരണം കൂടെയാവുന്നു.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X